കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുവപ്പുമഴയ്ക്കു കാരണം ഫംഗസ്

  • By Staff
Google Oneindia Malayalam News

തിരുവനനതപുരം: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്ത ചുവന്ന മഴയ്ക്കു കാരണം ചില ഫംഗസുകളാണെന്ന് ശാസ്ത്രജ്ഞര്‍.

ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രവും (സെസ്) പാലോട്ടെ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനും ചേര്‍ന്ന് നടത്തിയ ജൈവശാസ്ത്ര പഠനത്തിലാണ് ശാസ്ത്രജ്ഞര്‍ ഈ സംശയം ഉയര്‍ത്തിയത്. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് അപ്ലൈഡ് ലൈഫ് സയന്‍സസും ഇതേ ഫലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

സെസ് നടത്തിയ ആദ്യപഠനത്തില്‍ ചില ഉല്‍ക്കാസ്ഫോടനം മൂലമാകാം ചുവന്ന മഴയുണ്ടായതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ പുതിയ കണ്ടെത്തല്‍ ചുവന്ന മഴയുടെ ഉറവിടത്തെക്കുറിച്ചുള്ള കൗതുകത്തിനും അത്ഭുതത്തിനും ആക്കം കൂട്ടിയിരിക്കുകയാണ്.

കേരളത്തില്‍ ആദ്യത്തെ ചുവന്ന മഴ രേഖപ്പെടുത്തിയ ചങ്ങനാശ്ശേരിയിലെ മോര്‍ക്കുളങ്ങരയില്‍ നിന്നെടുത്ത സാമ്പിളുകളാണ് രണ്ട് പഠനത്തിലും ഉപയോഗിച്ചത്. സാമ്പിളുകളിലെ രാസവസ്തുക്കളുടെ പഠനമാണ് ഉല്‍ക്കാസ്ഫോടനം മൂലമാകാമെന്ന് നിഗമനത്തിലെത്താന്‍ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത്. കാര്‍ബണ്‍, സിലിക്കണ്‍, കാല്‍സ്യം, മഗ്നീഷ്യം, അലൂമിനയം, ഇരുമ്പ്, സോഡിയം, പൊട്ടാസിയം, ഫോസ്ഫറസ്, ടൈറ്റാനിയം, ക്രോമിയം, മാംഗനീസ്, ചെമ്പ്, നിക്കല്‍ എന്നീ രാസവസ്തുക്കളുടെ അംശവും സാമ്പിളില്‍ നിന്ന് കണ്ടെത്താന്‍ ഈ പഠനത്തിന് സാധിച്ചിരുന്നു.

എന്നാല്‍ രണ്ട് പഠനങ്ങളും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണെന്ന് സെസ് ഡയറക്ടര്‍ ഡോ. ബാവ പറഞ്ഞു. ചുവന്ന മഴയോടനുബന്ധിച്ച് കേട്ട ശക്തമായ സ്ഫോടന ശബ്ദവും മഴയും തമ്മിലുള്ള ബന്ധം, മഴവെള്ളത്തില്‍ ഇത്രയും ഫംഗസുകള്‍ വന്നതെങ്ങനെ, ഈ ഫംഗസുകള്‍ എങ്ങനെ കാര്‍മേഘങ്ങളില്‍ എത്തി തുടങ്ങിയ സമസ്യകള്‍ ശാസ്ത്രജ്ഞരെ ഇപ്പോഴും കുഴക്കുകയാണ്.

ജൂലായ് 25ന് മോര്‍ക്കുളങ്ങരയില്‍ പെയ്തതിനു ശേഷം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളില്‍ നിന്നും ചുവപ്പു മഴ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ കേരളത്തിലുണ്ടായ ഭൂചലവും കിണര്‍ അപ്രത്യക്ഷമാവുന്നതും ഗര്‍ത്തങ്ങള്‍ രൂപം കൊള്ളുന്നതുമായി ചുവപ്പു മഴയ്ക്ക് വല്ല ബന്ധവുമുണ്ടോ എന്ന് ഇനിയും നിര്‍ണയിച്ചിട്ടില്ല.

കാലവര്‍ഷം 2001: കൂടുതല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X