ഏഷ്യാനെറ്റ് ന്യൂസ് ബഹുദൂരം മുന്നില്‍..!! നികേഷിന്റെ റിപ്പോര്‍ട്ടറും സിപിഎം ചാനലും ഏഴയലത്തെങ്ങുമില്ല!

  • By: Anamika
Subscribe to Oneindia Malayalam

എണ്ണമെടുത്ത് നോക്കിയാല്‍ മലയാളത്തില്‍ എട്ടോളം ന്യൂസ് ചാനലുകളാണ് ഉള്ളത്. പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയോടോ ആശയത്തോടോ ചായ്വ ഉള്ളവരും നിഷ്പക്ഷരെന്ന് അവകാശപ്പെടുന്നവരും ഉണ്ട് ഇക്കൂട്ടത്തില്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ ചാനലുകളായ കൈരളി പീപ്പിള്‍, ജയ്ഹിന്ദ്, ജനം എന്നിവയ്‌ക്കൊഴികെയുള്ളവര്‍ക്ക് പ്രാഥമിക ലക്ഷ്യം വരുമാനം തന്നെയാണ്. അതുകൊണ്ട് തന്നെ ചാനലുകളുടെ റേറ്റിംഗ് വളരെ പ്രധാനപ്പെട്ടതുമാണ്. ഏറ്റവും പുതിയ ബാര്‍ക്ക് റിപ്പോര്‍ട്ട് പ്രകാരം മലയാളത്തില്‍ ആരൊക്കെയാണ് മുന്നിലെന്ന് നോക്കാം

കേരളത്തിന് തലയുയര്‍ത്തി നില്‍ക്കാം...! കൊച്ചി മെട്രോ ചില്ലറക്കാരനല്ല...!! അതുക്കും മേലെ !

ബാർക്കിലെ കണക്കുകൾ

ബാർക്കിലെ കണക്കുകൾ

ചാനലുകളുടെ റേറ്റിംഗ് അളക്കുന്ന സംവിധാനമായി ആദ്യം ഉണ്ടായിരുന്നത് ടാം ആയിരുന്നുവെങ്കില്‍ അടുത്തിടെ അത് ബാര്‍ക്ക് ആയി മാറി. ടെലിവിഷന്‍ പ്രേക്ഷകരുടെ കണക്കെടുക്കുന്ന ബാര്‍ക്ക് റേറ്റിംഗ് ഓരോ ചാനലിനും പ്രധാനപ്പെട്ടതാണ്. പരസ്യ വരുമാനത്തിന്റെ തോത് നിര്‍ണയിക്കുന്നത് ബാര്‍ക്ക് കണക്കുകളാണ്.

മുന്നിൽ ഏഷ്യാനെറ്റ്

മുന്നിൽ ഏഷ്യാനെറ്റ്

ടാമിലാകട്ടെ ബാര്‍ക്കിലാകട്ടെ ഏഷ്യാനെറ്റ് ന്യൂസിനെ തൊടാന്‍ മറ്റൊരു ന്യൂസ് ചാനലിനും ഇതുവരെ സാധിച്ചിട്ടില്ല. ബാര്‍ക്കില്‍ കഴിഞ്ഞ തവണത്തെ പോലെ തന്നെ ഏറ്റവും കൂടുതല്‍ പോയിന്റുമായി ഒന്നാമതാണ് ഏഷ്യാനെറ്റ് ന്യൂസ്.

ചാനലിന്റെ ചായ്വ്

ചാനലിന്റെ ചായ്വ്

എന്‍ഡിഎ വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ ഉടമയായ ഏഷ്യാനെറ്റ് ന്യൂസിന്റെ സംഘപരിവാര്‍ ചായ്വ് അടുത്തകാലത്തായാണ് കൂടുതല്‍ വെളിച്ചത്ത് വന്നത്. പൊതുവേ സംഘി ബോധമുള്ള മനസ്സല്ല കേരളത്തിന്റേത്. ഏഷ്യാനെറ്റിനെതിരെ പ്രചാരണങ്ങള്‍ നിരവധി നടന്നിട്ടും ആളുകളിപ്പോഴും വാര്‍ത്തയ്ക്കായി ഏറ്റവും അധികം കാണുന്നത് ഏഷ്യാനെറ്റ് തന്നെ

പിന്നാലെ മനോരമ

പിന്നാലെ മനോരമ

പതിവ് പോലെ രണ്ടാമതായി മനോരമ ന്യൂസ് ചാനലാണ്. പത്രത്തിന്റെ നിലപാടുകളില്‍ നിന്നും നേരെ വ്യത്യസ്തമായി ഇടത് ചായ്വ് പ്രകടിപ്പിക്കുന്നതാണ് മനോരമയുടെ ചാനല്‍ എന്ന് പറയാറുണ്ട്. ചാനല്‍ റേറ്റിംഗില്‍ ഏഷ്യാനെറ്റിനെ തോല്‍പ്പിക്കാന്‍ മനോരമയ്ക്ക് സാധിച്ചിട്ടില്ല്.

