കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ സ്ത്രീകള്‍ ഇങ്ങനെയൊക്കെയാണ്

Google Oneindia Malayalam News

യത്ര നാര്യസ്തു പൂജ്യന്തേ രമന്താ തത്ര ദേവതാം എന്നൊക്കെ പാടിക്കേള്‍ക്കാമെങ്കിലും സ്ത്രീസുരക്ഷയ്ക്ക് അത്ര വലിയ പ്രാധാന്യം കൊടുക്കുന്ന നാടൊന്നുമല്ല ഇന്ത്യ. സ്വദേശിയാണോ വിദേശിയാണോ കുഞ്ഞുകുട്ടിയാണോ എന്ന വ്യത്യാസമില്ലാതെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. ദിവസം തോറും ഇത് കൂടുന്നതല്ലാതെ കുറയുന്നില്ല.

പെണ്‍കുഞ്ഞുങ്ങള്‍ വേണ്ട എന്ന സാധാരണക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അതിന് പ്രധാന കാരണം ഈ സുരക്ഷിതത്വം ഇല്ലായ്മ തന്നെയാണ്. സ്വന്തം അച്ഛന്റെ പക്കല്‍ പോലും പെണ്‍കുഞ്ഞുങ്ങളെ നിര്‍ത്തി പോകാന്‍ അമ്മമാര്‍ ഭയപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണം ഈ വ്യവസ്ഥിതി അല്ലാതെ മറ്റെന്താണ്.

ഇത്രകാലം ശാക്തീകരിച്ചിട്ടും അവര്‍ പിന്നോട്ടുതന്നെ വലിക്കപ്പെടുന്നത് എന്തുകൊണ്ടാണ്. എന്താണ് നമ്മുടെ നാട്ടിലെ സ്ത്രീകളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍.

പ്രശ്‌നം വീട്ടില്‍ തുടങ്ങുന്നു

പ്രശ്‌നം വീട്ടില്‍ തുടങ്ങുന്നു

സ്ത്രീധനത്തിന്റെ പേരില്‍, സൗന്ദര്യം കുറഞ്ഞുപോയതിന്റെ പേരില്‍, പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചതിന്റെ പേരില്‍... ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ട് സ്വന്തം വീട്ടില്‍ തന്നെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. ഗാര്‍ഹിക പീഡനം തന്നെയാണ് സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന കാതലായ ഒരു പ്രശ്‌നം.

പെണ്‍കുഞ്ഞുങ്ങള്‍ വേണ്ടേ?

പെണ്‍കുഞ്ഞുങ്ങള്‍ വേണ്ടേ?

സുരക്ഷ, സ്ത്രീധനം... പെണ്‍കുഞ്ഞുങ്ങളെ വേണ്ടെന്ന് വെക്കാന്‍ കാരണങ്ങള്‍ പലതാണ്. കേള്‍ക്കുമ്പോള്‍ ന്യായമെന്ന് തോന്നാം. എന്നാലും മനുഷ്യന് നിലനില്‍ക്കാന്‍ സ്ത്രീകളും വേണ്ടേ ഈ ലോകത്ത്?

കുറഞ്ഞ് കുറഞ്ഞ് ഇത്രയുമായി

കുറഞ്ഞ് കുറഞ്ഞ് ഇത്രയുമായി

ആയിരം പുരുഷന്മാര്‍ക്ക് 919 സ്ത്രീകള്‍ എന്നതാണ് നിലവിലെ അനുപാതം. 2011 സെന്‍സസ് പ്രകാരം ഇത് ആയിരത്തിന് 979 ആയിരുന്നു.

പെണ്‍ഭ്രൂണഹത്യ

പെണ്‍ഭ്രൂണഹത്യ

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഗര്‍ഭത്തില്‍ വെച്ച് കൊല്ലപ്പെട്ട പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം 12 മില്യണില്‍ അധികമാണത്രെ. ഭ്രൂണത്തിന്റെ ലിംഗനിര്‍ണയം നിരോധിച്ച നാടാണിതെന്നോര്‍ക്കണം.

