കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്‌ഐയുടെ 90 ശതമാനം ആവശ്യങ്ങളും ലക്ഷ്മി നായര്‍ സമ്മതിച്ചു, ഇതാ... പരിഹാസപ്പെരുമഴ തുടരുന്നു!

  • By ശ്വേത കിഷോർ
Google Oneindia Malayalam News

തിരുവനന്തപുരത്തെ ലോ അക്കാദമി സമരം ഒത്തുതീര്‍പ്പാക്കിയ എസ് എഫ് ഐയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ തുടരുന്നു. സര്‍ക്കാരിന് വഴങ്ങി സമരം പിന്‍വലിച്ചു എന്നും വിദ്യാര്‍ഥികളുടെ സമരത്തെ ഒറ്റുകൊടുത്തു എന്നുമൊക്കെയാണ് ആരോപണങ്ങള്‍. ലക്ഷ്മി നായര്‍ക്ക് മുന്നില്‍ എസ് എഫ് ഐയുടെ നട്ടെല്ല് വാഴപ്പിണ്ടിയായി എന്നും കളിയാക്കുന്നവരുണ്ട്.

Read Also: എസ്എഫ്ഐ ഒറ്റിയിട്ടും സമരം വിജയിച്ചു... അപ്പോള്‍ ലക്ഷ്മി നായരെ പുറത്താക്കിയതാര്.. അഞ്ച് കൊല്ലത്തെ രാജിക്കും ട്രോളോട് ട്രോള്‍!

അതേസമയം തങ്ങള്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചു എന്നാണ് എസ് എഫ് ഐയുടെ അവകാശ വാദം. എങ്കില്‍ എന്തായിക്കണം ഈ ആവശ്യങ്ങള്‍. ഇതാ സോഷ്യല്‍ മീഡിയയുടെ ഭാവന പ്രകാരം എസ് എ എഫ് ഐ ആവശ്യപ്പെട്ട 90% കാര്യങ്ങള്‍, ലോ അക്കാദമി മാനേജ്‌മെന്റ് അംഗീകരിച്ചത്.

lakshmi-nair

1. ഇപ്പോഴുള്ള പെയിന്റ് മാറ്റി കോളജിന് പുതിയ പെയിന്റടിക്കും.

2. കാമ്പസില്‍ പൂന്തോട്ടം നിര്‍മ്മിക്കും.

3. കോളജിനു വലതു ഭാഗത്ത് സ്ഥിതി ചെയ്യുന്ന കഫേ ഇടതുഭാഗത്തേക്കു മാറ്റും.

4. ഇന്‍േറണല്‍ മാര്‍ക്കിടാന്‍ ബോള്‍ പേനയ്ക്കു പകരം ജല്‍ പേന ഉപയോഗിക്കും.

5. ലോ അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലെത്തിയാല്‍ ചൂടുവെള്ളത്തില്‍ കുളിക്കാന്‍ തത്വത്തില്‍ അനുമതിയായി.

6. കുക്കറി ഷോ സിലബസില്‍ ഉള്‍പ്പെടുത്തും.

7. ഇനി മുതല്‍ ദളിത് വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുമ്പോള്‍ അവര്‍ക്ക് പ്രിന്‍സിപ്പാളെ തിരിച്ചും ജാതിപ്പേര് വെച്ച് അഭിസംബോധന ചെയ്യാവുന്നതാണ്.

8. പ്രിന്‍സിപ്പാളിന്റെ ഡ്രസ് കോഡ് വിദ്യാര്‍ത്ഥിനികള്‍ക്കും പിന്തുടരാവുന്നതാണ്.

9. ബാത്ത് റൂമിന്റെയും ടോയ്ലറ്റിന്റെയും മുന്‍വശത്തെ ടെലസ് കോപ്പിക്ക് ക്യാമറ മാറ്റി പകരം ഡോം ക്യാമറ സ്ഥാപിക്കും.

10% ആവശ്യങ്ങളില്‍ മാത്രം വിട്ടുവീഴ്ച വേണ്ടി വരും. അത് ഇവയാണ്.

1. പ്രിന്‍സിപ്പാളിനെ മാറ്റാന്‍ സാധ്യമല്ല.
2. ഇന്റേണല്‍ മാര്‍ക്ക് പ്രിന്‍സിപ്പലിന്റെ പൂര്‍ണാധികാരത്തില്‍ തുടരും.

അതിപ്പോ ഒരു സമരമാവുമ്പോള്‍ ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച വേണ്ടി വരില്ലേ?

എസ് എഫ് ഐ കീ ജയ്.

English summary
Social media make fun on SFI's stand in Law academy strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X