കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല മാത്രമല്ല, ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് വിലക്കുള്ള മറ്റ് സ്ഥലങ്ങളുമുണ്ട്!

  • By Muralidharan
Google Oneindia Malayalam News

കാര്യം സ്ത്രീശാക്തീകരണം എന്നൊക്കെ പറയാന്‍ വളരെ എളുപ്പമാണ്. തെങ്ങില്‍ കയറാന്‍ പറ്റുമോ എന്ന് വെല്ലുവിളിച്ച് നടന്ന പുരുഷ കേസരികളെ അമ്പരപ്പിച്ച് വിമാനം പറത്താന്‍ വരെ സ്ത്രീകള്‍ ശക്തരാകുകയും ചെയ്തു. എന്നാല്‍ ഇന്നും, രാജ്യത്തെ പ്രധാനപ്പട്ട പല സ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്ന കാര്യം അറിയാമോ.

ശബരിമല അയ്യപ്പക്ഷേത്രമാണ് ഇക്കാര്യം പറയുമ്പോള്‍ ആദ്യം മനസില്‍ ഓടിയെത്തുക. എന്നാല്‍ ശബരിമല ക്ഷേത്രം മാത്രമല്ല മറ്റ് പല ആരാധനാലയങ്ങളും ഇതുപോലെ ഉണ്ട്. സ്വാതന്ത്ര്യം കിട്ടി അമ്പത് വര്‍ഷം കഴിഞ്ഞിട്ടും, സ്ത്രീ പുരുഷ സമത്വം എന്നൊക്കെ ഇത്രകാലം മുദ്രാവാക്യം വിളിച്ചിട്ടും, ഇനിയും സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി മാറ്റി നിര്‍ത്തിയിരിക്കുന്ന 5 സ്ഥലങ്ങള്‍ ഏതൊക്കെ എന്ന് നോക്കൂ...

അലിഗഡിലെ ലൈബ്രറി

അലിഗഡിലെ ലൈബ്രറി

അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ മൗലാനാ ആസാദ് ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ല. പെണ്‍കുട്ടികളെ ലൈബ്രറിയില്‍ കയറ്റിയാല്‍ ഇപ്പോഴുള്ളതിനെക്കാള്‍ നാലിരട്ടി ആണ്‍കുട്ടികള്‍ ലൈബ്രറിക്കുള്ളില്‍ കയറി തിരക്കുണ്ടാക്കും എന്നതാണ് ഇതിന് പറയുന്ന ന്യായം.

ശബരിമല ക്ഷേത്രം

ശബരിമല ക്ഷേത്രം

പത്ത് വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ക്കാണ് ശബരിമല ശ്രീ അയ്യപ്പക്ഷേത്രത്തില്‍ വിലക്ക് ഉള്ളത്. പത്ത് വയസ്സിന് താഴെയും 50 വയസിന് മുകളിലും പ്രായമുള്ള സ്്ത്രീകള്‍ക്ക് ശബരിമലയില്‍ പോകുന്നതിന് വിലക്കില്ല.

ഹാജി അലി ദര്‍ഗ

ഹാജി അലി ദര്‍ഗ

മഹാരാഷ്ട്രയിലെ തെക്കന്‍ മുംബൈയിലാണ് പ്രശസ്തമായ ഹാജി അലി ദര്‍ഗ. ഹാജി അലിയുടെ ശവകുടീരമുള്ള ഉള്ളിലെ മുറിയിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ല. ഇതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

ജുമാ മസ്ജിദ്

ജുമാ മസ്ജിദ്

ദില്ലിയിലെ ജുമാ മസ്ജിദ് രാജ്യത്തെ ഏറ്റവും പ്രമുഖമായ മുസ്ലിം ആരാധനാലയമാണ്. എന്നാല്‍ മഗ്രിബ് നിസ്‌കാരം കഴിഞ്ഞാല്‍ പിന്നീട് ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനമില്ല.

ആസാമിലെ ഹിന്ദു മൊണാസ്ട്രി

ആസാമിലെ ഹിന്ദു മൊണാസ്ട്രി

500 കൊല്ലത്തെ പഴക്കമുണ്ട് ആസാമിലെ ഈ ഹിന്ദു മൊണാസ്ട്രിക്ക്. 2010 ല്‍ ഇതിനെതിരെ ആസാം ഗവര്‍ണര്‍ തന്നെ രംഗത്ത് വന്നെങ്കിലും ഫലമുണ്ടായില്ല.

English summary
Find 5 places in India where women are still not allowed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X