കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊള്ളക്കാരെ കൊണ്ട് സോമാലിയ രക്ഷപ്പെടുന്നു

Google Oneindia Malayalam News

Piracy
ലണ്ടന്‍: സോമാലിയന്‍ കടല്‍കൊള്ളക്കാര്‍ കപ്പല്‍യാത്രക്കാരുടെ പേടിസ്വപ്‌നമാണ്. പക്ഷേ, ഈ കൊള്ള സോമാലിയയെ സാമ്പത്തികമായി അഭിവൃദ്ധിപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ഇതില്‍ ഏറ്റവും വിചിത്രമായ സംഗതി കൊള്ളപ്പണം കൊണ്ട് സോമാലിയന്‍ കടല്‍തീരമേഖലയ്ക്ക് പ്രത്യേക ഗുണമുണ്ടായിട്ടില്ലെന്നതാണ്.

പണം മുഴുവന്‍ തീരപ്രദേശത്തില്‍ നിന്നു വിട്ടുമാറി നില്‍ക്കുന്ന നഗരങ്ങളിലാണ് നിക്ഷേപിച്ചിട്ടുള്ളത്. ഗള്‍ഫ് ഓഫ് ഏദന്‍ മേഖലയില്‍ അന്താരാഷ്ട്ര നാവികസേനയുടെ സ്ഥിരം പെട്രോളിങ് ഉള്ളതിനാല്‍ ഇപ്പോള്‍ പഴയതുപോലെ കപ്പല്‍ റാഞ്ചാന്‍ സാധിക്കുന്നില്ല. എങ്കിലും ഇപ്പോഴും 40 ചരക്കുകപ്പലുകളും 400ഓളം ബന്ദികളും സോമാലിയന്‍ കൊള്ളക്കാരുടെ കൈവശമുണ്ട്.

രണ്ടു ദശകങ്ങള്‍ നീണ്ട ആഭ്യന്തരയുദ്ധമാണ് കടല്‍കൊള്ളക്കാരെ വളര്‍ത്തിവലുതാക്കിയത്. കൊള്ളക്കാരായി മാറിയവരില്‍ ഭൂരിഭാഗം പേരും മുന്‍ മീന്‍പിടുത്തക്കാരായത്‌ കടലില്‍ അവര്‍ക്ക് വ്യക്തമായ മേല്‍ക്കോയ്മ നല്‍കി. തീരപ്രദേശ മേഖലകളെല്ലാം ഇപ്പോഴും ഇരുട്ടില്‍ തുടരുമ്പോള്‍ തൊട്ടപ്പുറമുള്ള നഗരങ്ങളെല്ലാം തന്നെ വൈദ്യുതിയുടെയും മറ്റു ഭൗതികസൗകര്യങ്ങളുടെയും കാര്യത്തില്‍ വന്‍ കുതിച്ചുച്ചാട്ടമാണുണ്ടാക്കി കൊണ്ടിരിക്കുന്നത്.

അതുകൊണ്ടു തന്നെ അവിടെ ഭരണം നടത്തുന്നവര്‍ക്കു പോലും നിയന്ത്രിക്കാനാവാത്ത സാമ്പത്തികശക്തിയായി സോമാലിയന്‍ കൊള്ളക്കാര്‍ മാറികഴിഞ്ഞു. കൂടാതെ ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാനായതും ആധുനിക ആയുധങ്ങളും ഉപകരണങ്ങളും സ്വന്തമാക്കാനായതും ഇവരുടെ പ്രഹരശേഷി പതിന്മടങ്ങ് വര്‍ധിപ്പിച്ചു.

English summary
New research suggests piracy has led to widespread economic development in some parts of Somalia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X