അലന്‍സിയറേ, താനെന്തൊരു ദുരന്തമാണെടോ? നടൻ അലന്‍സിയറിന് 'ഒരു സംഘി' എഴുതിയ കത്ത് വൈറല്‍!

  • By: ശ്വേത കിഷോർ
Subscribe to Oneindia Malayalam

ഇന്നാണോ അലന്‍സിയറ് കേരളത്തില്‍ വന്നത്. ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നപ്പോള്‍ അലന്‍സിയര്‍ എവിടെയായിരുന്നു. സഹപ്രവര്‍ത്തകരായ മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും പലരും പുലഭ്യം പറഞ്ഞപ്പോള്‍ അലന്‍സിയര്‍ പ്രതികരിച്ചില്ലല്ലോ - ഇങ്ങനെയൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ ശരാശരി സംഘികളുടെ പ്രതികരണം.

Read Also: ഓര്‍മയുണ്ടോ ബാബ്‌റി മസ്ജിദ് തകര്‍ത്ത ദിവസം നിലവിളിച്ച് കൊണ്ട് നിയമസഭയ്ക്ക് ചുറ്റും ഓടിയ അലന്‍സിയറിനെ?

Read Also: കമലിന്റെ പടത്തിലെ റോളിന് വേണ്ടി തന്തയെ മാറ്റുന്ന ആളല്ല അലന്‍ സിയര്‍.. നടി പാര്‍വ്വതി പറയുന്നു

അലന്‍സിയര്‍ പാകിസ്താനിലേക്ക് പോകണമെന്ന് ആരും പറഞ്ഞില്ല. അലന്‍സിയറുടെ അഭിപ്രായ പ്രകടനത്തിനുള്ള സാധ്യതയെയും ആരും ചോദ്യം ചെയ്തില്ല. എന്നാല്‍ അലന്‍സിയറിനോട് സംഘികള്‍ ചോദിക്കുന്നത് എന്ന തരത്തില്‍ ചില ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വൈറലാകുന്നുണ്ട്. സംഘികള്‍ക്കിട്ട് ആരോ തേച്ചതാണെന്ന് എഴുത്ത് കണ്ടാലറിയാം, അത്രയ്ക്കുണ്ട് സര്‍ക്കാസം.

ഇത്രയ്ക്ക് അഹങ്കാരമോ

ഇത്രയ്ക്ക് അഹങ്കാരമോ

അലന്‍സിയറേ, താനെന്തൊരു ദുരന്തമാണെടോ? അഭിനയിക്കാനറിയാമെന്ന് കരുതി ഒരു മനുഷ്യന് ഇത്രയേറെ അഹങ്കാരം പാടില്ല. കാസര്‍കോട് ബസ് സ്റ്റാന്‍ഡില്‍ ആ കോമാളിത്തരം കാണിക്കുന്നതിന് മുന്നേ താന്‍ പലതും മനസിലാക്കേണ്ടിയിരുന്നു. അത് ഇതൊക്കെയാണ്. വീര സവര്‍ക്കര്‍ ജയിലില്‍ ഇരുന്നു ബ്രിട്ടീഷുകാരെ ഭീഷണിപ്പെടുത്തി എഴുതിയ ഒരൊറ്റ ലെറ്ററിന്റെ ബലത്തിലാണ് താനൊക്കെ ഇന്ന് ഈ സ്വാതന്ത്ര്യം അനുഭവിക്കുന്നതെന്നോര്‍മ്മ വേണം.

നമ്മളൊക്കെ ഇവിടെ ജീവിച്ചിരിക്കുന്നത്

നമ്മളൊക്കെ ഇവിടെ ജീവിച്ചിരിക്കുന്നത്

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയെ ആക്രമിക്കാന്‍ ഊന്നുവടിയുമായി വന്ന ഗാന്ധിയെ ഒരൊറ്റ വെടിക്ക് കൊന്ന ഗോട്‌സെയുള്ളതുകൊണ്ടാണ് വടികൊണ്ടുള്ള അടിയേല്‍ക്കാതെ തന്റെയൊക്കെ അപ്പനപ്പൂപ്പന്മാര്‍ ഇവിടെ ജീവിച്ചതെന്നും ഓര്‍മ്മവേണം.

