കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയില്‍ എന്തിനാണ് ഷംസീര്‍?

  • By കിഷന്‍ജി
Google Oneindia Malayalam News

ജില്ലാ കമ്മിറ്റി വിയോജിപ്പ് പ്രകടിപ്പിച്ച ഒരാളെ വടകര പോലെ നിര്‍ണായകമായ ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്താന്‍ സിപിഎം സംസ്ഥാന നേതൃത്വത്തെ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കും. അതും തിരഞ്ഞെടുപ്പ് ഗോദയില്‍ അത്രയൊന്നും പരിചയ സമ്പത്തില്ലാത്ത അഡ്വ. എ എന്‍ ഷംസീറിനെ? ഇതിനുള്ള ഉത്തരം തേടി പോകുമ്പോള്‍ ആദ്യം തിരിച്ചറിയേണ്ടത് ഷംസീര്‍ പ്രതിനിധാനം ചെയ്യുന്ന സിപിഎം രാഷ്ട്രീയത്തെയാണ്.

കൊടിയേരി ബാലകൃഷ്ണനും എളമരം കരീമിനും വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയ്ക്കും ഷംസീര്‍ സ്വീകാര്യനാണെന്നു പറഞ്ഞാല്‍ കാര്യം കുറച്ചു കൂടി വ്യക്തമാകും. ചില വ്യക്തമായ 'ഉറപ്പുകളുടെ' അടിസ്ഥാനത്തിലാണ് ഷംസീറിനെ തന്നെ സിപിഎം സെക്രട്ടറി പിണറായി വിജയന്‍ ഗോദയിലിറക്കിയിരിക്കുന്നതെന്നു പറഞ്ഞാല്‍ അതും അതിശയോക്തിപരമാകില്ല. മണ്ഡലത്തിലെ വോട്ടര്‍മാരുമായി സംവദിച്ചതില്‍ നിന്നു ലഭിച്ച ചില വിവരങ്ങള്‍ വിശലകനം ചെയ്തു നോക്കാം.

എല്‍ഡിഎഫിന് അനുകൂലമായ ഘടകങ്ങള്‍?

1 മുസ്ലീം ലീഗിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമചന്ദ്രനെ അത്രയൊന്നും ഇഷ്ടമല്ലെന്ന സത്യം. മേഖലയിലുള്ള ഒട്ടേറെ മുസ്ലീം യുവാക്കള്‍ അത്യന്ത്രം ഗുരുതരമായ വ്യത്യസ്ത കേസുകളില്‍ കുടുങ്ങിയിരിക്കുന്നു. നാദാപുരം, ചെക്യാട്, പാറക്കടവ് മേഖലകളില്‍ ഈ അസംതൃപ്തി രൂക്ഷമാണ്. യുഡിഎഫിന്റെ എംപിയാണെങ്കിലും പലപ്പോഴും ആര്‍എംപിയുടെ വക്താവിനെ പോലെ കേന്ദ്ര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി സംസാരിച്ചുവെന്ന ചിലരുടെ ആരോപണം. പാറക്കടവില്‍ യുഡിഎഫിലെ 5000ഓളം പേര്‍ ചേര്‍ന്ന് കണ്‍വെന്‍ഷന്‍ നടത്തിയത് ഇതോടൊപ്പം കൂട്ടിവായിക്കണം.

2 2009ല്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ സതീദേവിക്കെതിരേ 56186 വോട്ടിന്റെ ഭൂരിപക്ഷമാണ് മുല്ലപ്പള്ളിയ്ക്കുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴില്‍ ആറു സീറ്റും ഇടതുപക്ഷം സ്വന്തമാക്കി. കൂത്തുപറമ്പില്‍ യുഡിഎഫ് ജനതാദളിലെ കെപി മോഹനനാണ് വിജയിച്ചത്. ചുരുക്കത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് ലീഡ് ഇല്ലാതാക്കാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു സാധിച്ചിട്ടുണ്ട്.

3 മേഖലയില്‍ പതിനായിരത്തോളം വോട്ടുകളുള്ള ഐഎന്‍എല്ലിനെ പിടിച്ചുനിര്‍ത്താനായാത്. തിരഞ്ഞെടുപ്പിനുശേഷം ഐഎന്‍എല്ലും ജെഎസ്എസും മുന്നണിയിലെത്തുമെന്ന ഉറപ്പ് നല്‍കിയിട്ടുണ്ട്.

