കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടാം

  • By Soorya Chandran
Google Oneindia Malayalam News

പതിവില്‍ നിന്ന് വ്യത്യസ്തമായി അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമായാണ് സിപിഎം ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇറങ്ങുന്നത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്.

പക്ഷേ സിപിഎം വിലയിരുത്തുന്നത് തങ്ങളുടേത് കരുത്തുറ്റ സ്ഥാനാര്‍ത്ഥിപ്പട്ടിക തന്നെ ആണെന്നാണ്. തിരഞ്ഞെടുപ്പില്‍ പ്രധാന്യം വിജയത്തിനാണെന്നും അതിനായി തങ്ങളോട് യോജിച്ച് പോകുന്നവരെ കൂടെ നിര്‍ത്തുന്നതില്‍ തെറ്റില്ലെന്നുമാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ സമീപനം.

സീറ്റ് വിഭജനത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുത്തു എന്നാരോപിച്ച് എന്‍കെ പ്രേമചന്ദ്രന്റെ ആര്‍എസ്പിയും കൂട്ടരും ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് പോയി. ഐഎന്‍എല്‍ പിണങ്ങി നില്‍ക്കുകയാണ്. പിണക്കത്തിനൊടുവില്‍ ജനതാദള്‍ എസിന് ഒരു സീറ്റ് നല്‍കേണ്ടതായും വന്നു സിപിഎമ്മിന്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ വലിയ പ്രതീക്ഷകളുമായാണ് സിപിഎം തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. ചില അട്ടിമറി വിജയങ്ങള്‍ പോലും പാര്‍ട്ടി സ്വപ്‌നം കാണുന്നുണ്ട്. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടാം...

എ സമ്പത്ത്

എ സമ്പത്ത്

ആറ്റിങ്ങല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് എ സമ്പത്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം തോറ്റമ്പിയപ്പോഴും ആറ്റിങ്ങലില്‍ വിജയക്കൊടി പാറിച്ച ആളാണ് സമ്പത്ത്. മുമ്പ് ചിറയിന്‍കീഴ് മണ്ഡലം ആയിരുന്ന കാലത്തും എ സമ്പത്ത് ഈ പ്രദേശത്തെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.

എംഎ ബേബി

എംഎ ബേബി

ഇത്തവണത്തെ വിവാദ മണ്ഡലമാണ് കൊല്ലം. എംഎ ബേബിയാണ് കൊല്ലത്തെ സ്ഥാനാര്‍ത്ഥി. സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബി നിലവില്‍ കുണ്ടറയില്‍ നിന്നുള്ള എംഎല്‍എ ആണ്.

സിബി ചന്ദ്രബാബു

സിബി ചന്ദ്രബാബു

ആലപ്പുഴയിലെ സിപിഎം സ്ഥാനാര്‍ത്ഥി സി ബി ചന്ദ്രബാബു ആണ്. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയാണ് ചന്ദ്രബാബു. ലോക്‌സഭയിലേക്കുള്ള കന്നി അംഗമാണിത്.

പികെ ബിജു

പികെ ബിജു

ആലത്തൂരിലെ സിപിഎം സ്ഥാനാര്‍ത്ഥിയാണ് എസ്എഫ്‌ഐയുടെ അനിഷേധ്യ നേതാവ് പികെ ബിജു . കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം വിജയിച്ച നാല് മണ്ഡലങ്ങളില്‍ ഒന്ന് ആലത്തൂരാണ്. പികെ ബിജു തന്നെയായിരുന്നു അന്നും വിജയക്കൊടി നാട്ടിയത്.

എംബി രാജേഷ്

എംബി രാജേഷ്

ഡിവൈഎഫ്‌ഐയുടെ ദേശീയ അധ്യക്ഷന്‍ എംബി രാജേഷ് തന്നെയാണ് ഇക്കുറിയും പാലക്കാട്ടെ സിപിഎം സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനാണ് രാജേഷ് ജയിച്ചത്. എന്നാല്‍ മണ്ഡലത്തിലും പാര്‍ലമെന്റിലും കാഴ്ചവച്ച മികച്ച പ്രകടനം രാജേഷിന് ഇത്തവണയും പ്രതീക്ഷ നല്‍കുന്നുണ്ട്

പികെ സൈനബ

പികെ സൈനബ

മലപ്പുറം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് പികെ സൈനബ. മുന്‍ വനിതാ കമ്മീഷന്‍ അംഗവും സിപിഎം സംസ്ഥാന സമിതി അംഗവും ആണ് സൈനബ. ലോക്‌സഭയിലേക്കുള്ള കന്നിയങ്കമാണ് പികെ സൈനബയുടേത്. ഒരിക്കല്‍ ടികെ ഹംസ പിടിച്ചെടുത്ത പഴയ മഞ്ചേരി മണ്ഡലമാണ് ഇപ്പോള്‍ മലപ്പുറം ആയി മാറിയത്.