പട്ടാളക്കാരെ ഓര്‍മ വേണം

പട്ടാളക്കാരെ ഓര്‍മ വേണം

ബ്രിട്ടീഷുകാരെ ഓടിച്ചും, വടിയുമായി വന്നവനെ വെടിവെച്ചും ഉണ്ടാക്കിയെടുത്ത ഇന്ത്യയെ സംരക്ഷിക്കാന്‍ മൈനസ് ഡിഗ്രിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരെകുറിച്ചും അവരുടെ പട്ടിണിയെകുറിച്ചും ഓര്‍മ്മവേണം. കടിച്ചാല്‍ മുറിയാത്ത റൊട്ടി, മഞ്ഞള്‍ കലക്കിയ വെള്ളവും ചേര്‍ത്ത് കഴിച്ചുകൊണ്ടാണവര്‍ ഈ രാജ്യത്തെ സംരക്ഷിക്കുന്നതെന്നുമൊക്കെ ഓര്‍മ്മവേണം.

ഈ ദുഖസത്യമെങ്കിലും

ഈ ദുഖസത്യമെങ്കിലും

വിശക്കുന്നുവെന്നും, നല്‍കുന്ന ഭക്ഷണം കഴിക്കാനാവുന്നതല്ല എന്നും പറയുന്ന പട്ടാളക്കാര്‍ക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്ന് അവരുടെ ഭാര്യയോ മക്കളോ പോലും അറിയുന്നില്ല എന്ന ദുഖസത്യമെങ്കിലും താന്‍ ഓര്‍ത്തിരിക്കേണ്ടുന്നതാണ്.

ഒരു സ്വാമിയുമില്ലല്ലോ

ഒരു സ്വാമിയുമില്ലല്ലോ

അര്‍ണാബ് ഗോസാമിയുള്ളപ്പോള്‍ ചാനല്‍ മുറിയില്‍ ഇരുന്നു പട്ടാളക്കാര്‍ക്കൊഴുക്കിയ തേനും പാലുമേ താന്‍ കണ്ടിട്ടുള്ളൂ.. ഇപ്പോള്‍ അവര്‍ക്കുവേണ്ടി സംസാരിക്കാനൊരു സ്വാമിമാരുമില്ലാ എന്നതും താന്‍ ഓര്‍ക്കണമായിരുന്നു.

എന്തൊരു കസര്‍ത്താണിത്

എന്തൊരു കസര്‍ത്താണിത്

തന്നെക്കാളും വലിയ മഹാനടന്മാര്‍ വിഹരിക്കുന്ന മണ്ണാണിത്, അതിര്‍ത്തിയില്‍ തീവ്രാവാദികളോട് പടവെട്ടിയ മേജര്‍ മഹാദേവന്‍ എന്ന മഹാന്‍ നേടിയ കേണല്‍ പദവി കൊണ്ട് മലബാര്‍ ഗോള്‍ഡ്പോലെയുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ക്കുവേണ്ടി പരസ്യപ്പലകകളില്‍ ഇരുന്നു വെയിലും മഴയും കൊള്ളുമ്പോഴാണ് താനൊക്കെ ബസ്റ്റാന്റില്‍ കിടന്ന് കസര്‍ത്ത് നടത്തുന്നത്.. തന്നെയൊക്കെ രാജ്യാതിര്‍ത്തി കടത്തുകയല്ല, മറിച്ച് ചുട്ടുകൊല്ലുകയാണ് വേണ്ടത്

English summary
Kasargod protest: Letter to actor Alancier goes viral in Facebook.
Please Wait while comments are loading...