കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വകുപ്പ് വിഭജനം പൂര്‍ത്തിയായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫിലെ ഘടകക്ഷികളുടെ വകുപ്പ് വിഭജനം സംബന്ധിച്ച ചര്‍ച്ച പൂര്‍ത്തിയായി. ധനകാര്യം, ആരോഗ്യം, വൈദ്യുതി, എക്സൈസ് തുടങ്ങിയ സുപ്രധാനവകുപ്പുകള്‍ കോണ്‍ഗ്രസ് തന്നെ കൈകാര്യം ചെയ്യും. വ്യവസായവും പുതുതായി രൂപീകരിച്ച വിവരസാങ്കേതികവിദ്യാവകുപ്പും വിദ്യാഭ്യാസവും മുസ്ലിം ലീഗിനാണ്.

പൊതുഭരണം, അഖിലേന്ത്യാ സര്‍വീസ്, ആസൂത്രണം-സാമ്പത്തികകാര്യങ്ങള്‍, ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കാര്യങ്ങള്‍, ശാസ്ത്രസ്ഥാപനങ്ങള്‍, പേഴ്സണല്‍ ആന്റ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ്, ഇലക്ഷന്‍സ്, ടൂറിസം, ആഭ്യന്തരം, വിജിലന്‍സ്, നീതിന്യായം, ഫയര്‍ഫോഴ്സ്, സൈനികക്ഷേമം, ന്യൂനപക്ഷ ക്ഷേമം, ദുരിതാശ്വാസം, വിമാനത്താവളങ്ങള്‍, കെഎസ്എഫ്ഡിസി, അന്തര്‍ സംസ്ഥാന നദീജല കാര്യങ്ങള്‍, ഉള്‍നാടന്‍ ജലഗതാതതം, ധനകാര്യം, ദേശീയസമ്പാദ്യം, സ്റോര്‍ പര്‍ച്ചേസ്, വാണിജ്യ നികുതി, കാര്‍ഷികാദായനികുതി, ട്രഷറി, ലോട്ടറികള്‍, ലോക്കല്‍ ഫണ്ട് ഓഡിറ്റ്, ഫിനാന്‍ഷ്യല്‍ എന്റര്‍ പ്രൈസസ്, സ്റേറ്റ് ഇന്‍ഷൂറന്‍സ്, സ്റാമ്പ്, സ്റാമ്പ് ഡ്യൂട്ടികള്‍, വൈദ്യുതി, പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്കവിഭാഗ ക്ഷേമം, സ്പോര്‍ട്സ്, യുവജനകാര്യം, ഫിഷറീസ്, ഭക്ഷ്യം-സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യങ്ങള്‍, സാംസ്കാരിക കാര്യങ്ങള്‍, ആരോഗ്യം, കുടുംബക്ഷേമം, മെഡിക്കല്‍ വിദ്യാഭ്യാസം, നാട്ടുവൈദ്യം, ഡ്രഗ്സ് കണ്‍ട്രോള്‍, മലിനീകരണ നിയന്ത്രണം, ഹോമിയോപ്പതി, നാച്ച്വറോപ്പതി, ദേവസ്വങ്ങള്‍, കമ്പി-തപ്പാല്‍ എന്നിവയാണ് കോണ്‍ഗ്രസിന്റെ വകുപ്പുകള്‍.

മുസ്ലിം ലീഗിന്റെ വകുപ്പുകള്‍ : വ്യവസായം, വാണിജ്യം, മൈനിങ്ങ് ആന്റ് ജിയോളജി, ഹാന്‍ഡ്ലൂംസ് ആന്റ് ടെക്സ്റയില്‍സ്, സാമൂഹ്യക്ഷേമം, വിവരസാങ്കേതികവിദ്യ, പൊതുമരാമത്ത്, പൊതുവിദ്യാഭ്യാസം, കോളജ് വിദ്യാഭ്യാസം, സാങ്കേതികവിദ്യാഭ്യാസ മേഖല, കാര്‍ഷിക സര്‍വകലാശാല ഒഴികെയുള്ള സര്‍വകലാശാലകള്‍, എന്‍ട്രന്‍സ് പരീക്ഷകള്‍, സാക്ഷരതാ പ്രസ്ഥാനം, എന്‍സിസി, പഞ്ചായത്ത്, നഗരസഭകള്‍, കോര്‍പ്പറേനുകള്‍, നഗരാസൂത്രണം, റീജണല്‍ ഡവലപ്പ്മെന്റ്, അതോറ്റിറ്റികള്‍, വഖഫും ഹജ്ജ് തീര്‍ഥാടനവും, കില.

കേരള കോണ്‍ഗ്രസ്-എം: റവന്യു, ലാന്റ് റിഫോംസ്, സര്‍വേ ആന്റ് ലാന്റ് റെക്കോഡ്സ്, ലീഗല്‍ മെട്രോളജി, നിയമം, ഭവനനിര്‍മാണം, രജിസ്ട്രേഷന്‍, ഗ്രാമവികസനം, ഖാദി ഗ്രാമവ്യവസായങ്ങള്‍.

കെ.ആര്‍.ഗൗരയമ്മ: കൃഷി, മണ്ണ് സംരക്ഷണം, സോയില്‍ സര്‍വേ, വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍, ഡയറി വികസനം, പാല്‍ സഹകരണ സംഘങ്ങള്‍, കാര്‍ഷിക സര്‍വകലാശാല, മൃഗസംരക്ഷണം, കയര്‍.

ടി.എം.ജേക്കബ്: ജലസേചനം, ഭൂഗര്‍ഭ ജലവികസനം, ജലവിതരണം, ശുചീകരണം, മ്യൂസിയം-മൃഗശാലകള്‍, ആര്‍ക്കൈവ്-ആര്‍ക്കിയോളജി.

ബാബു ദിവാകരന്‍: തൊഴില്‍, തൊഴില്‍ പരിശീലനം, പുനരധിവാസം, ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ്, ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസ്, വ്യവസായ ട്രിബ്യൂണലുകള്‍, തൊഴില്‍ കോടതി.

കെ.ബി.ഗണേഷ്കുമാര്‍: ഗതാഗതം, മോട്ടോര്‍ വാഹനങ്ങള്‍, ജലഗതാഗതം, റെയില്‍വെ.

എം.വി.രാഘവന്‍: സഹകരണം, തുറമുഖം, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X