ബോധരഹിതയായപ്പോള്‍ പീഡിപ്പിച്ചു, കൊന്ന ശേഷം എല്ലുകള്‍ ചവിട്ടി പൊട്ടിച്ചു; ക്രൂര കൊലപാതകം വിവരിച്ച് പ്രതി
ആലപ്പുഴ: കടകരപ്പള്ളിയിലെ നഴ്സിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. തളിശേരിത്തറ ഉല്ലാസിന്റെ മകള്‍ ഹരികൃഷ്ണയെയാണ് കൊല്ലപ്പെട്ട നിലയില്‍ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ സഹോദരി ഭര്‍ത്താവ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റം സമ്മതിച്ച പ്രതി പൊലീസിനോട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്.
ബിഗ് ബോസ് വിജയി മണിക്കുട്ടനല്ല; വൈറലായി ലക്ഷ്മി ജയന്റെ പുതിയ ഫോട്ടോസ്

ശനിയാഴ്ച രാത്രിയോടെയാണ് ഹരികൃഷ്ണ കൊല്ലപ്പെട്ടത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക നഴ്സായി ജോലി ചെയ്യുന്ന ഹരിത ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ പ്രതി രതീഷ് സ്കൂട്ടറില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് തലയ്ക്ക് അടിച്ച് വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.

ഹരികൃഷ്ണയ്ക്ക് ഒപ്പം ജോലി ചെയ്യുന്ന യുവാവുമായുള്ള അടുപ്പം അറിഞ്ഞതിനെ തുടര്‍ന്നാണ് പ്രതി ക്രൂരകൃത്യം ചെയ്തത്. ഇത് ചോദ്യം ചെയ്തുകൊണ്ട് രതീഷ്, മര്‍ദ്ദിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് തല ജനാലയില്‍ ഇടിക്കുകയായിരുന്നു. ബോധരഹിതയായ ഹരികൃഷ്ണ നിലത്തുവീണു.

തുടര്‍ന്ന് പീഡിപ്പിച്ച ശേഷം മൂക്കും വായയും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയതിന് ശേഷം ഹരികൃഷ്ണയുടെ എല്ലുകള്‍ ചവിട്ടിപ്പൊട്ടിക്കുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. മൃതദേഹം മറവ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും മഴ വന്നകോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

വീണ്ടും മുറിയിലേക്കെത്തിച്ചശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു. കുഴിച്ചുമൂടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഹരികൃഷ്ണയുടെ ദേഹത്ത് മണ്ണ് പുരണ്ടത്. തലച്ചോറിലുണ്ടായ രക്തസ്രാവവും ശ്വാസം മുട്ടിച്ചതുമാണ് മരണകാരണമായി പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. ഹരികൃഷ്ണയുടെ സംസ്കാരം ഇന്നലെ നടത്തി.

വിദേശത്ത് നിന്ന് ലഭിച്ച ഇന്റര്‍നെറ്റ് കോളാണ് പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. രതീഷ് ചെങ്ങണ്ടയിലെ ബന്ധുവീട്ടിലുണ്ടാകുമെന്നും അവിടുത്തെ നമ്പര്‍ നല്‍കുകയും ചെയ്യുകയായിരുന്നു. എസ് ഐ ആര്‍എല്‍ മഹേഷിന്റെ ഔദ്യോഗിക നമ്പറിലേക്കാണ് ഫോണ്‍ കോള്‍ വന്നത്. പൊലീസ് എത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച രതീഷിനെ ഓടിച്ചിട്ടാണ് പൊലീസ് പിടികൂടിയത്.

മംഗലാപുരത്തെ സുഹൃത്തിന്റെ അടുത്തേക്ക് പോകാന്‍ ശ്രമിച്ചെന്നും സൂചനയുണ്ടായിന്നു. പൊലീസ് അവിടേക്ക് പോകാനിരിക്കെയാണ് പ്രതി പിടിയിലാകുന്നത്. പ്രതി സ്കൂട്ടറില്‍ കടന്നതിനെ തുടര്‍ന്ന് സമീപ പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പൊലീസ് നിരീക്ഷിച്ചിരുന്നു. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനനമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചതെന്ന് പൊലീസ് അറിയിച്ചു.
മഴക്കാല നടത്തങ്ങൾ; അനശ്വര രാജന്റെ ഇൻസ്റ്റഗ്രാം ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ
Recommended Video
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications