കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് ബിക്കിനി കില്ലര്‍ ചാള്‍സ് ശോഭരാജ്

  • By Soorya Chandran
Google Oneindia Malayalam News

ചാള്‍സ് ശോഭരാജ്... സിനിമാ താരത്തെ പോലെ തിളങ്ങി നിന്ന ഒരു കൊടും ക്രിമിനല്‍. കൊലപാതകി, ലോകം മുഴുവന്‍ വലവിരിച്ച് കാത്തിരുന്ന കുറ്റവാളി...

എഴുപതുകളുടെ ഒടുക്കം മുതല്‍ ചാള്‍സ് ശോഭരാജ് ലോകത്തിന് മുഴുവന്‍ അങ്ങനെയായിരുന്നു. തന്റെ ആകാര സൗകുമാര്യവും സംഭാഷണ ചാതുര്യവും മുതല്‍ മുടക്കാക്കി കുറ്റകൃത്യങ്ങളുടെ ലോകത്ത് വിലസുകയായിരുന്നു ചാള്‍സ് ശോഭരാജ്.

ഇന്ത്യയിലും , നേപ്പാളിലും തായ്‌ലാന്‍ഡിലും ഒക്കെയായി 20 ല്‍ ഏറെ കൊലപാതകങ്ങളാണ് ചാള്‍സ് നടത്തിയിട്ടുള്ളത്. ജയിലുകളില്‍ നിന്ന് വിദഗ്ധമായി രക്ഷപ്പെടാനും മിടുക്കനായിരുന്നു ശോഭരാജ്.

ഇപ്പോഴിതാ മറ്റൊ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ കൂടി. താലിബാന്റെ ആയുധക്കടത്ത് ഇടപാടുകാരനായിരുന്നത്രെ ശോഭരാജ്. അമേരിക്കന്‍ ചാര സംഘടനയായ സിഐഎയുടെ ഏജന്റും... ചാള്‍സ് ശോഭരാജിന്റെ സംഭവ ബഹുലമായ ജീവിതം അറിയാം

ആരാണ് ബിക്കിനി കിലിലര്‍ ചാള്‍സ് ശോഭരാജ്

ഇന്ത്യക്കാരന്‍?

ഇന്ത്യക്കാരന്‍?


പാതി ഇന്ത്യക്കാരനാണ് ചാള്‍സ് ശോഭരാജ്. ജനിച്ചത് 1944 ല്‍ വിയറ്റ്നാമില്‍. അച്ഛന്‍ ഇന്ത്യക്കാരനും അമ്മ വിയറ്റ്‌നാം സ്വദേശിനിയും. എന്നാല്‍ ഇവര്‍ വിവാഹിതരായിരുന്നില്ല.

 ഗുരുമുഖ് ശോഭരാജ് അഥവാ ഭരത് രാജ്പുരോഹിത്

ഗുരുമുഖ് ശോഭരാജ് അഥവാ ഭരത് രാജ്പുരോഹിത്

ഗുരുമുഖ് ശോഭരാജ് എന്നായിരുന്നത്രെ ജനിച്ചപ്പോള്‍ ചാള്‍സിന് ഇട്ടപേര്. പിന്നീടത് ഭരത് രാജ്പുരോഹിത് ആയി. ഒടുവില്‍ ചാള്‍സ് ശോഭരാജും.

ക്രിമിനല്‍

ക്രിമിനല്‍

ബാല്യകാലം കഴിയും മുമ്പേ അച്ഛനും അമ്മയും പിരിഞ്ഞു. അമ്മ പിന്നീട് ഒരു ഫ്രഞ്ച്കാരന്റെ കൂടെയായിരുന്നു. ശോഭരാജും അവര്‍ക്കൊപ്പം കൂടി. ബാല്യത്തിലെ കടുത്ത അവഗണനകളാണ് ശോഭരാജിനെ കുറ്റകൃത്യങ്ങളിലേക്ക് നയിച്ചത്.

മോഷണങ്ങളില്‍ നിന്ന് കൊലപാതകങ്ങളിലേക്ക്

മോഷണങ്ങളില്‍ നിന്ന് കൊലപാതകങ്ങളിലേക്ക്

ചെറിയ ചെറിയ മോഷണങ്ങളിലൂടെയായിരുന്നു തുടക്കം. പിന്നീടത് ബാങ്ക് കൊള്ള പോലുള്ള വന്‍ കവര്‍ച്ചയിലെത്തി. ഒടുവില്‍ തുടരന്‍ കൊലപാതകങ്ങളിലേക്കും.

സീരിയല്‍ കില്ലര്‍

സീരിയല്‍ കില്ലര്‍

കൊലപാതക പരമ്പരകളായിരുന്നു ചാള്‍സ് ശോഭരാജിന് മേല്‍ ആരോപിക്കപ്പെട്ടത്. പലതും തെളിഞ്ഞു. പലതിലും ശിക്ഷയും അനുഭവിച്ചു. പക്ഷേ ആരും അറിയാത്ത കൊലപാതകങ്ങള്‍ ചിലപ്പോള്‍ ഇപ്പോഴും ചാള്‍സിന്റെ അക്കൗണ്ടില്‍ ഉണ്ടായിരിക്കും.

