ഇസ്രോ ശാസ്ത്രജ്ഞര്‍ തിരുപ്പതി ദര്‍ശനം നടത്തി

Subscribe to Oneindia Malayalam
ISRO
ശ്രീഹരിക്കോട്ട: റോക്കറ്റുകള്‍ കുതിച്ചുയരുമ്പോള്‍ പിഴവ്‌ പറ്റാതിരിയ്‌ക്കാന്‍ ഐഎസ്‌ആര്‍ഓയിലെ ശാസ്‌ത്രജ്ഞര്‍ വിശ്വാസമര്‍പ്പിക്കുന്നത്‌ ശാസ്‌ത്രത്തില്‍ മാത്രമല്ല, തിരുപ്പതി ഭഗവാന്റെ അനുഗ്രഹാശ്ശിസുകളില്‍ കൂടിയാണ്‌. ശാസ്‌ത്രലോകത്ത്‌ എത്ര മുന്നേറിയാലും ദൈവത്തെ വിട്ടൊരു കളിയ്‌ക്ക്‌ നമ്മുടെ ശാസ്‌ത്രജ്ഞര്‍ ഇന്നും തയാറാല്ല.

പതിവു പോലെ തിരുപ്പതി ബാലാജി ക്ഷേത്രത്തില ദര്‍ശനത്തിന്‌ ശേഷമാണ്‌ ബഹിരാകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ ഓഷ്യന്‍സാറ്റ്‌ രണ്ടിന്റെ വിക്ഷേപണത്തിന്‌ എത്തിയത്‌. റോക്കറ്റ്‌ വിക്ഷേപണം വിജയിക്കുന്നതും പരാജയമടയുന്നതുമെല്ലാം ദൈവത്തിന്റെ ഇച്ഛയനുസരിച്ചാണെന്നാണ്‌ നമ്മുടെ ശാസ്‌ത്രജ്ഞന്‍മാര്‍ വിശ്വസിയ്‌ക്കുന്നത്‌. പൂജകള്‍ നടത്തുക മാത്രമല്ല, ഓരോ തവണയും വിക്ഷേപിയ്‌ക്കുന്ന റോക്കറ്റിന്റെ മാതൃക തിരുപ്പതി ഭഗവാന്റെ തൃപ്പടികളില്‍ സമര്‍പ്പിയ്‌ക്കുകയും ചെയ്‌തു കൊണ്ടാണ്‌ ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്ഞന്‍മാര്‍ തങ്ങളുടെ അചഞ്ചലമായ ദൈവ വിശ്വാസം പ്രകടിപ്പിയ്‌ക്കാറ്‌.

ഓഷ്യന്‍സാറ്റ്‌ രണ്ട്‌ ഉപഗ്രഹവും മറ്റു ചെറു ഉപഗ്രഹങ്ങളും ഘടിപ്പിച്ച പിഎസ്‌എല്‍വി സി14 റോക്കറ്റ്‌ വിക്ഷേപണത്തിന്‌ മുമ്പും ഇസ്രോ ശാസ്‌ത്രജ്ഞര്‍ തിരുപ്പതിയില്‍ ദര്‍ശനം നടത്തുകയും റോക്കറ്റിന്റെ മാതൃക സമര്‍പ്പിയ്‌ക്കുകയും ചെയ്‌തിരുന്നു. ഇതു കഴിഞ്ഞ്‌ മടങ്ങിയെത്തിയതിന്‌ ശേഷമാണ്‌ വിക്ഷേപണം നടന്നത്‌.

ദൈവവിശ്വാസത്തില്‍ മാത്രമല്ല, സംഖ്യാ ജോതിഷ്യത്തിലും നമ്മുടെ ശാസ്‌ത്രജ്ഞര്‍ വലിയ വിശ്വാസക്കരാണ്‌. പിഎസ്‌എല്‍വി 12ന്‌ ശേഷം ഇസ്രോ ശാസ്‌ത്രജ്ഞര്‍ പിഎസ്‌എല്‍വി 13 ഇറക്കാന്‍ മെനക്കെടാതെ നേരെ പതിനാലിലേക്ക്‌ ചാടുകയായിരുന്നു. ഇതേക്കുറിച്ച്‌ തിരക്കിയവരോട്‌ 13 എന്ന സംഖ്യ ഉള്‍പ്പെടുന്ന റോക്കറ്റുകള്‍ ആരും വിക്ഷേപിയ്‌ക്കാറില്ലെന്നാണ്‌ ഇസ്രോ വക്താക്കള്‍ പറഞ്ഞത്‌. 13 അശുഭ സംഖ്യയാണെന്ന്‌ ചില ശാസ്‌ത്രജ്ഞര്‍ വാദിച്ചതിനാല്‍ അത്‌ ഒഴിവാക്കി പുതിയ റോക്കറ്റിന്‌ പിഎസ്‌എല്‍വി 14 എന്ന്‌ പേരിട്ടെന്നാണ് വര്‍ത്തമാനം.

Please Wait while comments are loading...