കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്ത്രിയുടെ ആഭരണങ്ങള്‍ കണ്ടെടുത്തു

  • By Super
Google Oneindia Malayalam News

കൊച്ചി: ശബരിമല തന്ത്രി കണ്ഠര് മോഹനരെ ഫ്ളാറ്റില്‍വെച്ച് ഭീഷണിപ്പെടുത്തി തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങളും അക്രമികള്‍ ഉപയോഗിച്ച കളിത്തോക്കും കഠാരകളും പോലീസ് കണ്ടെടുത്തു.

തന്ത്രിയെ ഭീഷണിപ്പെടുത്തി എടുത്ത അശ്ലീലചിത്രങ്ങളുടേതെന്നു കരുതുന്ന ഫിലിംറോളും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിനു ശേഷം ബെച്ചു റഹ്മാനെ രക്ഷപ്പെടാന്‍ സഹായിക്കുകയും ഫ്ളാറ്റില്‍ നിന്ന് തട്ടിയെടുത്ത ആഭരണങ്ങളും മറ്റും സൂക്ഷിക്കുകയും ചെയ്ത സുഹൃത്തിനെ പോലീസ് അറസ്റ് ചെയ്തു.

ചാവക്കാട് തരകന്‍ വീട്ടില്‍ ബിജി പീറ്ററി(31)നെയാണ് പോലീസ് സംഘം പിടികൂടിയത്. അടുത്ത സുഹൃത്തായ ഇയാളുടെ പക്കല്‍ ബെച്ചു ഏല്‍പ്പിച്ച സ്യൂട്ട്കെയ്സില്‍ നിന്നാണ് തന്ത്രി ധരിച്ചിരുന്ന രണ്ട് സ്വര്‍ണ മോതിരങ്ങള്‍, അയ്യപ്പന്റെ മുദ്രയുള്ള സ്വര്‍ണലോക്കറ്റ്, തന്ത്രിയുടെ മൊബൈല്‍ ഫോണ്‍, ശാന്തയുടെ മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെടുത്തത്.

കളിത്തോക്ക്, രണ്ട് കഠാരകള്‍, ബെച്ചു റഹ്മാന്റെ പാസ്പോര്‍ട്ട്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകളും മറ്റൊരു സ്യൂട്ട്കെയ്സിലുണ്ടായിരുന്നു. രണ്ട് ബാഗുകളും ഇയാളുടെ പക്കല്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നു. ഇവ നിറയെ നീലച്ചിത്ര കാസറ്റുകളും ഇലക്ട്രോണിക് ഉപകരണങ്ങളുമായിരുന്നു.

ഫിലിംറോള്‍ ഡവലപ്പ് ചെയ്യാന്‍ കോടതിയുടെ അനവാദം തേടും. ഡി.ഐ.ജി. കെ. പത്മകുമാര്‍ പറഞ്ഞു.

ബെച്ചുവിനെ കാണാതായതിന് ശേഷം ബിജിയുടെ ഫോണിലേക്ക് ബെച്ചുവിന്റെ ഒട്ടേറെ കോളുകള്‍ വന്നിരുന്നു. ഇത് പിന്തുടര്‍ന്നപ്പോഴാണ് ബിജിയെ കുറിച്ച് പോലീസിന് അറിവ് ലഭിച്ചത്. തുടര്‍ന്ന് ഒരു ആസൂത്രിത നീക്കത്തിലൂടെയാണ് ബിജിയെ പോലീസ് വലയിലാക്കിയത്.

തന്ത്രിയെ ആക്രമിച്ചതിന് രണ്ട് ദിവസത്തിനുശേഷമാണ് ബെച്ചു റഹ്മാന്‍ ബിജിയുടെ വീട്ടില്‍ രാത്രിയിലെത്തിയത്. രണ്ട് സ്യൂട്ട്കെയ്സുകളും ബാഗുകളും ബിജിയെ ഏല്‍പ്പിച്ചശേഷം, തന്നെ കോഴിക്കോട് കൊണ്ടുപോയി വിടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം കോഴിക്കോട് റെയില്‍വേ സ്റേഷനു സമീപമുള്ള ഒരു ലോഡ്ജില്‍ ബെച്ചുവിനെ ഇയാള്‍ കൊണ്ടുവിട്ടതായി പോലീസ് പറഞ്ഞു.

സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണും ആയുധങ്ങളുമടങ്ങിയ സ്യൂട്ട്കെയ്സ് ഗാന്ധിനഗറില്‍ ബിജി വാടകയ്ക്കെടുത്ത കെട്ടിടത്തിലാണ് ഒളിച്ചുവെച്ചിരുന്നത്. മറ്റ് രണ്ട് ബാഗുകള്‍ ലാന്‍സര്‍ കാറിലാക്കി എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിക്ക് സമീപമുള്ള പാര്‍ക്കിംഗ് സ്ഥലത്ത് കൊണ്ടുചെന്നിടുകയായിരുന്നു. ഈ കാറും ബെച്ചുവിനെ കോഴിക്കോടാക്കാന്‍ ഉപയോഗിച്ച കാറും പോലീസ് കസ്റഡിയിലെടുത്തു. ഇതില്‍ ഒരു ലാന്‍സര്‍ കാറിന് മതിയായ രേഖകളില്ല.

ബിജിയില്‍ നിന്ന് പൊലീസ് കണ്ടെടുത്ത ആഭരണങ്ങളും മറ്റും തന്ത്രി തിരിച്ചറിഞ്ഞിട്ടുണ്ട്.

പാസ്പോര്‍ട്ടും മറ്റു തിരിച്ചറിയല്‍ രേഖകളും കൈയിലായതിനാല്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയും കുറവാണ്. മുംബൈയില്‍ ബെച്ചു തങ്ങാനിടയുള്ള സ്ഥലങ്ങളെക്കുറിച്ച് ബിജിയില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X