തിരഞ്ഞെടുപ്പ് ഫലം 
മധ്യപ്രദേശ് - 230
PartyLW
CONG9813
BJP9515
IND41
OTH40
രാജസ്ഥാൻ - 199
PartyLW
CONG3266
BJP2648
IND85
OTH212
ഛത്തീസ്ഗഡ് - 90
PartyLW
CONG3334
BJP123
BSP+71
OTH00
തെലങ്കാന - 119
PartyLW
TRS186
TDP, CONG+021
AIMIM07
OTH13
മിസോറാം - 40
Party20182013
MNF265
IND80
CONG534
OTH10
 • search

റാഫേല്‍ അഴിമതി മുതല്‍ ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം വരെ.... 2018ലെ മികച്ച പത്ത് വാര്‍ത്തകള്‍!!

 • By Vidyasagar
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   2018ൽ ഇന്ത്യയെ പിടിച്ചുകുലുക്കിയ കാര്യങ്ങൾ | Oneindia Malayalam

   2018 വാര്‍ത്തകള്‍ കൊണ്ട് സമ്പന്നമായ വര്‍ഷമാണ്. പക്ഷേ അതില്‍ ഏറ്റവും ശ്രദ്ധ ആകര്‍ഷിച്ച വാര്‍ത്തകളും ഞെട്ടിച്ച വാര്‍ത്തകളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി
   മുതല്‍ സുപ്രീം കോടതി വരെ ഈ വര്‍ഷം മികച്ച തീരുമാനങ്ങളുടെ ഭാഗമായിട്ടുണ്ട്. സുപ്രീം കോടതിയുടെ സുപ്രധാനപ്പെട്ട മൂന്ന് വിധികള്‍ നിയമവ്യവസ്ഥയുടെ സമത്വമില്ലായ്മയെ തന്നെ പൊളിച്ചെഴുതുന്നതായിരുന്നു. അതേസമയം പ്രധാനമന്ത്രി ഒരേസമയം പട്ടേല്‍ പ്രതിമയുടെയും റാഫേല്‍ അഴിമതിയുടെയും ഭാഗമായി പ്രസിദ്ധിയും കുപ്രസിദ്ധിയും നേടി.

   കര്‍ണാടകത്തില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പുണ്ടായ നാടകങ്ങളും, കായിക മേഖലയില്‍ രോഹിത് ശര്‍മയും മിതാലി രാജുമാണ് ഇത്തവണ തിളങ്ങി നിന്നത്. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനവും ഇത്തവണ മാധ്യമങ്ങല്‍ ആഘോഷിച്ച കാര്യങ്ങളാണ്. 2018 അതുകൊണ്ട് തന്നെ നല്ല വാര്‍ത്തകളുടെയും ആരോപണങ്ങളുടെയും വര്‍ഷം കുടിയാണ്.

   കര്‍ണാടക തിരഞ്ഞെടുപ്പ്

   കര്‍ണാടക തിരഞ്ഞെടുപ്പ്

   ഈ വര്‍ഷത്തെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പായിരുന്നു കര്‍ണാടകത്തില്‍ ഉണ്ടായത്. ബിജെപി 104 സീറ്റോടെ ഏറ്റവും വലിയ കക്ഷിയായെങ്കിലും രാഷ്ട്രീയ നാടകങ്ങളാണ് പിന്നീട് അരങ്ങേറിയത്. 80 സീറ്റ് നേടിയ കോണ്‍ഗ്രസും 38 സീറ്റ് നേടിയ ജനതാദളും ഒന്നാവുന്നതാണ് പിന്നീട് കണ്ടത്. ഇരുവരും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയും ചെയ്തു. ജനതാദളിന്റെയും കോണ്‍ഗ്രസിന്റെയും എംഎല്‍എമാരുടെയും ബിജെപി ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നു എന്ന കാര്യമാണ് കര്‍ണാടക തിരഞ്ഞെടുപ്പിനെ ഏറ്റവും ശ്രദ്ധേയമാക്കിയത്.

   ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം

   ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം

   സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത സംഭവവികാസങ്ങള്‍ക്കാണ് 2018 സാക്ഷ്യം വഹിച്ചത്. ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധിച്ച് സുപ്രീം കോടതിയിലെ മുതിര്‍ന്ന നാല് ജഡ്ജിമാരാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയില്‍ വെച്ചായിരുന്നു വാര്‍ത്താസമ്മേളനം വിളിച്ചത്. രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരും ചെലമേശ്വറിന് പുറമേ ചീഫ് ജസ്റ്റിനെതിരെ രംഗത്തെത്തി. സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ അല്ല നടക്കുന്നതെന്നായിരുന്നു വിമര്‍ശനം.

