കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവള്ളുവര്‍ പ്രതിമ അനാച്ഛാദനം ചെയ്തു

  • By Staff
Google Oneindia Malayalam News

Thiruvalluvar Statue
ബാംഗ്ലൂര്‍: പ്രശസ്ത തമിഴ്‌ കവി തിരുവള്ളുവരുടെ പ്രതിമ തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി ബാംഗ്ലൂരില്‍ അനാച്ഛാദനം ചെയ്തു. പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനെതിരെ കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്‌ത പന്ത്രണ്ടു മണിക്കൂര്‍ ബന്ദ് നഗരത്തില്‍ ഭാഗികമാണ്. ബാംഗ്ലൂര്‍ നഗരം കനത്ത പോലീസ്‌ സുരക്ഷയിലാണ്‌.

രാവിലെ 11മണിയോടെ അള്‍സൂര്‍ തടാകതീരത്ത്‌ നടന്ന ചടങ്ങില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം. കരുണാനിധി തിരുവള്ളുവരുടെ പ്രതിമയുടെ അനാച്ഛാദനം നിര്‍വഹിച്ചു. കര്‍ണാടക മുഖ്യമന്ത്രി ബി.എസ്‌. യെദ്യൂരപ്പ ചടങ്ങില്‍ അധ്യക്ഷനായി. തമിഴ്നാട്ടില്‍ നിന്നും മന്ത്രിമാരുടെ വന്‍ സംഘമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ചടങ്ങ്‌ അലങ്കോലപ്പെടുത്തുന്നത്‌ തടയാനും ബന്ദിനെ നേരിടുന്നതിനുമായി കന്നഡ സംഘടനാ നേതാക്കളെയും 400 ഓളം പ്രവര്‍ത്തകരെയും ശനിയാഴ്‌ച പുലര്‍ച്ചയോടെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. നഗരത്തില്‍ സുരക്ഷയ്‌ക്കായി 4000 പോലീസുകാരെയാണ് നിയോഗിച്ചത്‌.

പ്രതിമ സ്ഥാപിച്ചിരിക്കുന്ന അള്‍സൂര്‍ തടാകമേഖലയാകെ രണ്ടു ദിവസമായി കനത്ത പോലീസ്‌ കാവലിലാണ്‌. ബന്ദ്‌ ജനജീവിതത്തെ ബാധിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ്‌ യെദ്യൂരപ്പ അറിയിച്ചിരുന്നു.

തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ ബാംഗ്ലൂരില്‍ തിരുവള്ളുവര്‍ പ്രതിമ സ്ഥാപിക്കുന്നത്‌. പകരമായി ആഗസ്‌ത്‌ 13ന്‌ കന്നഡ കവി സര്‍വജ്ഞയുടെ പ്രതിമ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ചെന്നൈയില്‍ അനാച്ഛാദനം ചെയ്യുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X