കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴീക്കോടിന്റെ മനസ്സറിഞ്ഞ കെഎം ഷാജി... വിവാദത്തിലും തളരാത്ത പോരാട്ട വീര്യം

Google Oneindia Malayalam News

Recommended Video

cmsvideo
കണ്ണൂരിലെ ലീഗിന്റെ ശക്തനായ നേതാവ് കെ എം ഷാജി| Oneindia Malayalam

കേരള രാഷ്ട്രീയത്തില്‍ ഇന്ന് ഏറ്റവും അറിയപ്പെടുന്ന നേതാവാണ് കെഎം ഷാജി. അടുത്തിടെ വന്ന സുപ്രീം കോടതി വിധി അദ്ദേഹത്തെ രാജ്യം മുഴുവന്‍ പ്രശസ്തനാക്കുകയും ചെയ്തു. യുഡിഎഫിലെയും മുസ്ലീം ലീഗിലെയും യുവ എംഎല്‍എമാരില്‍ പ്രവര്‍ത്തന ശൈലി കൊണ്ട് മുന്നില്‍ നില്‍ക്കുന്ന നേതാവാണ് കെഎം ഷാജി. കണ്ണൂരില്‍ സിപിഎമ്മിന്റെ ആധിപത്യത്തിനിടയിലും തന്റേതായ ഇടമുണ്ടാക്കിയാണ് ഷാജി വളര്‍ന്നത്. ലീഗിന്റെ വിശ്വസ്തനായി വയനാട്ടില്‍ നിന്ന് തുടങ്ങിയ ഷാജി പിന്നീട് പല ജില്ലകളിലായി തന്റെ സ്വാധീന ശക്തി തെളിയിക്കുകയായിരുന്നു. ഇന്ന് യുവനേതാക്കളില്‍ മുസ്ലീം ലീഗ് ഏറ്റവും വിശ്വസിക്കുന്ന നേതാവും ഷാജിയാണ്.

1

യൂത്ത് ലീഗിന്റെ വളര്‍ച്ചയ്‌ക്കൊപ്പം മുന്നേറിയ നേതാവാണ് കെഎം ഷാജി. കണിയാമ്പറ്റയില്‍ ജനിച്ച് വളര്‍ന്ന് ഷാജി, അതേ പഞ്ചായത്തില്‍ പ്രസിഡന്റായിരുന്നിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ചെയര്‍മാനായും മികവ് തെളിയിച്ചിട്ടുണ്ട് ഷാജി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുന്നതിനിടെയാണ് അദ്ദേഹം മുസ്ലീം ലീഗിന്റെ മുന്നണി പോരാളിയാവുന്നത്. 2006ല്‍ ഷാജിയുടെ സേവനങ്ങള്‍ക്ക് മുസ്ലീം ലീഗ് അര്‍ഹിച്ച പരിഗണനയാണ് നല്‍കിയത്. ഇരവിപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു ലീഗ് അദ്ദേഹത്തെ നിയോഗിച്ചത്. കൊല്ലത്ത് ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമായിരുന്നു. ആര്‍എസ്പിയുടെ ശക്തമായ കോട്ടയായിരുന്നു ഇത്. ഇവിടെ എഎ അസീസിനെതിരെയായിരുന്നു പോരാട്ടം.

64234 വോട്ടാണ് അസീസിന് ലഭിച്ചത്. ഷാജിക്ക് 40185 വോട്ടും ലഭിച്ചു. പുതുമുഖ സ്ഥാനാര്‍ത്ഥിയായിട്ടും അസീസിനെതിരെ മികച്ച പോരാട്ടമാണ് ഷാജി കാഴ്ച്ചവെച്ചത്. മികച്ച പ്രചാരണം നടത്താനും അദ്ദേഹത്തിന് സാധിച്ചു. ലീഗിന്റെ ശക്തി കേന്ദ്രം അല്ലാതിരുന്നിട്ടും ഷാജി മത്സരിക്കുകയും മികച്ച മുന്നേറ്റം നടത്തുകയും ചെയ്തത് മുസ്ലീം ലീഗില്‍ അദ്ദേഹത്തെ സ്വീകര്യനാക്കി. ഈ തിരഞ്ഞെടുപ്പിന് ശേഷം ഷാജി പാര്‍ട്ടിക്കുള്ളിലെ ശക്തനായ നേതാവായത്. തീവ്ര ഇസ്ലാംമിസ്റ്റുകളെ തുറന്നെതിര്‍ക്കുന്നതില്‍ അദ്ദേഹം കാണിച്ച ധീരത, മതനിരപേക്ഷവാദിയാണെന്ന പ്രതിച്ഛായയും അദ്ദേഹത്തിന് നല്‍കി. എംകെ മുനീറിന് പകരം യൂത്ത് ലീഗിന്റെ ഉന്നത പദവിയില്‍ എത്തിയതോടെ ഷാജി കേരള രാഷ്ട്രീയത്തില്‍ അറിയപ്പെടാന്‍ ആരംഭിച്ചത്. യൂത്ത് ലീഗിനെ യുവജന പ്രസ്ഥാനങ്ങളുടെ മുന്‍നിരയിലേക്ക് നയിച്ചത് കെഎം ഷാജിയാണ്.