   എസ്പി ബിഎസ്പി സഖ്യം

   എസ്പി ബിഎസ്പി സഖ്യം

   ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ ശത്രുക്കളായിരുന്നു സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും. ഇവര്‍ ഒരിക്കലും ഒന്നിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു. എന്നാല്‍ ബിജെപിയുടെ മുന്നേറ്റത്തെ തുടര്‍ന്ന് ഇവര്‍ ഒന്നിക്കാന്‍ തീരുമാനിച്ചത് ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യം ഒന്നിക്കുന്നുവെന്ന സൂചനയായിരുന്നു. ഗൊരഖ്പൂര്‍, ഫൂല്‍പൂര്‍ ഉപതിരഞ്ഞെടുപ്പുകളിലായിരുന്നു ഇവര്‍ ഒന്നിച്ച് മത്സരിച്ചത്. വമ്പന്‍ ജയങ്ങള്‍ ഈ മണ്ഡലത്തില്‍ നേടുകയും ചെയ്തു. 2019ലും ഇത് തുടരുമെന്ന് അവര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 2018ല്‍ ദേശീയ വാര്‍ത്തകളില്‍ ഏറ്റവും പ്രാധാന്യം നേടിയതായിരുന്നു സഖ്യത്തിന്റെ മുന്നേറ്റം.

   കര്‍ഷക മാര്‍ച്ച്

   കര്‍ഷക മാര്‍ച്ച്

   ഈ വര്‍ഷം രണ്ട് കര്‍ഷക മാര്‍ച്ചിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഒന്ന് ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിനെതിരെ അഖിലേന്ത്യ കിസാന്‍ സഭയും ഇടതുപക്ഷവും ഒരുമിച്ച് നടത്തിയ കിസാന്‍ മാര്‍ച്ചായിരുന്നു. താങ്ങുവില അടക്കമുള്ള കാര്യങ്ങള്‍ ഉറപ്പുവരത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. മുംബൈ നഗരം ഒന്നടങ്കം സ്തംഭിച്ച ലോംഗ് മാര്‍ച്ചായിരുന്നു ഇത്. ഈ മാര്‍ച്ചില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു. ഫട്‌നാവിസ് കര്‍ഷകര്‍ക്ക് തിരിച്ച് പോകാനായി ട്രെയിന്‍ ഏര്‍പ്പാടാക്കി കൊടുത്തത് വലിയ വാര്‍ത്തയായിരുന്നു. രണ്ടാമത്തെ മാര്‍ച്ച് ദില്ലിയിലേക്കായിരുന്നു. കാര്‍ഷിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്നായിരുന്നു ഈ മാര്‍ച്ചിലെ ആവശ്യം. ഇപ്പോഴും ഇത് നടന്ന് കൊണ്ടിരിക്കുകയാണ്.

   രോഹിത് ശര്‍മ ടി20 റെക്കോര്‍ഡ്

   രോഹിത് ശര്‍മ ടി20 റെക്കോര്‍ഡ്

   കായിക മേഖലയില്‍ ഇത്തവണ മികച്ച നിന്നത് രോഹിത് ശര്‍മയാണ്. ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡാണ് അദ്ദേഹം സ്വന്തമാക്കിയത്. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ സെഞ്ച്വറി നേടിയാണ് രോഹിത് റെക്കോര്‍ഡിട്ടത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡാണ് രോഹിത് മറികടന്നത്. ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്ടില്‍ മാത്രമാണ് ഇനി ഇനി രോഹിത്തിന് മുന്നിലുള്ളത്. നിലവില്‍ 86 മത്സരങ്ങളില്‍ നിന്ന് 2203 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം.

   മിതാലിയുടെ 2018

   മിതാലിയുടെ 2018

   വനിതകളുടെ അഭിമാനം 2018ല്‍ ഏറ്റവും ഉയര്‍ത്തിയത് ആരാണെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാം വനിതാ ക്രിക്കറ്റ് താരം മിതാലി രാജാണെന്ന്. വനിതാ ടി20 ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന താരം നേടിയാണ് മിതാലി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഈ നേട്ടം പുരുഷ താരങ്ങളായ രോഹിത് ശര്‍മയെയും വിരാട് കോലിയെയും മറികടന്നിട്ടായിരുന്നു. പാകിസ്താനെതിരെ അര്‍ധ സെഞ്ച്വറി നേട്ടത്തോടെയാണ് മിതാലി ഈ നേട്ടം സ്വന്തമാക്കിയത്. 85 മത്സരങ്ങളില്‍ നിന്ന് ഇതുവരെ 2283 റണ്‍സ് മിതാലി നേടിയിട്ടുണ്ട്.

