കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരുമുന്നണികള്‍ക്കും ഐടി പ്രേമം

  • By Super
Google Oneindia Malayalam News

രുവനന്തപുരം: കേരളത്തിലെ ഇടതു വലതു മുന്നണികള്‍ക്ക് വിവരസാങ്കേതിക വിദ്യയോട് പ്രേമം തോന്നിയത് പെട്ടെന്നാണ്. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇരുമുന്നണികളും ഐടിക്ക് നല്‍കിയിരിക്കുന്ന പ്രാധാന്യം കുറച്ചൊന്നുമല്ല.

യുഡിഎഫിന്റെ പ്രകടനപത്രിക ഇറങ്ങിയിട്ടില്ലെങ്കിലും കേരള മോചനയാത്ര നടത്തുമ്പോള്‍ ആന്റണി നടത്തിയ പ്രസംഗങ്ങളില്‍ ഐടി സ്നേഹം തുടിച്ചു നിന്നു. വിവരസാങ്കേതിക വിദ്യയെ പരമാവധി പ്രോത്സാഹിപ്പിക്കുമെന്നും അതില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുമെന്നും മറ്റും ആന്റണിയും പിന്നീട് മുന്നണി കണ്‍വീനര്‍ കെ. ശങ്കരനാരായണനും വാഗ്ദാനം നല്‍കി.

ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ ഒന്നര പേജാണ് ഐടിക്കായി ഉഴിഞ്ഞുവച്ചിരിക്കുന്നത്. കേരളത്തിന്റെ ഭാവി സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള വലിയ വാഗ്ദാനമായിട്ടാണ് വിവരസാങ്കേതിക മേഖലയെ കാണുന്നത് - പ്രകടനപത്രിക തുടങ്ങുന്നത് ഇങ്ങനെയാണ്.സംസ്ഥാന സര്‍ക്കാരിന്റെ 1998ലെ ബജറ്റ് പ്രസംഗത്തിലൂടെ കണ്ണോടിച്ചാല്‍ വിവരസാങ്കേതിക വിദ്യ എന്ന വാക്ക് കണ്ടുപിടിക്കാന്‍ ഏറെ പണിപ്പെടേണ്ടി വരും. ഒരു ഖണ്ഡിക മാത്രമാണ് ഇതിനെ കുറിച്ചുള്ളത്. ഏറ്റവും ഒടുവിലത്തെ കണക്കുകളനുസരിച്ച് സോഫ്റ്റ്വെയര്‍ കയറ്റുമതിയില്‍ കേരളം ഇന്ത്യയില്‍ 14ാമതാണ്.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന്റെ രൂപീകരണം പോലെയുള്ള ഒറ്റപ്പെട്ട ചില സര്‍ക്കാര്‍ തീരുമാനങ്ങള്‍ വിവരസാങ്കേതിക മേഖലയില്‍ മുന്നോട്ട് പോകാന്‍ കേരളത്തെ സഹായിച്ചു എന്ന് പറയാതെ വയ്യ. ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയ്ക്ക് വേണ്ടി സ്വകാര്യ കമ്പനികള്‍ മുന്നോട്ടു വരത്തക്ക രീതിയില്‍ സര്‍ക്കാര്‍ നയം രൂപപ്പെടുത്തിയതും ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ രൂപീകരിച്ചതും ചില സര്‍ക്കാര്‍ വകുപ്പുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണവും പ്രധാന തീരുമാനങ്ങളാണ്.

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ വിവരസാങ്കേതിക വിദ്യയില്‍ ബിരുദം നേടിയ ലക്ഷക്കണക്കിന് യുവാക്കളുടെ തൊഴില്‍ ബാങ്ക് രൂപീകരിക്കുമെന്ന് വാഗ്ദാനമുണ്ട്.

അമേരിക്കയില്‍ നിന്നും 10,000ത്തോളം ഇന്ത്യന്‍ സോഫ്ട്വെയര്‍ എഞ്ചിനിയര്‍മാരെ ഉടന്‍ തിരിച്ചയക്കുമെന്ന വാര്‍ത്ത എല്‍ഡിഎഫ് തിങ്ക് ടാങ്കുകള്‍ അറിഞ്ഞില്ലെന്നുണ്ടോ ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X