ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ ചാരൂംമൂട്ടില്‍ അനധികൃത ചെമ്മണ്ണ് കടത്ത് സജീവമാകുന്നു: മണ്ണ് കടത്ത് പുലര്‍ച്ചെ മുതല്‍!!

  • By Desk
Google Oneindia Malayalam News

ചാരുംമൂട്: നിര്‍മാണ മേഖലയില്‍ വിലവര്‍ധന ബജറ്റില്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും ചെമ്മണ്ണ് കടത്ത് സജീവമാവുകയാണ് ആലപ്പു‍ഴ ചാരുംമൂടില്‍. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മേഖലയില്‍ അനധികൃത ചെമ്മണ്ണ് കടത്ത് ക‍ഴിഞ്ഞ ഒരു വര്‍ഷമായി തകൃതിയായി നടക്കുകയാണ്. പുലര്‍ച്ചെ മുതല്‍ ഗ്രാമീണ റോഡുകളിലും മെയിന്‍ റോഡ് വഴികളിലും മറ്റും ടിപ്പര്‍ ലോറികളില്‍ മണ്ണ് മണല്‍ കടത്ത് വ്യാപകമായിരിക്കുകയാണ്.


നിയമ പാലകരെയും റവന്യു ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് നിയമം ലംഘിച്ച് നടത്തുന്ന മണ്ണെടുപ്പ് നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്. രാത്രി മുതല്‍ തുടങ്ങുന്ന മണ്ണ് കടത്തലിന് പ്രത്യേകസംഘമാണെന്ന് സൂചനയുണ്ട്. മണ്ണ്, മണല്‍ മാഫിയകള്‍ പ്രമുഖ രാഷ്ടീയ പാര്‍ട്ടികളെയും സ്വാധീനിച്ച് പ്രദേശത്ത് സജീവമായതോടെ പകല്‍ സമയങ്ങളില്‍ പോലും കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനയാത്രക്കാര്‍ക്കും റോഡില്‍ സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ നിര്‍മാണത്തിനെന്ന പേരില്‍ വ്യാജ സ്റ്റിക്കറുകളും വാഹനങ്ങളില്‍ പതിപ്പിക്കുന്നതായും ആക്ഷേപമുണ്ട്.

alappuzha-map-

രാത്രികാലങ്ങളില്‍ ഗ്രാമീണ റോഡുകള്‍ വഴി ടിപ്പര്‍ മിനിലോറികളുടെ പരക്കംപാച്ചില്‍ അപകടഭീഷയുയര്‍ത്തുന്നതായും നാട്ടുകാര്‍ പറയുന്നു. പൊലിസ് പട്രോളിങ് ശക്തമല്ലാത്തതും ഇവര്‍ക്ക് സഹായകരമാകുന്നുണ്ട്. മുമ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വരെ രാത്രി കാലപരിശോധനകള്‍ക്ക് ഇറങ്ങിയ പ്രദേശങ്ങളിലാണ് ഇപ്പോഴും ഇവ നിര്‍ബാധം നടക്കുന്നത്. കുറത്തികാട് പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് ഇപ്പോള്‍ കൂടുതല്‍ മണ്ണ് കടത്തല്‍ എന്നാണ് സംസാരം. ശക്തമായ പരാതികളെത്തുടര്‍ന്ന് രണ്ട് മാസം മുമ്പ് സ്ഥലം എസ്.ഐയുടെ നേതൃത്വത്തില്‍ മണ്ണ് എടുത്ത് കൊണ്ടിരുന്ന സ്ഥലങ്ങളില്‍ ചെന്ന് ലോറികള്‍ പിടിച്ചെടുത്തിരുന്നു.

എന്നാല്‍ പിന്നീട് കാര്യമായ പരിശോധനക്ക് രംഗത്തിറങ്ങിയിട്ടില്ലന്നാണ് നാട്ടുകാര്‍ പറയുന്നത്. മുമ്പ് ജില്ലയിലെ ഏറ്റവും വലിയ മണ്ണെടുപ്പ് കേന്ദ്രമായ നൂറനാട്, പാലമേല്‍, പഞ്ചായത്തുകളില്‍ നിന്ന് ഒരിടവേളക്ക് ശേഷം വീണ്ടും ഇവശക്തമാകുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. നൂറനാട് പൊലിസ് സ്റ്റേഷന്‍ പരിധിയിലായ ഇവിടെ മണ്ണെടുപ്പ് കേസുകളില്‍ നൂറുകണക്കിന് കേസുകളാണ് എടുത്തിരുന്നത്. പൊലിസിനെതിരേ നിരവധി ആക്ഷേപങ്ങളാണ് അന്നും ഉയര്‍ന്നിരുന്നത്. കെ.പി റോഡ് വഴി പുലര്‍ച്ചെ മുതല്‍ ടിപ്പറില്‍ ചെമ്മണ്ണ് കടത്ത് അനധികൃതമായി തുടര്‍ന്നിട്ടും ഒരു പരിശോധനയും നടത്താന്‍ പൊലിസ് തയാറായിട്ടില്ലെന്ന ആക്ഷേപവും ജനങ്ങള്‍ക്കുണ്ട്

English summary
soil mining loading in charummood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X