കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുള്ളറ്റ് തീവണ്ടിയ്ക്ക് വേണ്ടത് 20 മീറ്റര്‍ വീതി

  • By Ajith Babu
Google Oneindia Malayalam News

Bullet train
തിരുവനന്തപുരം: പൊതുജനങ്ങളുടെ ആശങ്കയകറ്റിയും ബുദ്ധിമുട്ടുകള്‍ പകുറച്ചും ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തും മാത്രമേ അതിവേഗ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതു സംബന്ധിച്ച് ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയെക്കുറിച്ചു തെറ്റായ പ്രചാരണം നടത്തി ജനങ്ങളുടെ ഇടയില്‍ പ്രതിഷേധം ഉയര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ചില ഭാഗത്തുനിന്ന് ഉണ്ടാകുന്നതായി ശ്രദ്ധയില്‍ വന്നിട്ടുണ്ട്. നാട്ടിലെ സ്വൈരജീവിതം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങളെ വളരെ ഗൗരവമായി കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. .

ഡിഎംആര്‍സി ഇപ്പോള്‍ വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയാറാക്കി വരുന്നു. ഇതിന് ആവശ്യമായ പ്രാഥമിക സര്‍വെയാണു നടന്നുവരുന്നത്. സര്‍വെ തീര്‍ന്നതിനു ശേഷം മാത്രമേ അലൈന്‍മെന്റ് അന്തിമമായി തീരുമാനിക്കൂ. അലൈന്‍മെന്റ് തീരുമാനിക്കുന്നതിനു മുന്‍പ് ജനപ്രതിനിധികളുമായും ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തും.

ഇതിനോടകം ഉയര്‍ന്നു വന്നിട്ടുള്ള ശരിയായ എല്ലാ പരാതികള്‍ക്കും പരിഹാരം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷ. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത ഒരു വികസന പദ്ധതിയുമായും സര്‍ക്കാര്‍ മുന്നോട്ടു പോകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

അതിവേഗ റെയില്‍ പാതയ്‌യ്ക്ക് 20 മീറ്റര്‍ വീതിയിലുള്ള സ്ഥലമേ ആവശ്യമുള്ളൂ. 110 മീറ്റര്‍ വീതിയില്‍ സ്ഥലം എടുക്കുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. ജനസാന്ദ്രത കൂടിയ സ്ഥലങ്ങളില്‍ ടണലിലൂടെയും ബാക്കി സ്ഥലങ്ങളില്‍ തൂണിലൂടെയും ജലാശയങ്ങളില്‍ പാലത്തിലൂടെയുമാണു പാത പോകുന്നത്. ഇതുമൂലം ഒഴിപ്പിക്കല്‍ പതിമിതമായിരിക്കും.

പ്രധാനമായും സ്‌റ്റേഷന്‍ നിര്‍മിക്കുന്ന സ്ഥലങ്ങളിലാണു സ്ഥലമെടുപ്പു വേണ്ടിവരുന്നത്. ഇതിനു ജനവാസം കുറഞ്ഞ സ്ഥലമെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ദില്ലി മെട്രൊ റെയ്ല്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) തയാറാക്കിയ ഫിസിബിലിറ്റി റിപ്പോര്‍ട്ട് പ്രകാരം പദ്ധതിയുടെ ആദ്യഘട്ടത്തിന് (തിരുവനന്തപുരംഎറണാകുളം) 256 ഹെക്റ്റര്‍ ഭൂമി വേണ്ടിവരുമെന്നാണു കണക്കാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി.

അതിവേഗ പാതയുടെ പ്രാഥമിക റൂട്ട് മാപ്പ് കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ഇതുപ്രകാരം തിരുവനന്തപുരത്തു നിന്നും കാസര്‍കോട്ടെത്താന്‍ 142 മിനിറ്റ് മതിയാകും. ഇടുക്കിയും വയനാടും ഒഴികെ എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്ന 521 കിലോമീറ്റര്‍ അതിവേഗ റെയില്‍ പാതയ്ക്ക് 1.18 ലക്ഷം കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

English summary
Kerala Chief Minister Oommen Chandy on Tuesday assured the people of the state that his government would carry out developmental projects only with the complete satisfaction of all concerned.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X