കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരിയത്തിനെ കുറിച്ചുള്ള അഞ്ച് തെറ്റിദ്ധാരണകള്‍... മുസ്ലീങ്ങള്‍ക്ക് അറിയുമോ ഇത്?

  • By ആയിഷ ഫറൂഖ്
Google Oneindia Malayalam News

'സൗദിയാണ് നാട്, ശരിയത്താണ് നിയമം'- സലീം കുമാര്‍ പെരുമഴക്കാലം എന്ന സിനിമയില്‍ പറഞ്ഞ ഡയലോഗ് ആണ് ഇത്. പലര്‍ക്കും ശരിയത്തിനെ കുറിച്ചുളള ബോധം ഇത്രയൊക്കെയേ ഉള്ളൂ എന്നതാണ് സത്യം.

എന്നാല്‍ ശരിയത്ത് സംബന്ധിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ ലോകത്ത് നിലനില്‍ക്കുന്നുണ്ട്. ഒരുപക്ഷേ ഇസ്ലാം മതത്തില്‍ വിശ്വസിയ്ക്കുന്നവര്‍ക്ക് പോലും ശരിയത്തിനെ കുറിച്ച് കാര്യമായ അറിവുണ്ടെന്ന് പറയാന്‍ പറ്റില്ല.

പാശ്ചാത്യ ലോകത്തിന് ഇപ്പോഴും ഖുറാനെ കുറിച്ചും ശരിയത്തിനെ കുറിച്ചും തെറ്റിദ്ധാരണകളാണ് കൂടുതല്‍. അവര്‍ ശരിയത്തിനെ ഭയക്കുന്നവരാണന്നതിനുള്ള തെളിവാണ് അമേരിക്കയില്‍ പലയിടത്തും ശരിയത്തിനെതിരെ നടക്കുന്ന നീക്കങ്ങള്‍.(ആസിഫ ഖുറൈഷിലാന്‍ഡെസ് വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ 'ശരിയത്തിനെ കുറിച്ചുള്ള അഞ്ച് കെട്ടുകഥകള്‍' എന്ന ലേഖനത്തെ അധികരിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്)

സൗദിയിലേയ്ക്ക് എങ്ങനെ മദ്യം കടത്താം... ഇതാ വഴികള്‍; പരീക്ഷിയ്ക്കരുതെന്ന് മാത്രം!സൗദിയിലേയ്ക്ക് എങ്ങനെ മദ്യം കടത്താം... ഇതാ വഴികള്‍; പരീക്ഷിയ്ക്കരുതെന്ന് മാത്രം!

എന്താണ് ശരിയത്ത്?

എന്താണ് ശരിയത്ത്?

ഖുറാന്‍, പ്രവാചക ചര്യ, പണ്ഡിതന്മാരുടെ അഭിപ്രായം എന്നിവയുടെ അടിസ്ഥാനത്തിലുള്ള നിയമാവലിയാണ് ശരിയത്ത്. ഒരു ഇസ്ലാമിന്റേയും ഇസ്ലാമിക ഭരണ കൂടത്തിന്റേയും നിയമാവലിയായാണ് ശരിയത്തിനെ പരിഗണിയ്ക്കുന്നത്.

ശരിയത്ത് ഇസ്ലാമിക നിയമമാണോ?

ശരിയത്ത് ഇസ്ലാമിക നിയമമാണോ?

പാശ്ചാത്യര്‍ കരുതുന്നത് പോലുള്ള ഒരു 'നിയമം' അല്ല ശരിയത്ത്. അത് ഏതെങ്കിലും ഭരണാധികാരികള്‍ ഏര്‍പ്പെടുത്തുന്ന ഒന്നല്ല, ഒറ്റ പുസ്തകത്തില്‍ പറഞ്ഞുവച്ചിട്ടുളള നിയമങ്ങളും അല്ല.

കോടതി നിയമങ്ങള്‍?

കോടതി നിയമങ്ങള്‍?

സിവില്‍ നിയമങ്ങള്‍ക്ക് ബദലായുള്ള ഒരു നിയമമായി മിക്ക മുസ്ലീങ്ങളും ശരിയത്തിനെ കാണുന്നില്ല. കോടതിയിലെ തീര്‍പ്പുകള്‍ക്ക് വേണ്ടിയുള്ള ഒരുകൂട്ടം നിയന്ത്രണങ്ങളല്ല ശരിയത്ത്.

 ഇസ്ലാമിക ജീവിതം

ഇസ്ലാമിക ജീവിതം

ഖുറാന്‍ അടിസ്ഥാനമാക്കിയുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ശരിയത്ത്. ഒരു ഇസ്ലാമിക ജീവിതം നയിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് അതില്‍ ഉള്ളത്. അത് ഏതെങ്കിലും ഭരണകൂടം ഏര്‍പ്പെടുത്തേണ്ടതല്ല. ശരിയത്ത് ദിവ്യവും അതേസമയം താത്വികവും ആണ്.

