കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസുവിന്റെ നില ഗുരുതരം; ബന്ധുക്കളെ വിളിപ്പിച്ചു

Google Oneindia Malayalam News

Jyoti Basu
കൊല്‍ക്കത്ത: മുതിര്‍ന്ന സിപി‌എം നേതാവ് ജ്യോതിബസുവിന്റെ ആരോഗ്യ നില തീര്‍ത്തും വഷളായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ആശുപത്രിയധികൃതര്‍ കുടുംബാംഗങ്ങളെ വിളിച്ചു വരുത്തി.

ബസുവിന്റെ രക്തസമ്മര്‍ദ്ദം ക്രമാതീതമായി താഴ്ന്നത് ആശങ്കയുണ്ടാക്കിയതിനെത്തുടര്‍ന്നാണ് അര്‍ദ്ധരാത്രിയോടെ ബന്ധുക്കളെ വിളിച്ചുവരുത്തിയത്.

ഇതിനെത്തുടര്‍ന്ന് ബസുവിന്റെ മകന്‍ ചന്ദന്‍, മരുമകള്‍ രാഖി എന്നിവര്‍ മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പം ആശുപത്രിയിലെത്തിയിരുന്നു.

ബസുവിന്റെ രക്തസമ്മര്‍ദ്ദം സാധാരണഗതിയിലാക്കാന്‍ എയിംസിലെ ഡോക്ടര്‍മാരുടെ ഉപദേശം സ്വീകരിച്ച് പുതിയ മരുന്നാണ് നല്‍കിയതെന്ന് എ‌എം‌ആര്‍‌ഐ ആശുപത്രിയിലെ ഡോക്ടര്‍ രാജന്‍ സര്‍ക്കാര്‍ പറഞ്ഞു.

പുതിയ മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലായിട്ടുണ്ട്. ഓക്സിജന്‍ ആവശ്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ബസുവിനെ പൂര്‍ണമായും വെന്റിലേറ്ററില്‍ ആക്കി. ഇപ്പോള്‍ ബസുവിനെ മയക്കി കിടത്തിയിരിക്കുകയാണ്.

വ്യാഴാഴ്ച വൈകിട്ടും വെള്ളിയാഴ്ചയുമായി അദ്ദേഹത്തെ അഞ്ച് മണിക്കൂര്‍ ഡയാലിസിസിനു വിധേയനാക്കി. ശ്വാസകോശങ്ങള്‍, ഹൃദയം, വൃക്കകള്‍ എന്നിവയുടെ പ്രവര്‍ത്തനം തകരാറിലായത് ബസുവിന്റെ രക്തചംക്രമണ വ്യവസ്ഥയെയും കരളിനെയും പ്രതികൂലമായി ബാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇതിനിടെ സിപിഎം ജനറല്‍ സെക്രട്ടറി പ്രാശ് കാരാട്ടും ഭാര്യയും പിബി അംഗവുമായ വൃന്ദ കാരാട്ടും ശനിയാഴ്ച ബസുവിനെ സന്ദര്‍ശിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X