സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍
റിയാദ്: ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുന്നത് ആഗോള വിപണിയുടെ താളം തെറ്റിക്കുന്നു. എണ്ണ വില ഉയരണം എന്ന് ആഗ്രഹിക്കുന്ന രാജ്യമാണ് സൗദി അറേബ്യ എങ്കിലും അവരുടെ കയറ്റുമതി പ്രതിസന്ധിയിലാണ്. ഹോര്‍മുസ് ചരക്കു പാത ഇറാന് തടഞ്ഞതോടെ സൗദി അറേബ്യക്ക് മുമ്പിലുള്ള വഴി ചെങ്കടലിലെ ബാബുല്‍ മന്തിബ് കടലിടുക്കാണ്. ഇതും വൈകാതെ അടയുമെന്നാണ് റിപ്പോര്‍ട്ട്.
യമനിലെ ഹൂത്തി വിഭാഗം ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയിയിരിക്കുകയാണ്. ഇറാന് യുദ്ധം ആരംഭിച്ച ശേഷം ആദ്യമായിട്ടാണ് ഹൂത്തികള്‍ ഇടപെടുന്നത്. ഇറാന്റെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന യമനിലെ ഷിയാ സംഘമാണ് ഇവര്‍. തുടക്കത്തില്‍ നേരിട്ട് യുദ്ധത്തില്‍ ഭാഗമാകാതിരുന്ന ഹൂത്തികള്‍, അമേരിക്ക കരയുദ്ധം തുടങ്ങാനിരിക്കുന്ന വേളയിലാണ് ഇടപെടുന്നത്.

അമേരിക്ക ഇറാനില്‍ കരയുദ്ധം തുടങ്ങാന്‍ പോകുന്നു എന്നാണ് വാര്‍ത്തകള്‍. ഇറാനിലെ തന്ത്ര പ്രധാന ഖാര്‍ഗ് ദ്വീപ് പിടിച്ചടക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കരയുദ്ധം നടത്താന്‍ 4000 യുഎസ് സൈനികര്‍ എത്തിയിട്ടുണ്ട്. ഈ സൈനികരെ മെഡിറ്ററേനിയന്‍ കടലിലെ സ്രാവുകള്‍ക്ക് ഭക്ഷണമാക്കി മാറ്റുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
- പാലായിൽ ഇക്കുറി തീപ്പാറും പോരാട്ടം; തിരിച്ചുപിടിക്കാൻ ജോസ്, നിലനിർത്താൻ കാപ്പൻ, അത്ഭുതം കാട്ടാൻ ഷോണും!
- നിയമസഭാ തിരഞ്ഞെടുപ്പ്; ഹോം വോട്ടിങ് തുടങ്ങി, നാലര ലക്ഷം വോട്ടര്‍മാര്‍, സംഘം വീട്ടിലെത്തും
- ഡീൽ പ്രചാരണം രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മുൻകൂർ ജാമ്യം; മറുപടിയുമായി തോമസ് ഐസക്
- ജയിച്ചാല്‍ സിനിമയില്‍ കാണില്ല; രമേഷ് പിഷാരടി രണ്ടും കല്‍പ്പിച്ച്, ഇത്തവണയും പാലക്കാട് തൂക്കും
- ഉമര്‍ ഫൈസിക്കെതിരെ നാസര്‍ ഫൈസി; ആ നിലപാട് രാഷ്ട്രീയ തിമിരം, മുസ്ലിം ലീഗിനെ മാത്രം ഉപദേശിക്കേണ്ട
ഹോര്‍മുസ് പാത അടഞ്ഞതും ഹൂത്തികള്‍ യുദ്ധത്തില്‍ ഭാഗമായതും അമേരിക്ക കരയുദ്ധം തുടങ്ങാന്‍ പോകുന്നതും ആഗോള വിപണിയെ ക്ഷീണിപ്പിക്കും. ഇതോടെ ക്രൂഡ് വില കുതിച്ചുയര്‍ന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 116 ഡോളറായി ഉയര്‍ന്നു. ഇനിയും വില കൂടുമെന്നാണ് വിവരം. ക്രൂഡ് കയറ്റുമതി അസാധ്യമായാല്‍ വില കുത്തനെ ഉയരും. ഇത് ഇന്ത്യ ഉള്‍പ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും.
കരയുദ്ധം തുടങ്ങിയാല്‍ യുഎഇക്കും തിരിച്ചടി
ഖാര്‍ഗ് ദ്വീപ് പിടിച്ചടക്കുമെന്നാണ് ട്രംപ് സൂചിപ്പിക്കുന്നത്. മാത്രമല്ല, ഹോര്‍മുസ് പാതയുടെ നിയന്ത്രണവും അമേരിക്ക പിടിക്കുമത്രെ. നാറ്റോ സൈനിക രാജ്യങ്ങള്‍ യുദ്ധത്തില്‍ ഭാഗമായിട്ടില്ല. ഇക്കാര്യത്തിലുള്ള അമര്‍ഷം ട്രംപ് പരസ്യമാക്കുകയും ചെയ്തു. അമേരിക്ക, ബ്രിട്ടന്, യൂറോപ്പ് എന്നിവിടങ്ങളില്‍ യുദ്ധ വിരുദ്ധ റാലികള്‍ നടക്കുന്നുണ്ട്. എല്ലാം അവഗണിച്ചാണ് ട്രംപ് കരയുദ്ധത്തിന് ഒരുങ്ങുന്നത്.
അതിനിടെ പാകിസ്താന് സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ഇസ്ലാമാബാദില് ചര്‍ച്ച നടത്തി. ശുഭ പ്രതീക്ഷയുണ്ട് എന്നാണ് പാകിസ്താന്റെ പ്രതികരണം. അതിനു മുമ്പ് അമേരിക്ക കരയുദ്ധം തുടങ്ങുമോ എന്ന ആശങ്കയും ബാക്കിയാണ്. ഇസ്രായേലിന് വേണ്ടി മാത്രമായി അമേരിക്ക യുദ്ധം ചെയ്യുന്നത് എന്തിനാണ് എന്ന ചോദ്യമാണ് യുദ്ധ വിരുദ്ധ റാലികളില്‍ ഉയരുന്നത്.
സൗദി അറേബ്യ പൈപ്പ് ലൈന്‍ വഴി യാമ്പു തുറമുഖത്ത് എണ്ണ എത്തിച്ചാണ് ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നത്. ഇറാന് ഈ മേഖല ആക്രമിക്കുക എന്നത് അസാധ്യമല്ല. അതുകൊണ്ടുതന്നെ യുദ്ധം ശക്തമായാല്‍ യാമ്പു ഇറാന് ലക്ഷ്യമിട്ടേക്കും. മാത്രമല്ല, അമേരിക്ക കരയുദ്ധം തുടങ്ങിയാല്‍ യുഎഇയും ബഹ്റൈനും ഇറാന് പിടിച്ചടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായ് പോലുള്ള സുപ്രധാന നഗരങ്ങള്‍ തകരുമെന്നും വിലയിരുത്തലുണ്ട്.
-
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ -
സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍ -
ഇറാന്റെ തന്ത്രം 'പൊളിക്കാന്‍' യുഎഇ, സൗദി, ഇറാഖ് നീക്കം; എങ്കിലും അളവ് എത്തില്ല, 3 കുഴലുകള്‍ -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു













Click it and Unblock the Notifications