ബിക്കിനി കില്ലര്‍ എന്ന സര്‍പ്പം

ബിക്കിനി കില്ലര്‍ എന്ന സര്‍പ്പം


പല പേരുകളിലാണ് ചാള്‍സ് ശോഭരാജ് അറിയപ്പെടുന്നത്. അതില്‍ പ്രധാനപ്പെട്ടത് ബിക്കിനി കില്ലര്‍ എന്നതാണ്. മറ്റൊന്ന് 'ദ സര്‍പ്പന്റ്' - സര്‍പ്പം

സൗഹൃദ കൊലകള്‍

സൗഹൃദ കൊലകള്‍

സൗഹൃദം നടിച്ചും വിശ്വാസ്യത നേടിയെടുത്തും ഒക്കെയാണ് ചാള്‍സ് കൊലപാതകങ്ങള്‍ നടത്തിയിരുന്നത്. കൂട്ടിന് ചൗധരി എന്നൊരു ക്രിമിനലും ഉണ്ടായിരുന്നു. പലപ്പോഴും വിദേശ ടൂറിസ്റ്റുകളായിരുന്നു ചാള്‍സിന്റെ ഇര. സീറ്റില്‍ സ്വദേശിനിയായ തെരേസ നോള്‍ട്ടണ്‍ എന്ന യുവതിയായിരുന്നു ചാള്‍സിന്റെ ആദ്യ ഇര.

ജയില്‍ വാസം

ജയില്‍ വാസം

ഇന്ത്യയിലും വിദേശത്തും ആയി പലതവണ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട് ചാള്‍സ്. തുടക്കം ഫ്രാന്‍സിലായിരുന്നു. പിന്നീട് ഇന്ത്യയില്‍. അഫ്ഗാനില്‍, ഒടുവില്‍ ഇപ്പോള്‍ നേപ്പാളില്‍. ഇന്ത്യയില്‍ നിന്ന് ചാള്‍സ് ജയില്‍ ചാടിയിട്ടും ഉണ്ട്.

തീഹാറില്‍ സുഖവാസം

തീഹാറില്‍ സുഖവാസം

തീഹാര്‍ ജയിലില്‍ വിഐപി പരിഗണനയായിരുന്നു ശോഭരാജിന് ലഭിച്ചിരുന്നത്. അത്രത്തോളം സ്വാധീനിക്കാന്‍ കഴിവുള്ള വ്യക്തിത്വവും ബുദ്ധിശക്തിയും ശോഭരാജിനുണ്ടായിരുന്നു.

സിനിമകള്‍, പുസ്തകങ്ങള്‍

സിനിമകള്‍, പുസ്തകങ്ങള്‍

ജീവിച്ചിരിക്കുന്ന ഇതിഹാസം എന്നൊക്കെ ചിലപ്പോള്‍ ചാള്‍സ് ശോഭരാജിനെ വിശേഷിപ്പിക്കേണ്ടിവരും. ഈ കൊടിയ ക്രിമിനലിന്റെ ജീവിതം ആധാരമാക്കി സിനിമകളും ഡോക്യുമെന്ററികളും പുസ്തകങ്ങളും വരെ പുറത്തിറങ്ങിയിട്ടുണ്ട്. ഇതിനെല്ലാം വന്‍ പ്രതിഫലമാണത്രെ ചാള്‍സ് പറ്റിയിരുന്നത്.

അഭിമുഖങ്ങള്‍ക്കും പണം

അഭിമുഖങ്ങള്‍ക്കും പണം

ജയിലില്‍ കിടക്കുന്ന സമയത്ത് വിദേശ മാധ്യമങ്ങള്‍ക്ക് അഭിമുഖം അനുവദിക്കുന്നതിന് ശോഭരാജ് പണം ആവശ്യപ്പെട്ടിരുന്നത്രെ. തീഹാറിലെ ജയില്‍ ശിക്ഷകഴിഞ്ഞ പാരീസിലേക്ക് പറന്ന ചാള്‍സ് തന്റെ ഇത്തരം കാര്യങ്ങള്‍ നോക്കാന്‍ മാത്രം ഒരു മാനേജരേയും നിയമിച്ചിരുന്നു.

നേപ്പാളില്‍ കുടുങ്ങി

നേപ്പാളില്‍ കുടുങ്ങി

നേപ്പാളെലത്തിയാല്‍ താന്‍ പിടിക്കപ്പെടുമെന്ന് ശോഭരാജിന് അറിയാമായിരുന്നു. പക്ഷേ എന്നിട്ടും എന്തിനാണ് അയാള്‍ നേപ്പാളിലേക്ക് പറന്നതെന്ന് ഇപ്പോഴും ദുരൂഹമാണ്. കൊലപാതക കേസില്‍ 2004 ല്‍ ആണ് ചാള്‍സ് ശോഭരാജ് നേപ്പാളിലെ ജയിലില്‍ അടക്കപ്പെടുന്നത്.

വിവാദ വെളിപ്പെടുത്തല്‍

വിവാദ വെളിപ്പെടുത്തല്‍

ഒരു പുതിയ വെളിപ്പെടുത്തലുമായിട്ടാണ് ഇപ്പോള്‍ ചാള്‍സ് രംഗത്ത് വന്നിരിക്കുന്നത്. താന്‍ താലിബാന്റെ ആയുധ ഇടപാടുകാരനായിരുന്നുവെന്നും സിഐഎ ഏജന്റായിരുന്നു എന്നും ആണ് വെളിപ്പെടുത്തല്‍.

English summary
Who is Charles Sobharj.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X