ആരേയും ഞെട്ടിക്കും ഈ 'മോദി'... കേറ്റ് വിൻസ്ലറ്റ് മുതൽ ഐശ്വര്യ റായ് വരെ ആരാധകർ; പക്ഷേ മല്യയെ വെല്ലും!

Subscribe to Oneindia Malayalam

മോദി എന്ന് കേട്ടാല്‍ ആദ്യം ഓര്‍മ വരിക പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയിരിക്കും. അതിന് ശേഷം പഴയ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദിയെ ആയിരിക്കും. എന്നാല്‍ ഇപ്പോള്‍ മോദി എന്ന് പറഞ്ഞാല്‍ ഏവരും ഓര്‍ക്കുക നീരവ് മോദിയെ ആണ്. ആരാണ് ഈ നീരവ് മോദി...

കണ്ണിറുക്കി പെൺകുട്ടി ഔട്ട്'! ഒമര്‍ ലുലുവിനെ പൊളിച്ചടുക്കി ട്രോളൻമാർ... സുഡുക്കൾക്ക് പൊങ്കാല മഹാമഹം

പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് ശതകോടികള്‍ വെട്ടിയ നീരവ് മോദിയാണ് ഇപ്പോള്‍ പ്രധാനപ്പെട്ട ചര്‍ച്ച. ആള് ചില്ലറക്കാരനും അല്ല. ലോക സെബ്രിറ്റികള്‍ക്കെല്ലാം വേണ്ടപ്പെട്ട കക്ഷിയാണ്.

കണ്ണിന് ഗുരുതര രോഗം ബാധിച്ച കുട്ടി! പ്രിയ പ്രകാശിനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ... ചെക്കനൊപ്പം!!!

കെയ്റ്റ് വിന്‍സ്ലെറ്റും, ഐശ്വര്യ റോയും പ്രിയങ്ക ചോപ്രയും എല്ലാം ഈ മോദിയുടെ ആരാധകരാണ്. പക്ഷേ, എന്നിട്ടും ഇന്ന് ഇന്ത്യയില്‍ ഏറ്റവും അധികം സംശയത്തിന്റെ മുനയില്‍ നില്‍ക്കുന്ന ആളാണ് നീരവ് മോദി... ആരാണ് ഈ നീരവ് മോദി?

ഇന്ത്യക്കാരന്‍, പക്ഷേ...

ഇന്ത്യക്കാരന്‍, പക്ഷേ...

ഒരു ഇന്ത്യക്കാരന്‍ കന്നെയാണ് നീരവ് മോദി. പക്ഷേ, വളര്‍ന്നത് മുഴുവന്‍ ബെല്‍ജിയത്തിലെ ആന്റ്വെര്‍പ്പില്‍ ആയിരുന്നു. അതില്‍ ഒതുങ്ങുന്നില്ല അദ്ദേഹം.

വജ്രവ്യാപാരം

വജ്രവ്യാപാരം

നീരവ് മോദിയുടെ കുടുംബത്തിന് വജ്രവ്യാപാരത്തിന്റെ പാരമ്പര്യം ഉണ്ട്. മാത്രമല്ല, ചെറുപ്പും മതുലേ നീരവ് കലയിലും ഡിസൈനിങ്ങിലും എല്ലാം വളരെ താത്പര്യം ഉള്ള ആള്‍ ആയിരുന്നു. യൂറോപ്പിലെ ഒട്ടുമിക്ക മ്യൂസിയങ്ങളും ഇക്കാലത്ത് സന്ദര്‍ശിച്ചിട്ടുണ്ട്.

ഇന്ത്യയിലേക്ക്

ഇന്ത്യയിലേക്ക്

വര്‍ഷങ്ങള്‍ക്ക് ശേഷം നീരവ് മോദി ഇന്ത്യയിലേക്ക് തിരിച്ചെത്തി. വജ്ര വ്യാപാരം തന്നെ ആയിരുന്നു ലക്ഷ്യം. അങ്ങനെ തുടങ്ങിയ സ്ഥാപനം ആണ് ഫയര്‍സ്റ്റാര്‍. ആദ്യം ഫയര്‍‌സ്റ്റോണ്‍ എന്ന പേരിലായിരുന്നു ഇത് തുടങ്ങിയത്. 1999 ല്‍ ആയിരുന്നു ഇത്.

