പ്രണയിക്കും, സെക്‌സ് ചെയ്യും, എല്ലാംപകര്‍ത്തും... എന്നിട്ടാണീ ക്രൂരത; റിവഞ്ച് പോണ്‍: അറിയേണ്ടതെല്ലാം

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ലോകം ഇന്ന് ഏറെ ചര്‍ച്ച ചെയ്യുന്ന വാക്കുകളില്‍ ഒന്നാണ് 'റിവഞ്ച് പോണ്‍'. മലയാളത്തില്‍ എന്ത് വാക്കാണ് ഇതിന് ഉപയോഗിക്കുക? പ്രതികാര അശ്ലീലമെന്ന് പറഞ്ഞാല്‍ അത് അത്രമേല്‍ ബോറായിരിക്കും. പക്ഷേ അതിലും ബോറാണ്, അതിലും ക്രൂരമാണ് ലോകത്ത് നടക്കുന്ന സംഭവങ്ങള്‍.

പ്രണയത്തിലായിരിക്കെ പകര്‍ത്തുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം പുറത്ത് വിടുന്ന പ്രവണതയെ ആണ് റിവഞ്ച് പോണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഒരു തരത്തില്‍ പ്രതികാരം തീര്‍ക്കല്‍ തന്നെ. 

വിദേശ രാജ്യങ്ങളില്‍ മാത്രമല്ല, നമ്മുടെ ഇന്ത്യയിലും ഇതൊക്കെ നടക്കുന്നുണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. അശ്ലീല വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന പല രതിദൃശ്യങ്ങളും ഇത്തരത്തില്‍ പുറത്ത് വിട്ടവയാണ്. പലകേസുകളിലും ഇരകള്‍ ജീവനൊടുക്കിയ സംഭവങ്ങളും ഉണ്ടായി.

പ്രണയകാലം

പ്രണയകാലത്ത് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവില്ല. പ്രണയത്തിന്റെ അങ്ങേയറ്റം വരെ ആസ്വദിക്കും. പക്ഷേ അതിന് ശേഷം ആണ് പ്രശ്‌നങ്ങള്‍.

രതിദൃശ്യങ്ങള്‍

പ്രണയിക്കുന്നവര്‍ക്കിടയില്‍ അവിശ്വാസത്തിന് സ്ഥാനമില്ലല്ലോ... പരസ്പര സമ്മതത്തോടെ തന്നെ ചിലപ്പോള്‍ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തും. എന്നാല്‍ പണി കിട്ടുക അതിന് ശേഷമാണ്.

ഒളിക്യാമറയിലും

ചിലപ്പോള്‍ പങ്കാളി അറിയാതെ ഒളിക്യാമറയിലും ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടാകും. എന്നാല്‍ ഇതിന് പിന്നില്‍ ഭീഷണി എന്ന ഉദ്ദേശം ഉണ്ടാകും എന്നതിനാല്‍ റിവഞ്ച് പോണിന്റെ പരിധിയില്‍ പലരും ഉള്‍പ്പെടുത്താറില്ല.

സെല്‍ഫി വീഡിയോകള്‍

കാമുകന് വേണ്ടി കാമുകിയും, കാമുകിയ്ക്ക് വേണ്ടി കാമുകനും നഗ്ന ദൃശ്യങ്ങള്‍ പരസ്പരം അയച്ചുകൊടുക്കുന്നത് ഇപ്പോള്‍ പതിവായിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ അയക്കുന്ന വീഡിയോകളും പിന്നീട് റിവഞ്ച് പോണ്‍ ആയിമാറിയേക്കാം.

 'തേപ്പ്' എന്ന വാക്ക്

പങ്കാളികളില്‍ ഒരാള്‍ വഞ്ചിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുമ്പോഴാണ് ഇത്തരം സ്വകാര്യ വീഡിയോകള്‍ ഭീഷണിയാകുന്നത്. മലയാളത്തില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള വാക്കാണ് 'തേപ്പ്'. ആ വാക്കും റിവഞ്ച് പോമും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നാണ് വപ്പ്.

ആണ്‍-പെണ്‍ വ്യത്യാസം

ഇക്കാര്യത്തില്‍ എന്തായാലും ആണ്‍-പെണ്‍ വ്യത്യാസം ഇല്ല. മുന്‍ പങ്കാളിക്ക് പണി കൊടുക്കുന്നതില്‍ ആരും പിറകിലല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പ്രത്യേക വെബ്‌സൈറ്റ് വരെ

2010 ല്‍ ഇത്തരം വീഡിയോകള്‍ അപ് ലോഡ് ചെയ്യാന്‍ പ്രത്യേക വെബ്‌സൈറ്റ് വരെ പ്രത്യക്ഷപ്പെട്ടു എന്നതായിരുന്നു ഞെട്ടിക്കുന്ന വാര്‍ത്ത. ആളുടെ പേരും വിശദാംശങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ട് വിവരങ്ങളും പോലും ഈ വെബ്‌സൈറ്റില്‍ കൊടുക്കാനുള്ള സംവിധാനം ഉണ്ടായിരുന്നു.

മൊബൈല്‍ ഫോണുകള്‍ സ്മാര്‍ട്ട് ആയപ്പോള്‍

സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ് റിവഞ്ച് പോണ്‍ സൃഷ്ടിച്ചത് എന്ന് വേണമെങ്കില്‍ പറയാം. ഒരു മൊബൈല്‍ ഫോണ്‍ കൊണ്ട് എന്തും പകര്‍ത്താമെന്ന സ്ഥിതി വന്നതോടെ കാര്യങ്ങള്‍ കൈവിട്ട് പോവുകയായിരുന്നു.

അശ്ലീലം പതിവായപ്പോള്‍

അശ്ലീല വീഡിയോകള്‍ കാണുക എന്നത് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പതിവായ കാലമാണിത്. അശ്ലീല വീഡിയോകളില്‍ കാണുന്നത് അനുകരിക്കാനുള്ള ശ്രമങ്ങളും പലപ്പോഴും പിന്നീട് പ്രശ്‌നമായിട്ടുണ്ട്.

നിയമം?

വളരെ അടുത്ത കാലത്ത് മാത്രം പ്രത്യക്ഷപ്പെട്ട പ്രതിഭാസം ആയതിനാല്‍ റിവഞ്ച് പോണിനെ ചെറുക്കാനുള്ള നിയമവ്യവസ്ഥകള്‍ പലയിടത്തും ഇല്ല എന്നതാണ് സത്യം. അമേരിക്കയില്‍ ചില സ്റ്റേറ്റുകളില്‍ ഇതിനെതിരെ നിയമം കൊണ്ടുവന്നിട്ടുണ്ട്.

English summary
‘Revenge porn’ refers to the growing phenomenon of people posting sexually explicit images of former partners online without the consent of the individual pictured.
Please Wait while comments are loading...