2011ല്‍ കെഎം ഷാജിയെ അഴീക്കോട് മണ്ഡലത്തില്‍ ആദ്യമായി സ്ഥാനാര്‍ത്ഥിയാക്കി മുസ്ലീം ലീഗ് പുതിയ പരീക്ഷണമാണ് നടത്തിയത്. സിപിഎമ്മിന്റെ ശക്തികേന്ദ്രത്തില്‍ ലീഗിന് സ്വാധീനം വര്‍ധിക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഷാജി ഇവിടെ സ്ഥാനാര്‍ത്ഥിയായത്. പക്ഷേ അപ്പോഴും വിജയസാധ്യത ഉറപ്പില്ലായിരുന്നു. എം പ്രകാശന്‍ ഈ മണ്ഡലത്തില്‍ ഒരിക്കല്‍ വിജയിച്ചതിനാല്‍ അദ്ദേഹത്തിന് വീണ്ടും വിജയിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ താന്‍ വെറുതെ മത്സരിക്കാന്‍ എത്തിയതല്ലെന്ന് ഷാജി തെളിയിച്ചു. വമ്പന്‍ ജയമാണ് ഇവിടെ നേടിയത്. 2016ലാണ് കെഎം ഷാജിയുടെ വിവാദമായ ജയം വരുന്നത്. എംവി രാഘവന്റെ മകന്‍ എന്ന പ്രതിച്ഛായയുമായി എംവി നികേഷ് കുമാര്‍ അഴീക്കോട് മത്സരിക്കാന്‍ ഇറങ്ങി. വാശിയേറിയ പോരാട്ടത്തില്‍ ഷാജി തന്നെ ഇവിടെ വിജയിച്ചു. ഭൂരിപക്ഷം നന്നായി കുറയുകയും ചെയ്തു.

2018 നവംബറില്‍ കേരള ഹൈക്കോടതി അദ്ദേഹത്തെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. ലീഗിന് ഓര്‍ത്തിരിക്കാത്ത സമയത്ത് ലഭിച്ച തിരിച്ചടിയായിരുന്നു ഇത്. പ്രചാരണത്തില്‍ വര്‍ഗീയ കാര്‍ഡിറക്കി വോട്ടര്‍മാരെ സ്വാധീനിച്ചു എന്നായിരുന്നു ഹൈക്കോടതി കണ്ടെത്തിയത്. മതപരമായ ലഘുലേഖ ഇറക്കിയതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു. മുസ്ലീങ്ങളല്ലാത്ത സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യരുതെന്നായിരുന്നു അഭ്യര്‍ത്ഥന. ഈ വിധിക്കെതിരെ പോരാട്ടങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഷാജിക്ക് നിയമസഭയില്‍ പങ്കെടുക്കാമെങ്കിലും വോട്ട് ചെയ്യാനോ മറ്റ് കാര്യങ്ങള്‍ക്കോ സാധിക്കില്ല. നികേഷ് കുമാറാണ് ഷാജിക്കെതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഈ കേസ് ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഷാജി ഇപ്പോഴും ലീഗിന്റെ കരുത്തുറ്റ നേതാവാണ്. എന്നാല്‍ ആരോപണങ്ങളില്‍ വിധി വരുന്നത് വരെ അദ്ദേഹത്തിന്റെ പ്രതിച്ഛായ സംശയത്തിന്റെ നിഴലിലാണ്. ലീഗിന്റെ വിജയങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് ഉറപ്പാണ്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ അഴീക്കോട് അടങ്ങുന്ന ലോക്‌സഭാ മണ്ഡലത്തില്‍ എന്ത് ഫലമാകും വരിക എന്നത് പ്രവചിക്കാനാവില്ല.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാഹുല്‍ ഗാന്ധിയുടെ മിനിമം വരുമാന പദ്ധതിയുടെ പിന്നിലെ ബുദ്ധി കേന്ദ്രം ആരാണ്? കോണ്‍ഗ്രസ് പറയുന്നു!!രാഹുല്‍ ഗാന്ധിയുടെ മിനിമം വരുമാന പദ്ധതിയുടെ പിന്നിലെ ബുദ്ധി കേന്ദ്രം ആരാണ്? കോണ്‍ഗ്രസ് പറയുന്നു!!

English summary
kerala non mp muslim league leader km shaji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X