കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി ശശിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്യും

  • By Lakshmi
Google Oneindia Malayalam News

P Shashi
തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുന്‍ സെക്രട്ടറി പി.ശശിയ്‌ക്കെതിരെ ഒടുക്കം പാര്‍ട്ടി നടപടി സ്വീകരിക്കുന്നു. പെരുമാറ്റദൂഷ്യം സംബന്ധിച്ച ആരോപണത്തെത്തുടര്‍ന്ന് നേരത്തേ സംസ്ഥാനകമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്ക് തരംതാഴ്ത്തിയ ശശിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ തീരുമാനമായി.

വ്യാഴാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സെക്രട്ടേറിയറ്റിന്റെ ഈ നിര്‍ദ്ദേശം വെള്ളിയാഴ്ചയും ശനിയാഴ്ചയുമായ ചേരുന്ന സംസ്ഥാ സമിതി പരിഗണിയ്ക്കും. സംസ്ഥാന സമിതിയിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവുക.

ആരോപണങ്ങളെത്തുടര്‍ന്ന് മാര്‍ച്ചിലാണ് പി.ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താന്‍ തീരുമാനിച്ചത്. വൈക്കം വിശ്വന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്‍ ശശി തെറ്റുകാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ഈ തീരുമാനം.

വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെയാണ് ശശിയ്‌ക്കെതിരെ തരംതാഴ്ത്തല്‍ നടപടി പോരെന്നും കൂടുതല്‍ ശക്തമായ നടപടി വേണമെന്നും നിര്‍ദേശിച്ചത്.

പി.ശശിയെ ഒരുവര്‍ഷത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍നിന്നും സസ്‌പെന്‍ഡ് ചെയ്യാനാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ധാരണയെങ്കിലും ഇനി പാര്‍ട്ടിയിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നതാണ് ഈ തീരുമാനം. പി.ശശിയ്‌ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷമേ നിലവില്‍ വരികയുള്ളൂ.

സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തിനൊപ്പം അടിയുറച്ചുനിന്നയാളായിരുന്നു ശശി. ആരോപണം വന്നപ്പോള്‍ ശശിയ്‌ക്കെതിരെ കൈക്കൊണ്ട നടപടി അപര്യാപ്തമല്ലെന്ന് ആരോപിച്ച് വിഎസ് അച്യുതാനന്ദന്‍ രംഗത്ത് വന്നിരുന്നു. ശശിയെ പുറത്താക്കണമെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിയ്ക്കുകയും ചെയ്തിരുന്നു.

ശശി പ്രശ്‌നത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടിനെതിരെ കേന്ദ്ര കമ്മിറ്റിയെ വി.എസ് സമീപിച്ചതിനെത്തുടര്‍ന്നാണ് കേന്ദ്രനേതൃത്വം പ്രശ്‌നത്തില്‍ ഇടപെടുകയും കൂടുതല്‍ കടുത്ത നടപടി വേണമെന്ന നിര്‍ദേശം വെയ്ക്കുകയും ചെയ്തത്. ശശിയ്‌ക്കെതിരെ ലൈംഗികപീഡനം സംബന്ധിച്ച പരാതിയുണ്ടെന്ന് ആദ്യമായി തുറന്നുപറഞ്ഞത് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടായിരുന്നു.

English summary
The CPM State Secretariat meet on Thursday instructed to suspend P Sasi, former Kannur district secretary and state committee member of the party. This will be reported in the State Committee meeting to be convened today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X