കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും വിഎസ്;മലന്പുഴയില്‍ മത്സരിക്കും

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
തിരുവന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ മത്സരിയ്ക്കും. മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ് വിഎസ് ഇത്തവണയും മത്സരിയ്ക്കുക. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിഎസ് അടക്കമുള്ളവരുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വത്തിന് ശേഷമായിരുന്നു സംസ്ഥാനനേതൃത്വത്തിന്റെ പ്രഖ്യാപനം. വിഎസിന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുണ്ടായ അനിശ്ചിതത്വം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായല്ലോയെന്നായിരുന്നു പിണറായിയുടെ മറുപടി. കേരളത്തില്‍ വിഎസ് തന്നെയാകും മുന്നണിയെ നയിക്കുകയെന്നും പിണറായി വ്യക്തമാക്കി.

രാവിലെ ചേര്‍ന്ന അവൈലബിള്‍ പിബി യോഗം വിഎസ് അച്യുതാനന്ദന്‍ മത്സരരംഗത്തുണ്ടാവണമെന്ന നിലപാട് പാര്‍ട്ടി സംസ്ഥാന ഘടകത്തെ അറിയിച്ചിരുന്നു. പിബിയിലെ ഒട്ടുമിക്ക അംഗങ്ങളെയും ഫോണില്‍ ബന്ധപ്പെട്ടാണ് ദില്ലി എകെജി സെന്ററില്‍ ചേര്‍ന്ന അവൈലബിള്‍ പിബി ഈ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. ഇത് അംഗീകരിച്ചു കൊണ്ടാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പട്ടിക പ്രഖ്യാപിച്ചത്. പാര്‍ട്ടി തീരുമാനം അംഗീകരിയ്ക്കുമെന്ന് വിഎസ് അച്യുതാനന്ദനും അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ വിഎസ് അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരേ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി പ്രവര്‍ത്തകരല്ല പ്രകടനം നടത്തിയതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്ളതായി അറിവ് ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടിയിലുള്ളവര്‍ക്ക് അങ്ങനെ പ്രകടനം നടത്താന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്ന് വി.എസിനെ അടര്‍ത്തിമാറ്റി ചിത്രീകരിയ്‌ക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്ന പ്രക്രിയയില്‍ പുറത്തുനില്‍ക്കുന്ന ആളല്ല വി.എസ്, അദ്ദേഹത്തിന്റെ കൂടി പങ്കാളിത്തതോടെയാണ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതെന്നും പിണറായി പറഞ്ഞു.

വി.എസ് സ്ഥിരമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആളാണെന്നും 67 മുതല്‍ അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചുതുടങ്ങിയതാണെന്നും പിണറായി പറഞ്ഞു. അദ്ദേഹത്തിന്റെ ഇതുവരെയുള്ള ജയപരാജയങ്ങളെയും കുറിച്ച് പിണറായി വിശദീകരിച്ചു.

പാര്‍ട്ടിയെ വിഎസ് തന്നെയാകുമോ നയിക്കുകയെന്ന ചോദ്യത്തിന് വിഎസ് കേരളത്തിലെ പാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവാണെന്നും അദ്ദേഹം പട്ടികയിലുള്ളപ്പോള്‍ ഈ ചോദ്യത്തിന് പ്രസക്തിയില്ലെന്നുമായിരുന്നു പിണറായിയുടെ മറുപടി.

English summary
Kerala's octogenarian chief minister V.S. Achuthanandan would be contesting the April 13 assembly elections from the Mallampuzha constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X