Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യ പുറകോട്ട് പോകുന്നു: കളം പിടിച്ച്  സൗദി അറേബ്യ, യുഎഇയും; ക്രൂഡ് ഓയില്‍ ഇറക്കുമതി വർധിക്കുന്നു

അമേരിക്കന്‍ താരിഫ് ഭീഷണിയും പാശ്ചാത്യ ഉപരോധവും വർധിക്കുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറക്കാനുള്ള തീരുമാനവുമായി ഇന്ത്യ. ലോകത്തിലെ മൂന്നാമത്തെ വലിയ ഓയിൽ ഇറക്കുമതിക്കാരായ ഇന്ത്യ ഡിസംബറിലെ ഇറക്കുമതിക്കായുള്ള റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങലുകൾ വലിയ തോതില്‍ കുറച്ചുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇന്ത്യയിലെ പ്രധാന റിഫൈനറികളിൽ അഞ്ച് സ്ഥാപനങ്ങൾ ഡിസംബറിലെ റഷ്യൻ ക്രൂഡിനായി ഒരു ഓർഡറുകളും വെച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയമാണ്. സാധാരണയായി, ഓരോ മാസത്തിന്റെയും 10-ാം തീയതിക്കകം ഈ ഡീലുകൾ ഫൈനലൈസ് ചെയ്യാറുണ്ട്. ഇതുവരെ റഷ്യൻ ഓയിലിന്റെ ഡിസ്കൗണ്ടഡ് റേറ്റുകള്‍ വലിയ രീതിയില്‍ ഉപയോഗപ്പെടുത്തിയിരുന്ന ഇന്ത്യയുടെ ഊർജ നയതന്ത്രത്തിലെ വലിയ മാറ്റമായിട്ടും ഇതിനെ കാണുന്നു.

crude-oil-smal

റഷ്യൻ ഓയിൽ ഓർഡറുകളിലെ ഈ മന്ദഗതി, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിന്റെ ഒന്നരമാസത്തെ നടപടികളുടെ ഫലമാണ്. ഓഗസ്റ്റിൽ, ട്രംപ് ഇന്ത്യൻ ഇറക്കുമതികളുടെ താരിഫ് 50 ശതമാനത്തിലേക്ക് ഉയർത്തിയിരുന്നു. ഇതിൽ 25% അധിക താരിഫ് ഏർപ്പെടുത്താന്‍ കാരണമായി പറഞ്ഞിരുന്നത് റഷ്യൻ ക്രൂഡിന്‍റെ ഇറക്കുമതിയായിരുന്നു. ഇതോടൊപ്പം തന്നെയാണ് ഒക്ടോബറിൽ, റഷ്യയുടെ രണ്ട് ഏറ്റവും വലിയ ഓയിൽ നിർമ്മാതാക്കളായ റോസ്നെഫ്റ്റ് പിജെഎസ്സി (Rosneft PJSC) യേും ലുക്കോയിൽ പിജെഎസ്സി (Lukoil PJSC)യേയും ട്രംപ് കടുത്ത ഉപരോധത്തിന് വിധേയമാക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിടഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് , മംഗലോർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് , ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്-മിത്തൽ എനർജി ലിമിറ്റഡ് എന്നീ റിഫൈനറികളാണ് ഡിസംബറില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതികള്‍ പിന്‍വലിച്ച് പ്രധാന റിഫൈനറികള്‍. അതേസമയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) യും നായര എനർജി ലിമിറ്റഡ് എന്നീ കമ്പനികള്‍ ഡിസംബറിലും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി തുടരും.

2025-ൽ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതികളുടെ ഏകദേശം 36% റഷ്യയിൽ നിന്നാണ് വന്നത്. എന്നാൽ നിലവിലെ സാഹചര്യത്തില്‍ രാജ്യം മറ്റിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി കൂടുതല്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷന്‍ ജനുവരി-മാർച്ച് കാലയളവിൽ അമേരിക്കയിൽ നിന്ന് 24 മില്യൺ ബാരലുകൾ വരെ വാങ്ങാൻ കരാറുകള്‍ ക്ഷണിച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയം ജനുവരിയിലേക്കായി 4 മില്യൺ ബാരല്‍ യുഎസ്, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ നിന്നും അധികമായ വാങ്ങി.

ഇന്ത്യയുടെ ഈർജ്ജ ഇറക്കുമതിയില്‍ പരമ്പരാഗത ശക്തികളായ സൗദി അറേബ്യ, യുഎഇ, ഇറാഖ്, കുവൈറ്റ് തുടങ്ങിയ അറബ് രാഷ്ട്രങ്ങളുടെ പങ്ക് വീണ്ടും വർധിക്കും. 2025-ൽ റഷ്യയുടെ ഇറക്കുമതി വിഹിതം 36% ൽ നിന്ന് 31% ൽ താഴെയായപ്പോൾ, ഗൾഫ് രാജ്യങ്ങളുടെ സംയുക്ത വിഹിതം 26.6% ൽ നിന്ന് 31.3% ആയി ഉയർന്നു. സൗദി ആരാംകോയും അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC) യും ഇന്ത്യൻ റിഫൈനറികൾക്ക് തുടർച്ചയായ സപ്ലൈകൾ ഉറപ്പാക്കിയത് ഈ മാറ്റത്തെ ശക്തിപ്പെടുത്തുന്നു. ഈ സാഹചര്യം ഇന്ത്യയുടെ ഊർജ സുരക്ഷയെ സ്ഥിരതയോടെ ഉറപ്പാക്കുമ്പോൾ, ഗൾഫ് രാജ്യങ്ങൾക്ക് വിപണി പ്രാധാന്യവും നല്‍കുന്നു.

ഗൾഫ് വിഹിതത്തിന്‍റെ വർധനവ് ഇന്ത്യയുടെ റിഫൈനറി ഓപ്പറേഷനുകൾ സ്ഥിരപ്പെടുത്തും. അതേസമയം, റഷ്യൻ ഇറക്കുമതി പൂർണമായി നിർത്തിയാൽ ഗ്ലോബൽ ക്രൂഡ് വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് എത്താം. ഇത് രാജ്യത്തിന്‍റെ ഇറക്കുമതി ചിലവിനെ വലിയ തോതില്‍ വർധിക്കാം. രാജ്യത്തിന്‍റെ ചെറുകിട വിപണിയേയും ബാധിച്ചേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+