കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്റെ പെണ്‍ചാവേര്‍...സാജിദ അല്‍ റിഷാവിയെക്കുറിച്ച്

  • By Soorya Chandran
Google Oneindia Malayalam News

ഇസ്ലാമിക തീവ്രവാദികള്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒസാമ ബിന്‍ ലാദന്റേയും അബൂബക്കര്‍ ബാഗ്ദാദിയുടേയും സവാഹിരിയുടേയും ഒക്കെ താടിവച്ച മുഖങ്ങളായിരിക്കും മിക്കവര്‍ക്കും ഓര്‍മവരിക. എന്നാല്‍ തീവ്രവാദത്തിന് അങ്ങനെ ആണും പെണ്ണുമെന്ന വേര്‍തിരിവുകളൊന്നും ഇല്ല.

അങ്ങനെ ഒരാളാണ് സാജിദ അല്‍ റിഷാവി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് പേര് കേട്ട ഐസിസ് എന്ന ഭീകര സംഘടന, സാജിദയുടെ മോചനത്തിന് വേണ്ടി കൊലപാതക പരമ്പര തന്നെ നടത്തിയപ്പോള്‍തന്നെ ഊഹിക്കണം സാജിദ അവര്‍ക്ക് എത്രത്തോളം വേണ്ടപ്പെട്ടവളാണെന്ന്.

ജോര്‍ദാനില്‍ ചാവേറാക്രമണം നടത്താനെത്തി പരാജയപ്പെട്ടവളാണ് സാജിദ. പിന്നീട് പിടിയിലാവുകയും ചെയ്തു. സാജിദ എന്ന പെണ്‍ തീവ്രവാദിയുടെ കഥ അറിയാം...

മുഴുവന്‍ പേര്

മുഴുവന്‍ പേര്

സാജിദ മുബാറക് അട്രൗസ് അല്‍ റിഷാവി എന്നാണ് സാജിദയുടെ മുഴുന്‍ പേര്.

ജനിച്ചതെവിടെ

ജനിച്ചതെവിടെ

1970 ല്‍ ഇറാഖിലായിരുന്നു സാജിദയുടെ ജനനം.

തീവ്രവാദത്തിലേക്ക്

തീവ്രവാദത്തിലേക്ക്

ഇറാഖിലെ അല്‍ഖ്വായ്ദ വിഭാഗത്തിന്റെ തലവന്‍ ആയിരുന്ന അബു മുസാബ് അല്‍ സര്‍ഖാവിയുടെ അടുത്ത അനുയായിയുടെ സഹോദരിയാണ് സാജിദ എന്നാണ് കരുതപ്പെടുന്നത്.

തീവ്രവാദ കുടുംബം

തീവ്രവാദ കുടുംബം

ഭര്‍ത്താവ് അലി ഹുസൈന്‍ അലി അല്‍ ഷമാരിക്കൊപ്പമാണ സാദിജ ജോര്‍ദ്ദാനിലെത്തുന്നത്. അമനിലെ മൂന്ന് പ്രധാന ഹോട്ടലുകള്‍ ചാവേര്‍ ആക്രമണത്തില്‍ തകര്‍ക്കുകയായിരുന്നു ലക്ഷ്യം.

പാളിപ്പോയ ദൗത്യം

പാളിപ്പോയ ദൗത്യം

2005 ല്‍ ആയിരുന്നു ഭര്‍ത്താവിനൊപ്പം സാജിദ അമനില്‍ സ്‌ഫോടനം നടത്താനെത്തിയത്. എന്നാല്‍ ഡിറ്റനോറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് സാജിദക്ക് ചാവേര്‍ ആകാന്‍ കഴിഞ്ഞില്ല.

 പോലീസ് പിടിച്ചു, ശിക്ഷയും വിധിച്ചു

പോലീസ് പിടിച്ചു, ശിക്ഷയും വിധിച്ചു

അന്ന് ജോര്‍ദാനില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 38 പേരാണ് കൊല്ലപ്പെട്ടത്. പിന്നീട് പിടിയിലായ സാജിദയെ കോടതി വധശിക്ഷക്ക് വിധിച്ചു.

കുറ്റസമ്മതം

കുറ്റസമ്മതം

പോലീസിന്റെ പിടിയിലായ സാജിദ കുറ്റസമ്മതം നടത്തുന്ന വീഡിയോ പിന്നീട് ജോര്‍ദ്ദാന്‍ പുറത്ത് വിട്ടു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം സാദിജ തന്നെ ഇത് നിഷേധിച്ചു.

പരാജയപ്പെട്ട അപ്പീലുകള്‍

പരാജയപ്പെട്ട അപ്പീലുകള്‍

പല തവണ അപ്പീലുകള്‍ നല്‍കിയിട്ടും ജോര്‍ദാന്‍ കോടത് സാജിദക്ക് വധശിക്ഷ ഇളവ് ചെയ്ത് കൊടുത്തില്ല. ഈ സാഹചര്യത്തിലായിരുന്നു സാജിദയെ വിട്ടുനല്‍കണം എന്ന ആവശ്യവുമായി ഐസിസ് രംഗത്തെത്തുന്നത്.

ഐസിസിന് ഇതിലെന്ത് കാര്യം

ഐസിസിന് ഇതിലെന്ത് കാര്യം

ഇറാഖിലെ അല്‍ഖ്വായ്ദയാണ് ഇപ്പോള്‍ ഐസിസ് ആയി മാറിയത്. അപ്പോള്‍ പിന്നെ അവര്‍ സാദിജക്ക് വേണ്ടി രംഗത്ത് വന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ..

ഒടുവില്‍ വധശിക്ഷ

ഒടുവില്‍ വധശിക്ഷ

ജോര്‍ദാന്‍ പൈലറ്റിനെ ഐസിസ് തീകൊളുത്തി കൊന്നതോടെ സാജിദയുടെ ശിക്ഷ നടപ്പാക്കുന്നതില്‍ ജോര്‍ദാന്‍ ഒരു കാരുണ്യവും കാണിച്ചില്ല. ഫെബ്രുവരി നാലിന് സാജിദയെ തൂക്കിലേറ്റി.

English summary
Who is ISIS' woman suicide bomber Sajida al Rishawi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X