മാതൃഭൂമി മുന്നിലേക്ക്

മാതൃഭൂമി മുന്നിലേക്ക്

മൂന്നാമതുള്ള മാതൃഭൂമി ഏഷ്യാനെറ്റിനേയും മനോരമയേയും മറ്റു ചാനലുകളേയും അപേക്ഷിച്ച് പുതിയതാണ്. എങ്കിലും സംപ്രേഷണം തുടങ്ങി കുറച്ച് കാലത്തികം തന്നെ ബാര്‍ക്കില്‍ ഇടം പിടിച്ച മാതൃഭൂമി മൂന്നാമതോ നാലാമതോ ആയി ഇടം നില നിര്‍ത്താറുണ്ട്.

ന്യൂസ് 18ന് നേട്ടം

ന്യൂസ് 18ന് നേട്ടം

ബാര്‍്ക്കില്‍ ഏറ്റവും വലിയ മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത് ന്യൂസ് 18 ആണ് എന്ന് പറയേണ്ടി വരും. കാരണം റിപ്പോര്‍ട്ടര്‍ ചാനല്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ഇന്നലെ വന്ന ന്യൂസ് 18 ഇപ്പോള്‍ ഉള്ളത്. ഒന്നാമതുള്ള ഏഷ്യാനെറ്റിനേക്കാളും എത്രയോ പിറകിലാണെങ്കിലും ന്യൂസ് 18ന് അഭിമാനിക്കാം.

മീഡിയ വണ്ണും ഇടം നേടി

മീഡിയ വണ്ണും ഇടം നേടി

പൂര്‍ണമായും ന്യൂസ് ചാനല്‍ അല്ലെങ്കിലും മീഡിയാ വണ്‍ ്അഞ്ചാമത് ഉണ്ട്. ഈ സ്ഥാനത്ത് ഉണ്ടാകാറുണ്ടായിരുന്ന കൈരളി പീപ്പിള്‍ ചാനലാണ് പുറന്തള്ളപ്പെട്ടത്. സിപിഎം അനുകൂല രണ്ട് ചാനലുകളും ബാര്‍്ക്ക് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടില്ല.

റിപ്പബ്ലിക്കിന്റെ വരവ്

റിപ്പബ്ലിക്കിന്റെ വരവ്

മോദിയുടെ സ്വന്തം അര്‍ണബ് ഗോസ്വാമിയുടെ ചാനല്‍ തുടങ്ങിയപ്പോള്‍ മലയാളം വാര്‍ത്താ ചാനലുകളുടെ ഇടയില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ സ്ഥാനത്താണ റിപ്പബ്ലിക ടിവി ഉണ്ടായിരുന്നത്. റിപ്പോര്‍ട്ടറിനെ അക്ഷരാര്‍ത്ഥര്‍ത്ഥത്തില്‍ എടുത്തുകളഞ്ഞത് പോലെയുള്ള നടപടി.

റിപ്പോർട്ടർ ചിത്രത്തിലേ ഇല്ല

റിപ്പോർട്ടർ ചിത്രത്തിലേ ഇല്ല

നികേഷ് കുമാറിന്റെ ചാനലിന് സിപിഎം അനുകൂല നിലപാടാ്ണ് എന്ന കാരണത്താല്‍ അറിഞ്ഞ് കൊണ്ട് കൊടുത്ത പണിയെന്നാണ് ഇതിനെ വിലയിരുത്തുന്നത്. ഇത് പ്രക്ഷകരിടിയാന്‍ കാരണമായിട്ടുണ്ടാവാം. പക്ഷേ കൈരളി പീപ്പിളാകട്ടെ നിലവാരമില്ലായ്മ കൊണ്ടാണ് ബാര്‍ക്കില്‍ താഴെ പോകുന്നതെന്ന് കരുതാതെ വയ്യ.

English summary
Among Malayalam News Channels Who is first in BARC Rating
Please Wait while comments are loading...