കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെ തിങ്കളാഴ്ച ചോദ്യം ചെയ്തേക്കും

  • By Super
Google Oneindia Malayalam News

ദില്ലി: വിഷബാധയെത്തുടര്‍ന്ന് ചികിത്സയില്‍ക്കഴിയുന്ന രാഹുല്‍ മഹാജന്റെ നില കൂടുതല്‍ മെച്ചപ്പെട്ടു. രാഹുലിനെ വൈകാതെതന്നെ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് മാറ്റാന്‍ കഴിഞ്ഞേക്കുമെന്ന് ദില്ലി അപ്പോളോ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നല്ലാതെ രോഗാവസ്ഥക്കു കാരണമെന്തായിരുന്നുവെന്നു വ്യക്തമാക്കാന്‍ ആശുപത്രിയധികൃതര്‍ തയ്യാറായിട്ടില്ല. നില മെച്ചപ്പെട്ടതിനാല്‍ രാഹുലിനെ പൊലീസ് തിങ്കളാഴ്ച ചോദ്യംചെയ്തേക്കുമെന്ന് സൂചനയുണ്ട്.

ഞായറാഴ്ച ചോദ്യംചെയ്യാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പൊലീസ് നടപടികളോട് സഹകരിക്കാന്‍ മാത്രം രാഹുലിന്റെനില മെച്ചപ്പെട്ടിട്ടില്ലെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ചോദ്യംചെയ്യല്‍ പൊലീസ് മാറ്റിവെക്കുകയായിരുന്നു. പരിധിയിലധികം മയക്കുമരുന്ന് ഉപയോഗിച്ചതായി പരിശോധനകളില്‍ തെളിയാത്ത സാഹചര്യത്തില്‍ രാഹുലിനെതിരെ കേസെടുക്കാന്‍ പൊലീസിന് കഴിയില്ല.

അന്തരിച്ച പ്രമോദ് മഹാജന്റെ മറ്റൊരു സെക്രട്ടറിയായിരുന്ന ഹരീഷ് ശര്‍മയെ പൊലീസ് ഞായറാഴ്ച ചോദ്യംചെയ്തിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശര്‍മ സുഖം പ്രാപിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് ചോദ്യം ചെയ്തത്.

സംഭവത്തില്‍ ഹരീഷ് ശര്‍മ്മക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. വിരുന്നു നടന്ന ദിവസം വൈകുന്നേരം വരെ ശര്‍മ മഹാജന്റെ വസതിയിലുണ്ടായിരുന്നു. രാഹുലിനെയും വിവേകിനെയും ആശുപത്രിയില്‍ കൊണ്ടുപോകുമ്പോഴും ശര്‍മ കൂടെയുണ്ടായിരുന്നു. വിവേകിനെ പ്പോലെ തന്നെ പ്രമോദ് മഹാജന്റെ രഹസ്യങ്ങളൊക്കെയറിയുന്ന ആളാണ് ഹരീഷ്. മാത്രമല്ല മഹാജന്റെ മരണ ശേഷം ശര്‍മ അകലം കാണിച്ചതിനെത്തുര്‍ന്ന് മൈത്ര ഇയാളുമായി വഴക്കിട്ടിരുന്നുവെന്നും സൂചനയുണ്ട്.

രാഹുലിനും മരിച്ച വിവേക് മോയ്ത്രക്കും മയക്കുമരുന്നു കൊടുത്തുവെന്ന് സമ്മതിച്ച സഹീല്‍ സരൂവിനെ കോടതി എട്ടുദിവസത്തെക്ക് പൊലീസ് കസ്റഡിയില്‍ വിട്ടുകൊടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രി പൊലീസ് മൂന്നു നൈജീരിയക്കാരെ കസ്റഡിയിലെടുത്തിട്ടുണ്ട്.

ഇവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ഇവരില്‍ അബ്ദുള്ളയെന്നയാളാണ് തനിക്ക് 15,000യുടെ മയക്കുമരുന്നു നല്‍കിയതെന്ന് സഹീല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയില്‍ രാഹുലിന്റെയും വിവേകിന്റെയും വസ്ത്രങ്ങളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ അന്വേഷണത്തിന് കൂടുതല്‍ പുരോഗതിയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. മയക്കുമരുന്നു പിടിച്ചെടുക്കുന്നതിനായി ക്രൈം ബ്രാഞ്ച് ദില്ലിമുഴുവന്‍ തിരച്ചില്‍ നടത്തുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X