കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരം രാജിക്കൊരുങ്ങി; സോണിയ തീരുമാനിക്കും

  • By Ajith Babu
Google Oneindia Malayalam News

P Chidambaram
ദില്ലി: 2ജി സ്‌പെക്ട്രം അഴിമതി യുപിഎ സര്‍ക്കാരിനെ വീണ്ടും വരിഞ്ഞുമുറുക്കുന്നു. ആഭ്യന്തര മന്ത്രി പി ചിദംബരം തിങ്കളാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച് രാജി സന്നദ്ധത അറിയിച്ചതോടെ സര്‍ക്കാരും കോണ്‍ഗ്രസും കൂടുതല്‍ പ്രതിസന്ധികളെ അഭിമുഖീകരിയ്ക്കുകയാണ്.

കോണ്‍ഗ്രസിനെ പേരുദോഷത്തില്‍നിന്ന് രക്ഷിക്കാന്‍ താന്‍ രാജിവയ്ക്കാമെന്നാണ് ചിദംബരം പറഞ്ഞത് എന്നാണ് സൂചന. എന്നാല്‍, കൂടിക്കാഴ്ച സംബന്ധിച്ച് ഇരുവരും ഒന്നും പറഞ്ഞിട്ടില്ല. കഴിഞ്ഞദിവസം ചിദംബരത്തിന് കൂടിക്കാഴ്ചയ്ക്ക് സോണിയ ഗാന്ധി അനുമതി നല്‍കിയിരുന്നില്ല.

2ജി വിഷയത്തില്‍ കൂടുതല്‍ മോശമായ തന്റെ പ്രതിഛായ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചിദംബരത്തിന്റെ രാജി സന്നദ്ധതയെന്ന് വിലയിരുത്തപ്പെടുന്നു. മന്ത്രിസ്ഥാനത്ത് തുടരാന്‍ മനസാക്ഷി അനുവദിയ്ക്കുന്നില്ലെന്ന് ചിദംബരം സോണിയയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

2ടു ജി സ്‌പെക്ട്രം വിവാദം ചിദംബരത്തിനുനേരെ തിരിഞ്ഞ ആദ്യ ഘട്ടത്തിലും അദ്ദേഹം രാജി സന്നദ്ധത പ്രകടിപ്പിച്ചതായി വാര്‍ത്ത വന്നിരുന്നു.

തിങ്കളാഴ്ച വൈകിട്ടാണ് ചിദംബരം സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. വളരെ കുറച്ചു സമയമേ കൂടിക്കാഴ്ച നീണ്ടുള്ളൂ. അമേരിക്കയില്‍ നിന്ന് ഇന്നലെ വൈകിട്ട് ഡല്‍ഹിയില്‍ മടങ്ങിയെത്തിയ പ്രണബ് മുഖര്‍ജിയും വന്ന ഉടന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുടെ വസതിയിലേക്കാണ് പോയത്.

ചൊവ്വാഴ്ച പ്രധാനമന്ത്രി മടങ്ങിയെത്തിയാല്‍ ഉടന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായി ഈ വിഷയം ചര്‍ച്ച ചെയ്യുമെന്ന് അറിയുന്നു.

രാജിവച്ചാല്‍ ടു ജി സ്‌പെക്ട്രം അഴിമതിയില്‍ ഡി.എം.കെയ്‌ക്കോ മുന്‍മന്ത്രി രാജയ്‌ക്കോ മാത്രമല്ല പങ്ക്, യു.പി.എ സര്‍ക്കാരിന് മൊത്തത്തില്‍ പങ്കുണ്ടെന്ന ധാരണയാവും ഉടലെടുക്കുക. കോണ്‍ഗ്രസ് നേതൃത്വം അത് ആഗ്രഹിക്കുന്നില്ല.

ചിദംബരം രാജിവച്ചില്ലെങ്കില്‍ വിവാദം കെട്ടടങ്ങുകയില്ല. കേസില്‍ പ്രതിയായി ജയിലിലായ മുന്‍മന്ത്രി എ. രാജ പറയുന്നത് ചിദംബരത്തിന് എല്ലാം അറിയാമായിരുന്നുവെന്നാണ്. ധനമന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നതും അതാണ്. കോടതിയില്‍ കേസ് നടക്കുകയുമാണ്. ഈ സാഹചര്യത്തില്‍ ചിദംബരത്തിന് രാജിയല്ലാതെ വെറെ വഴിയില്ലെന്ന് തന്നെയാണ് രാഷ്ട്രീയനിരീഷകരുടെ വിലയിരുത്തല്‍.

English summary
Back from the US, Finance Minister Pranab Mukherjee on Monday met Congress president Sonia Gandhi amidst a raging controversy over the Finance Ministry’s note on the role of Home Minister P Chidambaram in the allocation of 2G spectrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X