വിശ്വസിക്കാനായില്ല, 2 കോടി ലോട്ടറി അടിച്ചത് ഭാര്യയെ വിളിച്ച് ഉറപ്പിച്ചു; നയാപൈസ കുറയാതെ കിട്ടും
യുഎഇ ലോട്ടറിയുടെ ലക്കി ഡ്രോ വിഭാഗത്തില്‍ പത്ത് ലക്ഷം ദിര്‍ഹത്തിന്റെ ഭാഗ്യം കിട്ടിയത് പ്രവാസിക്ക്. യുഎഇയില്‍ കഴിഞ്ഞ 14 വര്‍ഷമായി താമസിക്കുന്ന ജഗന് ബാബു വര്‍ഗീസിനാണ് ലോട്ടറി അടിച്ചത്. സോഷ്യല്‍ മീഡിയയില്‍ കണ്ടാണ് യുഎഇ ലോട്ടറിയെ പറ്റി ജഗന് അറിയുന്നത്. രജിസ്റ്റര്‍ ചെയ്ത് ഇടയ്ക്കിടെ ലോട്ടറി എടുക്കാന്‍ തുടങ്ങി. ഒടുവില്‍ 10 ലക്ഷം ദിര്‍ഹം അടിച്ചുവെന്ന് ജഗന് പറയുന്നു.
ലോട്ടറി നറുക്കെടക്കുന്ന വേളയില്‍ ജഗന് ചര്‍ച്ചില്‍ പോയതായിരുന്നു. വീട്ടിലെത്തിയ ശേഷം മൊബൈലില്‍ പരിശോധിച്ചു. നമ്പര്‍ യോജിക്കുന്നു എന്നത് വിശ്വസിക്കാനായില്ല. ഭാര്യയെ വിളിച്ച് നമ്പര്‍ ഒന്നുകൂടി ഒത്തുനോക്കാന്‍ പറഞ്ഞു. തനിക്ക് ലോട്ടറി അടിക്കാന്‍ ഒരു സാധ്യതയുമില്ല. എങ്ങനെ ഇത് സാധിച്ചു എന്നാണ് ആലോചിക്കുന്നത് എന്ന് ജഗന് സന്തോഷത്തോടെ പറയുന്നു.

അത്ഭുതം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. ഇതൊരു ഭാഗ്യമാണ്. ഒരു കോടീശ്വരനാകുമെന്ന് ഇതുവരെ കരുതിയിരുന്നില്ല. വലിയൊരു തുകയാണ് കൈയ്യിലെത്തുന്നത്. ഒരുപാട് മോഹങ്ങള്‍ ബാക്കിയാണ്. എല്ലാം ഇനി യാഥാര്‍ഥ്യമാക്കണം എന്ന മോഹമാണ് ജഗനുള്ളത്. മക്കളുടെ ഭാവി, അവരുടെ വിദ്യാഭ്യാസം എന്നതിന് തന്നെയാണ് മുന്‍ഗണനയെന്ന് ജഗന് പറഞ്ഞു.
ഭാര്യയ്ക്ക് സ്വര്‍ണം വാങ്ങണം എന്ന് മോഹമുണ്ട്. ലോകം മൊത്തം യാത്ര ചെയ്യണം. സന്തോഷത്തോടെ ജീവിക്കണമെന്നും ജഗന് പറയുന്നു. ഏകദേശം രണ്ടര കോടിയോളം രൂപ വരും ജഗന് കിട്ടിയ ലോട്ടറി സമ്മാനം. ലോട്ടറിയുടെ നമ്പര്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകിച്ച് ഒന്നും പ്ലാന്‍ ചെയ്യാറുണ്ടായിരുന്നില്ല. അമ്മയുടെ ജന്മദിനത്തിന്റെ ദിവസം കൂടി നോക്കിയാണ് ഇത്തവണ സംഖ്യ തീരുമാനിച്ചത്. ആ നമ്പറിന് തന്നെ ലോട്ടറി അടിച്ചുവെന്നും ജഗന് പറയുന്നു.
യുഎഇയില്‍ മുഴുവന്‍ തുക കൈയ്യില്‍ കിട്ടും
യുഎഇയില്‍ നികുതി ഇല്ലാത്തതിനാല്‍ ലോട്ടറി അടിച്ച തുക ഒന്നും നഷ്ടമാകാതെ ബാങ്ക് അക്കൗണ്ടിലെത്തും. ഇന്ത്യയില്‍ ലോട്ടറി അടിച്ചാല്‍ പകുതി തുകയേ കൈയ്യില്‍ കിട്ടൂ. അതില്‍ നിന്ന് ഭാവിയില്‍ നികുതി പിടിക്കുകയും ചെയ്യും. എന്നാല്‍ യുഎഇയില്‍ മറിച്ചാണ് കാര്യം. തുക മൊത്തമായി കിട്ടും. എന്നാല്‍ വിദേശത്ത് ലോട്ടറി അടിച്ച തുക നേരിട്ട് ഇന്ത്യയിലേക്ക് എത്തിക്കാന്‍ പ്രയാസമാണ്.
പ്രവാസികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എത്രകാലം നാട്ടില്‍ നിന്നു എന്ന് പരിശോധിച്ചാണ് ഇതില്‍ നിന്ന് നികുതി പിടിക്കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുക. ഒരു വര്‍ഷത്തില്‍ അധികമായി വിദേശത്തുള്ള വ്യക്തിയെ പ്രവാസിയായി കണക്കാക്കും. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നികുതിയുണ്ടാകില്ല. എങ്കിലും ഇത്തരണത്തില്‍ വലിയ തുക ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല.
യുഎഇയില്‍ ബിസിനസ് തുടങ്ങാനും ജോലി വിപുലീകരിക്കാനുമെല്ലാം ഈ തുക വിനിയോഗിക്കാം. സ്വര്‍ണം വാങ്ങി ഭാര്യയ്ക്ക് നല്‍കണം എന്ന് ജഗന് താല്‍പ്പര്യമുണ്ട്. സ്വര്‍ണം വാങ്ങി നാട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ പരിധി വിട്ടുള്ള തുകയ്ക്ക് നികുതി കൊടുക്കേണ്ടി വരും. ലോട്ടറി തുകയ്ക്ക് നികുതി ഇല്ലെങ്കിലും മറ്റു വസ്തുക്കള്‍ ഇന്ത്യയിലേക്ക് എത്തിക്കുമ്പോള്‍ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടി വരും.
-
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
യുഎഇയിൽ അധ്യാപകരാകാൻ സുവർണ്ണാവസരം! ഇന്ത്യൻ സ്കൂളിൽ വൻ നിയമനം; ഉടൻ അപേക്ഷിക്കൂ -
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ് -
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ!












Click it and Unblock the Notifications