കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്മകളുടെ പൊന്നിന്‍ ചിങ്ങം പിറന്നു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം:പ്രതീക്ഷകളുടെ പൊന്‍ ചിങ്ങമാസം പിറന്നു. പണ്ട് പഞ്ഞമാസമായിരുന്ന കര്‍ക്കിടകം ഇപ്പോള്‍ 'കാല' വര്‍ഷമാണ്. ഒരുപാട് പേരുടെ ജീവനെടുത്ത് കര്‍ക്കിടകമഴ മടങ്ങി. കള്ളക്കര്‍ക്കിടകത്തെ താണ്ടി തെളിഞ്ഞ വെയിലുമായി ഓണത്തെ വരവേല്‍ക്കാല്‍ ചിങ്ങം പിറന്നു. കൊല്ല വര്‍ഷം 1988 നോട് വിട പറഞ്ഞ് 1989 ന് തുടക്കമായി.

മലയാളിയുടെ പുതുവര്‍ഷപ്പിറവിയാണ് ചിങ്ങം ഒന്ന്. സമൃദ്ധിയുടേയും സമ്പന്നതയുടേയും മാസം. ഓണക്കാലം. പാടവും പറമ്പും, കുന്നും മലയുമെല്ലാം പൂക്കള്‍ നിറഞ്ഞ് പ്രകൃതിയുടെ സന്തോഷത്തിന്റെ കാലം. ഇതെല്ലാം പഴയകാലത്തെ മായാത്ത ഓര്‍മകളാണ് മലയാളിക്ക്. ഓണത്തെ വരവേല്‍ക്കാന്‍ ഓരോ ചെടിയും തളിര്‍ത്ത്, പുഷ്പിച്ചിരുന്ന ആ കാലം ഇപ്പോഴില്ല.

ഒന്നാം ഓണവും തിരവോണവും മാത്രം ചിങ്ങമാസത്തില്‍ വരുന്നുവെന്ന പ്രത്യേകതയും ഈ വര്‍ഷമുണ്ട്.ചിങ്ങത്തിലെ ആദ്യത്തെ തിരുവോണ നാള്‍ 2013 ആഗസ്റ്റ് 20 ന് ആണ് വരുന്നത്. ഒരു മാസം തന്നെ രണ്ട് നാളുകള്‍ വരുന്പോള്‍ രണ്ടാമത്തെ നാളിനാണ് പ്രധാന്യം. അതുകൊണ്ട് ചിങ്ങം 30 ഉത്രാടവും 31 തിരോവണവും വരും. മൂന്നാം ഓണവും നാലാം ഓണവും കന്നിമാസത്തിലാണ് വരുന്നത്.

ഓണം ഇങ്ങടുത്തെത്താറായെങ്കിലും ഇത്തവണയും പൂവിപണിയെത്തന്നെ മലയാളിക്ക് ആശ്രയിക്കേണ്ടി വരും എന്നാണ് തോന്നുന്നത്. തകര്‍ത്ത് പെയ്ത കര്‍ക്കിടകമഴ തന്നെ കാരണം. കൃഷി നാശത്തിന്റെ കണക്കുകള്‍ ശതകോടിയില്‍ എത്തിച്ച കര്‍ക്കിടകം മാത്രമാണ് ഇപ്പോഴും സമൃദ്ധിയുടേയും സന്തോഷത്തിന്റേയും ചിങ്ങം എത്ര കൊതിപ്പിക്കുന്നതായിരുന്നു എന്ന ഓര്‍മിപ്പിക്കുന്നത്.

ഇപ്പോള്‍ പാടവും പറമ്പും കുന്നുമൊക്കെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കൈയ്യേറി. കൊയ്ത്തും കൊയ്ത്തുപാട്ടും നിലച്ചു. എങ്കിലും മലയാളികള്‍ ചിങ്ങമാസത്തേയും ഓണത്തേയും മറക്കുന്നില്ല. കേരള സ്റ്റൈലില്‍ കസവ് മുണ്ടും വേഷ്ടിയും ഉടുത്ത് തന്നെയാണ് ചിങ്ങം ഒന്നിന് മിക്ക മലയാളി മങ്കമാരും പുറത്തിറങ്ങിയത്. രാവിലെ മുതല്‍ അമ്പലങ്ങളിലും നല്ല തിരക്കാണ്. ഇനി വിപണിയും ഉണരും. ഓണം ഓഫറുകളുമായി.

English summary
Malayali community celebrates the first day of Chingam( as per the malayalam calender Kolla Varsham) as New Year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X