4 വിഎസിന്റെ മലക്കം മറിച്ചില്‍. ആര്‍എംപിക്കെതിരേ ശക്തമായ നിലപാടുകളുമായി വിഎസ് ഔദ്യോഗിക പക്ഷത്തിനൊപ്പമെത്തിയത് ഷംസീറിന് അനുഗ്രഹമാകുമെന്ന കാര്യത്തില്‍ സംശയമില്ല. വിഭാഗീയത കുറഞ്ഞത് ഷംസീറിന് അനുകൂലമാകും.

5 തലശ്ശേരി ബെല്‍റ്റിലെ നിഷ്പക്ഷ മുസ്ലീം വോട്ടുകള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് ഷംസീര്‍ കരുതുന്നത്.

6 ജനതാദളിലുണ്ടായ ചില ലയന നീക്കങ്ങളും എല്‍ഡിഎഫിന് അനുകൂലമാണ്. ജനതാദളിന്റെ വോട്ടുബാങ്കുകളില്‍ ഒന്നാണ് വടകര.

മുല്ലപ്പള്ളി കാണുന്ന സ്വപ്‌നം

1 ആര്‍എംപി ശക്തി തെളിയിക്കാനുള്ള വോട്ടുകള്‍ കൈവശപ്പെടുത്തി ബാക്കിയുള്ളത് മറിയ്ക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷ. 2009ല്‍ മുല്ലപ്പള്ളിയ്ക്ക് കിട്ടിയ കാല്‍ ലക്ഷത്തോളം വോട്ടുകളുടെ ക്രെഡിറ്റ് ആര്‍എംപിയുടെ നിലപാടുകള്‍ കൊണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ തെറ്റില്ല. അത്ര തന്നെ വോട്ടുകള്‍ സ്വന്തം പേരിലാക്കി ഞെട്ടിപ്പിയ്ക്കാനും ടിപിയ്ക്ക് സാധിച്ചിരുന്നു.

2 മോഡി തരംഗത്തിന്റെ ഭാഗമായി ബിജെപിക്ക് കഴിഞ്ഞ കാലങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി നിലപാട് എടുത്തേ പറ്റൂ. വികെ സജീവനെ പോലുള്ള സംസ്ഥാന നേതാവിനെ കളത്തിലിറക്കിയതും ശക്തി തെളിയിക്കാന്‍ തന്നെയാണ്. പക്ഷേ, ന്യൂനപക്ഷ വിരുദ്ധ വോട്ടുകള്‍ ലഭിക്കുമെന്ന് മുല്ലപ്പള്ളിയ്ക്ക് സ്വപ്‌നം കാണാം. പ്രത്യേകിച്ചും നാദാപുരം പോലുള്ള മേഖലകളില്‍ നിന്ന് ഇത്തരം വോട്ടുകള്‍ ലഭിക്കും.

3 ഷംസീറിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാന്‍ താല്‍പ്പര്യമില്ലാത്ത സിപിഎം പ്രവര്‍ത്തകരുടെ വോട്ടുകള്‍ മറിയുമെന്ന പ്രതീക്ഷ. പരിചയ സമ്പന്നരായ ഒട്ടേറെ പേരെ മറികടന്നാണ് ഷംസീര്‍ എത്തിയിട്ടുള്ളത്. അതും ജില്ലാ കമ്മിറ്റിയുടെ എതിര്‍പ്പുകളെ മറികടന്ന്. തീര്‍ച്ചയായും ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്.

4 ടിപി വധക്കേസ് ആവുന്നത്ര ആളിക്കത്തിയ്ക്കാന്‍ മുല്ലപ്പള്ളി ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി തന്നെ മേഖലയില്‍ സിപിഎം വിരുദ്ധ വികാരമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതു പരമാവധി മുതലാക്കാന്‍ മുല്ലപ്പള്ളി ശ്രമിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

Mullapalli

മറ്റുഘടകങ്ങള്‍

ജമാത്തെ ഇസ്ലാമി, എസ്ഡിപിഐ, സുന്നി എപി വിഭാഗം നിലപാടുകളുടെ വിജയത്തില്‍ നിര്‍ണായകമായിരിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സാന്നിദ്ധ്യം അറിയിച്ചിരുന്നു.