ഡിസൈനര്‍

ഡിസൈനര്‍

ആ ബിസിനസ് വിജയകരമായി മുന്നോട്ട് പോകവേ ആണ് നീരവ് മോദിയുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവം നടക്കുന്നത്. ഒരു ജോഡി കമ്മലുകള്‍ ഡിസൈന്‍ ചെയ്ത് കൊടുക്കാന്‍ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ ആവശ്യപ്പെട്ടു. നീരവ് മോദി അത് ചെയ്തുകൊടുക്കുകയും ചെയ്തു. എന്നാല്‍ അത് തുറന്നിട്ടത് ഒരു പുതുവഴിയായിരുന്നു. 2008 ല്‍ ആയിരുന്നു ഈ സംഭവം നടന്നത്.

ലോകം മുഴുവന്‍

ലോകം മുഴുവന്‍

അങ്ങനെയാണ് നീരവ് മോദി എന്ന പേരില്‍ ഡിസൈനര്‍ ഡയമണ്ട്‌സിന്റെ മേഖലയിലേക്ക് ഒരു സ്ഥാപനം ആയി അദ്ദേഹം കടക്കുന്നത്. 2010 ല്‍ ആയിരുന്നു ഇത്. മുംബൈ ആണ് ആസ്ഥാനമെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലും നീരവ് മോദിക്ക് ശാഖകളുണ്ട്.

ഏറ്റവും വലിയ ബ്രാന്‍ഡ്

ഏറ്റവും വലിയ ബ്രാന്‍ഡ്

ചുരുങ്ങിയ കാലം കൊണ്ടാണ് നീരവ് മോദി ലോകം തന്നെ കീഴടക്കിയത്. ഏഷ്യയില്‍ നിന്ന് ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ബ്രാന്‍ഡിന് ഉടമയായി മാറുകയായിരുന്നു അദ്ദേഹം. ലോകം മുഴുവന്‍ ആരാധകരും.

അഞ്ച് ലക്ഷം മുതല്‍ 50 കോടി വരെ

അഞ്ച് ലക്ഷം മുതല്‍ 50 കോടി വരെ

നീരവ് മോദി ഡിസൈന്‍ ചെയ്ത ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങാന്‍ എന്തായാലും സാധാരണക്കാര്‍ക്കൊന്നും പറ്റില്ലെന്ന് ഉറപ്പാണ്. അഞ്ച് ലക്ഷം രൂപ മുതല്‍ അമ്പത് കോടി രൂപ വരെയാണ് ഓരോന്നിന്റേയും വില. അതുകൊണ്ട് തന്നെ, ലോകത്തിലെ ഏറ്റവും വലിയ ധനികരാണ് ഇദ്ദേഹത്തിന്റെ ഇടപാടുകാര്‍ മുഴുവനും

വെറും 46 വയസ്സ് പ്രായം

വെറും 46 വയസ്സ് പ്രായം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ തന്നെ ഗുജറാത്തിയാണ് നീരവ് മോദിയും. വെറും 46 വയസ്സാണ് പ്രായം. അതിനിടയിലാണ് ഇത്രയും വലിയ ഉയര്‍ച്ച സ്വന്തമാക്കിയത്. പക്ഷേ, പറഞ്ഞിട്ടെന്ത് കാര്യം?

നേട്ടങ്ങള്‍ അനവധി

നേട്ടങ്ങള്‍ അനവധി

ഞെട്ടിപ്പിക്കുന്ന നേട്ടങ്ങള്‍ തന്നെ ആയിരുന്നു അദ്ദേഹം സ്വന്തമാക്കിയത്. ക്രിസ്റ്റീസിന്റേയും സോത്ത്‌ബേയുയേും കാറ്റ്‌ലോഗുകളില്‍ ഇടംപിടിച്ച ഏക ഇന്ത്യക്കാരന്‍ ആണ് നീരവ് മോദി. ഫോര്‍ബ്‌സ് പട്ടികയിലും ഇടം നേടി.

വാര്‍ഷികാഘോഷം

വാര്‍ഷികാഘോഷം

ഏറെ ചര്‍ച്ചയായ മറ്റൊരു സംഭവവും ഉണ്ട്. അത് നീരവ് മോദി ഡയമണ്ട്‌സിന്റെ അഞ്ചാം വാര്‍ഷികാഘോഷം ആയരുന്നു. ജോധ്പൂരിലെ ഉമൈദ് ഭവനില്‍ വച്ചായിരുന്നു അത്. അതില്‍ പങ്കെടുത്തത് ആഗോള പ്രമുഖരും.

English summary
Who is Nirav Modi, the man at the centre of PNB scam ?

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്