കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണസംഖ്യ ഉയര്‍ന്നേയ്ക്കുമെന്ന് റിപ്പോര്‍ട്ട്

  • By Lakshmi
Google Oneindia Malayalam News

Mumbai Blast
മുംബൈ: മഹാനഗരത്തെ ഞെട്ടിച്ചുകൊണ്ട് ബുധനാഴ്ച വൈകീട്ടുണ്ടായ സ്‌ഫോടനത്തിലെ മരണസംഖ്യം ഇനിയും ഉയര്‍ന്നേയ്ക്കുമെന്ന് റിപ്പോര്‍്ട്ടുകള്‍. ഇതുവരെ 21 പേര്‍ മരിച്ചതായിട്ടാണ് അധികൃതര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഇതിന് മുമ്പ് 2008ല്‍ 186 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണ പരമ്പരയുടെ അഞ്ചാംവാര്‍ഷികാചരണം നടന്ന് രണ്ടു ദിവസത്തിനുള്ളില്‍ നടന്ന സംഭവം ഭീകരാക്രമണം തന്നെയാണെന്ന് ആഭ്യന്തരമന്ത്രാലയം പറഞ്ഞു. [മുംബൈ സ്ഫോടന ചിത്രങ്ങള്‍]

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആഭ്യന്തരമന്ത്രി പി ചിദംബരവും മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും അറിയിച്ചു.

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ചിദംബരത്തിന്റെ അധ്യക്ഷതയില്‍ ഉന്നതാധികാരസമിതി യോഗം ചേര്‍ന്നു. സംഭവത്തെ പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി അപലപിച്ചു.

സവേരി ബസാര്‍, ദാദര്‍, ചാര്‍മി റോഡിലെ ഓപ്പറാ ഹൗസ് എന്നിവിടങ്ങളില്‍ തിരക്കേറിയ സമയത്താണു ബോംബ് സ്‌ഫോടനങ്ങള്‍. ഉണ്ടായത്. ഇതില്‍ ഏറെ ജനത്തിരക്കുള്ള സവേരി ബസാര്‍, ഭീകരര്‍ സ്ഥിരമായി ലക്ഷ്യമിടുന്ന മേഖലയാണ്. 2003ല്‍ ഇവിടെ നടന്ന സ്‌ഫോടനങ്ങളില്‍ 54 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഉഗ്രസ്‌ഫോടകശേഷിയുള്ള അത്യാധുനിക ഉപകരണങ്ങളാണു (ഐ.ഇ.ഡി) ഭീകരാക്രമണത്തിന് ഉപയോഗിച്ചതെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

ഇലക്ട്രിക് മീറ്റര്‍ ബോക്‌സിലായിരുന്നു സ്‌ഫോടകവസ്തുവെന്നും ഉപേക്ഷിക്കപ്പെട്ട കുടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വിവരമറിഞ്ഞ് മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സ്‌കാഡ് മൂന്നിടങ്ങളിലും കുതിച്ചെത്തി. ദില്ലിയില്‍ നിന്നു ബിഎസ്എഫിന്റെ പ്രത്യേകവിമാനത്തില്‍ എന്‍എസ്ജി കമാന്‍ഡോകളും മുംബൈയിലെത്തിയിട്ടുണ്ട്.

മന്‍മോഹന്‍സിംഗ് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെ ഫോണില്‍ ബന്ധപ്പെട്ടു സ്ഥിതിഗതികള്‍ വിലയിരുത്തി. മരണസംഖ്യ സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്നു പൃഥ്വിരാജ് ചവാന്‍ വ്യക്തമാക്കി. പരുക്കേറ്റവരെ സെന്റ് ജോര്‍ജ്, കെഇഎം. ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

English summary
The financial capital of Mumbai is witnessing yet another terror attacks and initial reports suggest that there are 10 deaths in the bustling area. Indian Mujahideen has been named a suspect in the terror blasts,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X