മുകളില്‍ കണക്കുകള്‍ ഷംസീറിന് അനുകൂലമാണെങ്കിലും ആര്‍എംപിയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനത്തിന്റെ പോരാട്ടമാണ്. ടിപി വധത്തിനു പ്രതികാരം വീട്ടാനുള്ള സുവര്‍ണാവസരമാണ്. ആര്‍എംപിയ്ക്ക് സിപിഎം വോട്ടു ബാങ്കില്‍ കാര്യമായ വിള്ളലുണ്ടാക്കാന്‍ സാധിച്ചാല്‍ മുല്ലപ്പള്ളിയ്ക്ക് എളുപ്പത്തില്‍ ജയിച്ചു കയറാനാകും. ലീഗിനുള്ള അസംതൃപ്തി കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയുന്ന കാര്യം കൂടിയാണ്. മുല്ലപ്പള്ളിയെ പോലെ പരിചയ സമ്പന്നനായ ഒരു നേതാവിന് അതു മറികടക്കേണ്ട വിധവും നന്നായി അറിയാം.

2009ലെ കണക്കുകള്‍(ലോകസഭ)
പോളിങ് ശതമാനം: 80.9
വിജയശതമാനം: 6.5(56186)

മുല്ലപ്പള്ളി രാമചന്ദ്രന്‍-421255(48.6%)-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

അഡ്വ. പി സതീദേവി-365069(42.1%)-കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ

കെപി ശ്രീശന്‍-40391(4.7%)-ഭാരതീയ ജനതാ പാര്‍ട്ടി
ടിപി ചന്ദ്രശേഖരന്‍-21833-2.5%-സ്വതന്ത്രന്‍

നിയമസഭാ മണ്ഡലങ്ങള്‍(ഏഴ്)

തലശ്ശേരി

കൊടിയേരി ബാലകൃഷ്ണന്‍ (സിപിഎം) 66870(56.8%)
രിജില്‍ മാക്കുട്ടി(കോണ്‍ഗ്രസ്) 40361(34.3%)
അഡ്വ. വി രത്‌നാകരന്‍(ബിജെപി) 6973(5.9%)
എസി ജലാലുദ്ദീന്‍(എസ്ഡിപിഐ) 2068(1.8%)

കൂത്തുപറമ്പ്
കെപി മോഹനന്‍ (സോഷ്യലിസ്റ്റ് ജനത) 57164)
എസ്എ പുതിയ വളപ്പില്‍(സ്വതന്ത്രന്‍) 53861(42.1%)
ഒകെ വാസു മാസ്റ്റര്‍(ബിജെപി) 11835(9.3%)

വടകര
സികെ നാണു(ജനതാദള്‍ സെക്കുലര്‍) 46912(41.1%)
അഡ്വ. എംകെ പ്രേംനാഥ്(ജനതാദള്‍ ഡെമോക്രാറ്റിക്) 46065 40.03%
എന്‍ വേണു(സ്വതന്ത്രന്‍)
10098( 8.8%)
എംപി രാജന്‍(ബിജെപി) 6906(6.1%), സാലിം അഴിയൂര്‍(എസ്ഡിപിഐ) 3488(3.1%).

നാദാപുരം
ഇകെ വിജയന്‍ (സിപിഐ) 72078(49.2%)
വിഎം ചന്ദ്രന്‍(കോണ്‍ഗ്രസ്) 64532(44.1%)
അഡ്വ. പ്രകാശ് ബാബു(ബിജെപി) 6058(4.1%)
ഇസ്മായില്‍ കമ്മന(എസ്ഡിപിഐ) 1865(1.3%)

കൊയിലാണ്ടി
കെ ദാസന്‍(സിപിഎം) 64374(47.2%)
അഡ്വ.കെപി അനില്‍കുമാര്‍(കോണ്‍ഗ്രസ്) 60235(44.2%)
ടിപി ജയചന്ദ്രന്‍ മാസ്റ്റര്‍(ബിജെപി) 8086(5.9%)

പേരാമ്പ്ര
കെ കുഞ്ഞമ്മദ് മാസ്റ്റര്‍(സിപിഎം) 70248(51.9%)
അഡ്വ. മുഹമ്മദ് ഇക്ബാല്‍(കേരള കോണ്‍ഗ്രസ് എം), 54979(40.6%)
പി ചന്ദ്രിക ടീച്ചര്‍(ബിജെപി) 7214(5.3%), ടികെ കുഞ്ഞഹമ്മദ് ഫൈസി(എസ്ഡിപിഐ) 1494(1.1%).

കുറ്റ്യാടി
കെകെ ലതിക(സിപിഎം) 70258(49.3%)
സൂപ്പി നരിക്കാട്ടേരി(ഐയുഎംഎല്‍) 63286(44.4%)
വികെ സജീവന്‍(ബിജെപി) 6272(4.4%)
അബ്ദുല്‍ റഹീം മാസ്റ്റര്‍(എസ്ഡിപിഐ) 1045(0.7%)

English summary
Why CPM selected Shamseer as Vadakara candidate?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X