എന്താണ് ഫിഖ്ഹ്

എന്താണ് ഫിഖ്ഹ്

ശരിയത്തിലെ മനുഷ്യ വ്യഖ്യാനമാണ് ഫിഖ്ഹ് അന്ന് അറിയപ്പെടുന്നത്. അല്ലെങ്കില്‍, ഖുറാനും ഹദീസുകളും അടിസ്ഥാനമാക്കി പണ്ഡിതര്‍ സൃഷ്ടിച്ച യഥാര്‍ത്ഥ നടപടിയുടെ ഇസ്ലാമിക നിയമങ്ങള്‍ എന്ന് പറയാം. ഫിഖ്ഹിന്റെ വാച്യാര്‍ത്ഥം 'മനസ്സിലാക്കല്‍' എന്നാണ്.

ഇസ്ലാമിക രാജ്യങ്ങളിലെ ശരിയത്ത്?

ഇസ്ലാമിക രാജ്യങ്ങളിലെ ശരിയത്ത്?

എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും ശരിയത്ത് ആണ് നിയമം എന്നാണ് പലരും ധരിച്ച് വച്ചിരിയ്ക്കുന്നത്. എന്നാല്‍ സത്യം അതല്ല. മിക്ക മുസ്ലീം രാജ്യങ്ങളിലേയും നിയമങ്ങളില്‍ ശരിയത്തിന്റെ സ്വാധീനമുണ്ടാകാം എന്ന് മാത്രം.

പാകിസ്താനില്‍ ശരിയത്ത് ആണോ

പാകിസ്താനില്‍ ശരിയത്ത് ആണോ

മതത്തിന്റെ പേരില്‍ സ്ഥാപിതമായ പാകിസ്താനില്‍ ശരിയത്ത് ആണോ നിയമം? ഇന്തോനേഷ്യ ഇസ്ലാമിക രാഷ്ട്രമാണ്. അവിടെ ശരിയത്ത് ആണോ നിയമം?

 ശരിയത്ത് സ്ത്രീ വിരുദ്ധം?

ശരിയത്ത് സ്ത്രീ വിരുദ്ധം?

ശരിയത്ത് നിയമം സ്ത്രീ വിരുദ്ധമാണ് എന്നതാണ് മറ്റൊരു പ്രചാരണം. എന്നാല്‍ ശരിയത്തില്‍ അത്തരം നിയമങ്ങള്‍ ഇല്ലെന്നാണ് പറയുന്നത്. ചിലരുടെ വ്യാഖ്യാനങ്ങളാണ് സ്ത്രീവിരുദ്ധം.

അതിന് കാരണം മതം അല്ല

അതിന് കാരണം മതം അല്ല

സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിയ്ക്കാനുള്ള അവകാശമില്ല, ഇറാനില്‍ സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ പോലും ആകില്ല. എന്നാല്‍ ഇതെല്ലാം മനുഷ്യ ഇടപെടലുകളുടെ ഭാഗമായി ഉണ്ടാക്കിയതാണ്. ശരിയത്തിന്റെ പ്രശ്‌നമല്ല.

അതിക്രൂരമായ ശിക്ഷാവിധികള്‍?

അതിക്രൂരമായ ശിക്ഷാവിധികള്‍?

ശരിയത്ത് പ്രകാരമുള്ള ശിക്ഷാ വിധികള്‍ കഠിനം തന്നെയാണ്. എന്നാല്‍ ആ ശിക്ഷകള്‍ വിധിയ്ക്കപ്പെടണമെങ്കില്‍ കുറ്റം അത്രമേല്‍ ശക്തമായി തെളിയിക്കപ്പെടണം.

ശരിയത്ത് എന്നാല്‍ കീഴ്‌പെടുത്തല്‍?

ശരിയത്ത് എന്നാല്‍ കീഴ്‌പെടുത്തല്‍?

ശരിയത്ത് രാജ്യങ്ങളും പ്രദേശങ്ങളും കീഴടക്കാന്‍ മുസ്ലീങ്ങളോട് ആഹ്വാനം ചെയ്യുന്നു എന്നാണ് ചിലരുടെ തെറ്റിദ്ധാരണ. എന്നാല്‍ ശരിയത്തോ ഇസ്ലാമോ ഒരിടത്തും അങ്ങനെ പറയുന്നില്ല.

നിയമം അനുസരിയ്ക്കണം... എവിടെയാണെങ്കിലും

നിയമം അനുസരിയ്ക്കണം... എവിടെയാണെങ്കിലും

ഇസ്ലാം മത വിശ്വാസികള്‍ എക്കാലത്തും വാഗ്ദാനങ്ങളും ഉടമ്പടികളും പാലിയ്ക്കണം എന്ന് ഖുറാനില്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലല്ലെങ്കില്‍ അവിടത്തെ നിയമം അനുസരിച്ച് ജീവിയ്ക്കണം എന്നും ഫിഖ്ഹ് പണ്ഡിതര്‍ എപ്പോഴും ഓര്‍മിപ്പിയ്ക്കുന്നു.

English summary
Five myths about sharia- an article published in The Washington Post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X