കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കും തുടങ്ങി അക്കൗണ്ട് വേരിഫിക്കേഷന്‍

Google Oneindia Malayalam News

ദില്ലി: ട്വിറ്ററിന്റെ മാതൃക പിടിച്ച് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഭീമന്‍ ഫേസ്ബുക്കും അക്കൗണ്ട് വേരിഫിക്കേഷന്‍ ആരംഭിച്ചു. അനോണികള്‍ പേടിക്കേണ്ട കാര്യമില്ല, സിനിമ, സ്‌പോര്‍ട്‌സ്, ബിസിനസ്, പത്രപ്രവര്‍ത്തനം തുടങ്ങിയ രംഗങ്ങളിലെ സെലിബ്രിറ്റികളുടെ യഥാര്‍ത്ഥ അക്കൗണ്ടുകളിലാണ് ഫേസ്ബുക്ക് വേരിഫിക്കഷന്‍ അടയാളം നല്‍കുന്നത്. ബ്ലോഗ് പോസ്റ്റിലൂടെയാണ് ഫേസ്ബുക്ക് പുതിയ സംവിധാനത്തെക്കുറിച്ച് അറിയിച്ചത്.

പ്രശസ്തരുടെ പേരിലെ വ്യാജ അക്കൗണ്ടുകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല എന്നത് ഫേസ്ബുക്കിന്റെ പോരായ്മയായിരുന്നു. സെലിബ്രിറ്റികളുടെ മാത്രമല്ല, വമ്പന്‍ ബിസിനസ് സ്ഥാപനങ്ങളുടെയും യഥാര്‍ത്ഥ അക്കൗണ്ട് ഏതാണ് എന്ന് തിരിച്ചറിയാന്‍ കഴിയാതെ ഉപഭോക്താക്കള്‍ കുഴങ്ങിയിരുന്നു.

facebook

നീല വൃത്തത്തില്‍ വെള്ള ടിക്മാര്‍ക്ക് നല്‍കിയാണ് ഫേസ്ബുക്ക് സെലിബ്രിറ്റികളടക്കം വേരിഫിക്കേഷന്‍ ചെയ്യപ്പെട്ട അക്കൗണ്ടുകളെ വേര്‍തിരിക്കുന്നത്. സെര്‍ച്ച് ബോക്‌സില്‍ തിരയുമ്പോഴോ, അതാത് വ്യക്തികളുടെ പേജുകളിലോ ഈ വെരിഫിക്കേഷന്‍ അടയാളം കാണാനാകും.

തുടക്കത്തില്‍ സെലിബ്രിറ്റികളുടെ അക്കൗണ്ടുകള്‍ക്കാണ് വെരിഫിക്കേഷന്‍ ഉണ്ടാകുകയെങ്കിലും ക്രമേണ മുഴുവന്‍ അക്കൗണ്ടുകളിലും തിരിച്ചറിയ്ല്‍ സംവിധാനം ഏര്‍പ്പെടുത്തപ്പെട്ടേക്കും എന്നാണ് കരുതുന്നത്. ലോകത്തെ ഏറ്റവും പ്രശസ്തമായ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്‌സൈറ്റുകളിലൊന്നായ ഫേസ്ബുക്കില്‍ 2012 സെപ്റ്റംബര്‍ വരെ 100 കോടിയിലധികം ഉപയോക്താക്കളുണ്ട് എന്നാണ് കണക്ക്.

English summary
Social networking giant Facebook today announced that it has started a new feature that allows users to identify official pages and profiles of celebrities, 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X