ശൈശവ വിവാഹം

ശൈശവ വിവാഹം

നിരോധിച്ചാലും നിരോധിച്ചാലും ഈ നാട്ടില്‍ നിന്നും ശൈശവ വിവാഹം വിട്ടുപോകില്ല. മതങ്ങളും മതനേതാക്കന്മാരും മേല്‍നോട്ടം നല്‍കുന്ന ശൈശവ വിവാഹങ്ങള്‍ ഈ കാലത്തും കൂടി വരുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. നിയമം മൂലം നിരോധിക്കപ്പെട്ടിട്ടും ശൈശവവിവാഹങ്ങള്‍ നാട്ടില്‍ നടക്കുന്നു.

ശിശുപീഡനം

ശിശുപീഡനം

കുട്ടികളോടുള്ള ലൈംഗികാക്രമണങ്ങളിലും വന്‍ വര്‍ദ്ധനവാണ് രാജ്യത്ത് ഉണ്ടാകുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മുതല്‍ പിഞ്ചു കുഞ്ഞുങ്ങള്‍ വരെ ആക്രമിക്കപ്പെടുന്നു.

എവിടെയാണ് സുരക്ഷ

എവിടെയാണ് സുരക്ഷ

വീട്ടില്‍ ബന്ധുക്കള്‍, സ്‌കൂളില്‍ അധ്യാപകരും കൂടെ പഠിക്കുന്നവരും, ഓഫീസില്‍ ബോസും മുതിര്‍ന്ന ഉദ്യോഗസ്ഥരും, പൊതുസ്ഥലത്തും ബസിലും പിന്നെ പറയാനുമില്ല... എവിടെയാണ് നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷ?

 വിദേശികള്‍ക്കും രക്ഷയില്ല

വിദേശികള്‍ക്കും രക്ഷയില്ല

അതിഥി ദേവോ ഭവ എന്നൊക്കെ പറയും. എന്നാല്‍ നാട്ടില്‍ വരുന്ന വിദേശി സ്ത്രീകളെപോലും വെറുതെ വിടുകയുമില്ല. രണ്ട് വര്‍ഷത്തിനിടെ പത്തിലധികം വിദേശികളാണ് ഇന്ത്യയില്‍ പീഡിപ്പിക്കപ്പെട്ടത്. ലോകരാജ്യങ്ങള്‍ക്കിടെ ഇന്ത്യയുടെ ഇമേജ് എവിടെയെത്തി എന്നാലോചിക്കുക.

പീഡിപ്പിക്കാന്‍ ഉന്നതരും

പീഡിപ്പിക്കാന്‍ ഉന്നതരും

മന്ത്രിമാര്‍, ജനപ്രതിനിധികള്‍, മുതിര്‍ന്ന ജേര്‍ണലിസ്റ്റുകള്‍ എന്നിങ്ങനെ സുപ്രീം കോടതി ജഡ്ജിമാരില്‍ വരെയെത്തി നില്‍ക്കുന്നു ആരോപണങ്ങള്‍.

എന്നാലും കുറ്റക്കാര്‍ സ്ത്രീകള്‍ തന്നെ

എന്നാലും കുറ്റക്കാര്‍ സ്ത്രീകള്‍ തന്നെ

വീടിന് പുറത്തിറങ്ങിയത് കൊണ്ടല്ലേ പീഡിപ്പിക്കപ്പെട്ടത്, പ്രകോപിപ്പിക്കുന്ന വസ്ത്രം ധരിച്ചിട്ടല്ലേ കേറിപ്പിടിച്ചത്... അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചിട്ടും പിന്നെയും പട്ടിക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞതുപോലെയാണ് സ്ഥിതി. പീഡകര്‍ക്ക് കുട പിടിക്കാന്‍ വനിതാ സംഘടനകളുടെ പ്രതിനിധികള്‍ പോലുമുണ്ട്.

English summary
This is the high time to think about condition of Indian girls and gender inequality they faced.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X