കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോനേഷ്യയില്‍ ഒബാമ മുസ്ലീം പള്ളി സന്ദര്‍ശിച്ചു

  • By Staff
Google Oneindia Malayalam News

Obama
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും മുസ്ലീം പള്ളി സന്ദര്‍ശിച്ചു.

ഇന്തോനേഷ്യയിലെ ഏറ്റവും വലിയ മുസ്ലീം പള്ളിയായ ഇഷ്തിഖ്‌ലാല്‍ പള്ളിയിലാണ് ഒബാമ സന്ദര്‍ശനം നടത്തിയത്. ചെരുപ്പ് പുറത്ത് അഴിച്ചുവച്ചാണ് ഒബാമ പള്ളിയില്‍ പ്രവേശിച്ചത് മിഷേല്‍ ശിരോവസ്ത്രം ധരിക്കുകയും ചെയതിരുന്നു.

പള്ളിയില്‍ സന്ദര്‍ശനം നടത്തുന്ന വിശ്വാസികള്‍ ശിരോവസ്ത്രം ധരിക്കണമെന്ന് അവിടെ നിര്‍ബന്ധമൊന്നുമില്ല. എന്നാല്‍ മുസ്ലിം സമുദായത്തോടുള്ള ആദരസൂചകമായാണ് മിഷേല്‍ ശിരോവസ്ത്രം ധരിച്ചത്.

ദക്ഷിണകിഴക്കേഷ്യയിലെ ഏറ്റവും വലിയ പള്ളിയായ ഇഷ്തിഖ്‌ലാല്‍ പള്ളിയില്‍ സന്ദര്‍ശനം നടത്തവേ ഇവിടെ മതങ്ങള്‍ തമ്മിലുള്ള സൗഹൃദത്തേക്കുറിച്ച് ഒബാമ വാചാലനായി.

ഇന്ത്യാ സന്ദര്‍ശനത്തിനിടയില്‍ ഒബാമ സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് സന്ദര്‍ശനം ഒഴിവാക്കുകയായിരുന്നു. ഇവിടെ ശിരോവസ്ത്രം ധരിക്കേണ്ടതിനാലാണ് സന്ദര്‍ശനം ഒഴിവാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ക്രിസ്ത്യാനിയായ ഒബാമ മുസ്ലീമാണെന്നാണ് യു എസ് പൌരന്‍മാര്‍ വിശ്വസിക്കുന്നത്. ശിരോവസ്ത്രം ധരിച്ച് ക്ഷേത്രത്തില്‍ പോകുന്നത് ഈ വിശ്വാസത്തെ ശരിവയ്ക്കുന്നതിന് തുല്യമാകുമെന്നതിനാലാണ് ഒബാ സുവര്‍ണക്ഷേത്രത്തിലെ സന്ദര്‍ശനം ഒഴിവാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ആ റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇന്തോനേഷ്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയായ ഇഷ്തിഖ്‌ലാല്‍ പള്ളി ഒബാമ സന്ദര്‍ശിച്ചത്.

English summary
US President Barack Obama and wife toured Jakarta"s Istiqlal Mosque, Southeast Asia"s largest, while on a short state visit to the world"s most populous Muslim country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X