   ചരിത്രം തിരുത്തി കുറിച്ച വിധികള്‍

   ചരിത്രം തിരുത്തി കുറിച്ച വിധികള്‍

   ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ ചരിത്രം തിരുത്തി കുറിച്ച മൂന്ന് വിധികളാണ് 2018ല്‍ ഉണ്ടായത്. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കിയുള്ളതായിരുന്നു ആദ്യത്തെ വിധി. സെക്ഷന്‍ 377 റദ്ദാക്കി കൊണ്ടാണ് സുപ്രീം കോടതി ചരിത്ര വിധി പുറപ്പെടുവിച്ചത്. ഈ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. ജീവിക്കാനുള്ള അവകാശമാണ് പ്രധാനമെന്നും, ഒരാളുടെ ലൈംഗികത ഭയപ്പെടേണ്ട സാഹചര്യത്തിലേക്ക് പോകരുതെന്നും കോടതിയില്‍ വിധിയില്‍ പറഞ്ഞു. രണ്ടാമത്തെ വിധി വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയതായിരുന്നു രണ്ടാമത്തെ വിധി. സ്ത്രീ ഒരു ജംഗമ വസ്തുവല്ലെന്നും, അവരുടെ ആത്മാഭിമാനം സുപ്രധാനമാണെന്നും സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കി. മൂന്നാമത്തെ വിധി ശബരിമല വിധിയായിരുന്നു. ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം നടത്താമെന്നായിരുന്നു സുപ്രീം കോടതി വിധി. വിശ്വാസത്തിന്റെ കാര്യത്തില്‍ സ്ത്രീകളോട് വിവേചനം പാടില്ലെന്നും ജൈവികമായ കാര്യങ്ങള്‍ കണക്കിലെടുത്തല്ല ദൈവിക ബന്ധം വിലയിരുത്തേണ്ടതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞിരുന്നു.

   പട്ടേല്‍ പ്രതിമ

   പട്ടേല്‍ പ്രതിമ

   ഗുജറാത്തില്‍ ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ലോകത്തെ ഏറ്റവും വലിപ്പമേറിയ പ്രതിമയെന്നാണ് ഇതിന്റെ വിശേഷണം. അതുകൊണ്ട് കൂടിയാണ് ഇത് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. 182 മീറ്ററാണ് ഇതിന്റെ ഉയരം. ഉരുക്കുകൊണ്ടുള്ള ഘടനയിലാണ് ഇത് പണിതിരിക്കുന്നത്. അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടി ഉയരമുണ്ട് ഈ പ്രതിമയ്ക്ക്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.

   മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്

   മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്

   മഹാരാഷ്ട്രയില്‍ ഭീമാ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജ്യത്തെ ആറ് നഗരങ്ങളില്‍ പൂനെ പോലീസ് നടത്തിയ റെയ്ഡില്‍ മനുഷ്യാവകാശപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു. തെലുങ്ക് കവിയും മനുഷ്യാവകാശപ്രവര്‍ത്തകനുമായ വരവര റാവു, അഭിഭാഷക സുധാ ഭരദ്വാജ്, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, ഗൗതം നഖ്‌വാല, എന്നിവരെയാണ് അറസ്റ്റ് ചെയതത്. ഇതില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായെന്നും അതാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിലേക്ക് നയിച്ചതെന്നും ആരോപണമുണ്ടായിരുന്നു. കേസ് കോടതിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

   റാഫേല്‍ അഴിമതി

   റാഫേല്‍ അഴിമതി

   ഫ്രാന്‍സുമായുള്ള റാഫേല്‍ യുദ്ധവിമാന ഇടപാട് വന്‍ വിവാദമാണ് ഉയര്‍ത്തിയത്. പ്രധാനമന്ത്രിയുടെ പേര് വരെ ഇതിന്റെ ഭാഗമായി. കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ ധാരണയായിരുന്ന വിമാനകരാര്‍ പിന്നീട് മോദി സര്‍ക്കാര്‍ അട്ടിമറിച്ചു എന്നാണ് ആരോപണം. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് കരാര്‍ നല്‍കിയത് മോദി ഇടപെട്ടിട്ടാണെന്നായിരുന്നു ആരോപണം. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് ഇത് ശരിവെക്കുകയും ചെയ്തു. ഇതോടെ സര്‍ക്കാരും പ്രധാനമന്ത്രിയും പ്രതിരോധത്തിലായിരുന്നു. ദേശീയ-പ്രാദേശിക മാധ്യമങ്ങള്‍ ഒരുപോലെ ചര്‍ച്ച ചെയ്ത വാര്‍ത്തയായിരുന്നു റാഫേല്‍ അഴിമതി വിവാദം.

   ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പടിക്ക് പുറത്ത്..... ഒരുമിച്ച് മത്സരിക്കുന്നത് അഖിലേഷും മായാവതിയും!!

   രാഹുൽ ഗാന്ധിയും എംജെ അക്ബറും.. പെൺകരുത്തിൽ മേരി കോമും മിതാലിയും, 2018ലെ വാർത്താതാരങ്ങൾ

   English summary
   top ten stories of 2018

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   Notification Settings X
   Time Settings
   Done
   Clear Notification X
   Do you want to clear all the notifications from your inbox?
   Settings X
   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more