എ വിജയരാഘവന്‍

എ വിജയരാഘവന്‍

സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എ വിജയരാഘവന്‍ ആണ് കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് സിപിഎമ്മിന് മണ്ഡലം നഷ്പ്പെട്ടത്. അത് തിരിച്ചു പിടിക്കുക എന്നതാണ് വിജയരാഘവന്റെ ലക്ഷ്യം

എഎന്‍ ഷംസീര്‍

എഎന്‍ ഷംസീര്‍

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായ എഎന്‍ ഷംസീറാണ് വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി. എസ്എഫ്‌ഐയിലൂടെയായിരുന്നു ഷംസീര്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ എത്തിയത്. ടിപി വധത്തിന്റെ ചൂടില്‍ നിന്ന് മണ്ഡലം തിരിച്ചുപിടിക്കുക എന്ന ദുഷ്‌കരമായ ദൗത്യമാണ് പാര്‍ട്ടി ഷംസീറിനെ ഏല്‍പ്പിച്ചിരിക്കുന്നത്.

പികെ ശ്രീമതി

പികെ ശ്രീമതി

മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ആയ പികെ ശ്രീമതിയാണ് ഇത്തവണ സിപിഎമ്മിന്റെ കണ്ണൂര്‍ സ്ഥാനാര്‍ത്ഥി. ശ്രീമതിട്ടീച്ചറും ആദ്യമായാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്.

പി കരുണാകരന്‍

പി കരുണാകരന്‍

പി കരുണാകരന്‍ ആണ് സിപിഎമ്മിന്റെ കാസര്‍കോട് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ കുറേ കാലങ്ങളായി സിപിഎമ്മിനൊപ്പമാണ് കാസര്‍കോട് മണ്ഡലം.

ഇന്നസെന്റ്

ഇന്നസെന്റ്

സിപിഎം ഇത്തവണ മത്സരിപ്പിക്കുന്ന സ്വതന്ത്രരില്‍ പ്രമുഖന്‍ സിനിമ താരം ഇന്നസെന്റ് ആണ്. ചാലക്കുടിയില്‍ നിന്നാണ് ഇന്നസെന്റ് ജനവിധി തേടുന്നത്.

ക്രിസ്റ്റി ഫെര്‍ണാണ്ടസ്

ക്രിസ്റ്റി ഫെര്‍ണാണ്ടസ്

ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ക്രിസ്റ്റി ഫെര്‍ണാണ്ടസ് ആണ് സിപിഎമ്മിന്റെ എറണാകുളത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി. ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയില്‍ ഏറെ ചര്‍ച്ചക്ക് വഴിവച്ചിരുന്നു.

പീലിപ്പോസ് തോമസ്

പീലിപ്പോസ് തോമസ്

മുന്‍ ഡിസിസി പ്രസിഡന്റ് പീലിപ്പോസ് തോമസ് ആണ് സിപിഎമ്മിന്റെ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി. ആറന്മുള വിമാനത്താവള വിഷയത്തില്‍ കോണ്‍ഗ്രസിനോട് തെറ്റിയ ആളാണ് ഇദ്ദേഹം.

ജോയ്‌സ് ജോര്‍ജ്ജ്

ജോയ്‌സ് ജോര്‍ജ്ജ്

ഇടുക്കിയിലെ സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവാണ്. ജോയ്‌സ് ജോര്‍ജ്ജ്. കസ്തൂരിരംഗനില്‍ ഇടുക്കി തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎമ്മിന്റെ പരീക്ഷണം.

വി അബ്ദുറഹ്മാന്‍

വി അബ്ദുറഹ്മാന്‍

പൊന്നാനി മണ്ഡലത്തിലെ സിപിഎം സ്വതന്ത്രനാണ് വി അബ്ദു റഹ്മാന്‍. കെപിസിസി മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് അബ്ദുറഹ്മാന്‍

English summary
Photos of CPM candidates for Loksabha Election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X