കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിരപ്പിള്ളി പദ്ധതി വേണ്ട: ഡോ. ഗാഡ്ഗില്‍, പദ്ധതി വന്നാല്‍ ജൈവ ആവാസവ്യവസ്ഥ തകിടം മറിയും!!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കരാറുകാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കരാറുകാര്‍ ചരടുവലിക്കുന്ന ഭരണമാണ് ഇന്ത്യയിലെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. മാധവ് ഗാഡ്ഗില്‍. സുതാര്യപഠനം നടത്താതെ ജനാധിപത്യവിരുദ്ധമായാണ് കരാര്‍ ലോബിയും ഭരണക്കാരും കൈകോര്‍ത്തു നീങ്ങുന്നതെന്നു പുഴ സംരക്ഷണ സെമിനാറില്‍ അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി പദ്ധതിക്ക് എതിരായ വാദങ്ങളില്‍ കഴമ്പുണ്ട്. നിബിഡ വനത്തില്‍ പദ്ധതി വന്നാല്‍ ജൈവ ആവാസവ്യവസ്ഥ തകിടം മറിയും. ഭൂഗര്‍ഭജലത്തിന്റെ തോത് കുറയും. കെ.എസ്.ഇ.ബി. ഉള്‍പ്പെടെ പദ്ധതിയെ അനുകൂലിക്കുന്നവര്‍ക്കും ഇക്കാര്യങ്ങളറിയാം. അതിരപ്പിള്ളി പദ്ധതിയെ ന്യായീകരിച്ചു വാദങ്ങള്‍ നല്‍കാന്‍ കെ.എസ്.ഇ.ബിക്കുമായില്ല. എന്നിട്ടും പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനാണ് ശ്രമം.

 മോദി കരുത്തന്‍! കേന്ദ്രം ഭരിക്കുന്നത് അഴിമതി മുക്ത സര്‍ക്കാര്‍! സര്‍വ്വേ ഫലം മോദി കരുത്തന്‍! കേന്ദ്രം ഭരിക്കുന്നത് അഴിമതി മുക്ത സര്‍ക്കാര്‍! സര്‍വ്വേ ഫലം

ഭൂരിഭാഗം ജല വൈദ്യുതി പദ്ധതികളും ഉദ്യോഗസ്ഥ, രാഷ്ട്രീയ കൂട്ടികെട്ടിലൂടെ നടപ്പാക്കുന്നതാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ പേരിലുണ്ടാവുന്ന എതിര്‍പ്പുകളെല്ലാം അവര്‍ തള്ളിക്കളയുന്നു. പ്രളയദുരിതം രൂക്ഷമായത് ജനങ്ങള്‍ക്കു പങ്കില്ലാതെ തീരുമാനമെടുത്തതിനെ തുടര്‍ന്നാണ്. ജനപങ്കാളിത്തമില്ലാത്ത എല്ലാ വികസനവും ജനാധിപത്യ വിരുദ്ധമാണ്.

Athirappilly project

കാലവര്‍ഷം കനത്ത വേളയില്‍ കൃത്യമായ മുന്നൊരുക്കം കൂടാതെ ഡാമുകള്‍ തുറന്നുവിട്ടപ്പോള്‍ വെള്ളപ്പൊക്കത്തിന്റെ തോതു കൂടി. ഇതു സംബന്ധിച്ചു പരിസ്ഥിതി സംഘടനകള്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയതാണ്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പല കാര്യങ്ങളും വക്രീകരിച്ചാണ് നിലപാടെടുത്തത്. സാമ്പത്തിക കാര്യങ്ങളില്‍ സാധാരണക്കാര്‍ എങ്ങനെയാണ് തീരുമാനമെടുക്കുക എന്നാണ് അവര്‍ ചോദിച്ചത്. ഇതു ശരിയല്ല.


ഭരണഘടനാതത്വങ്ങളില്‍ നിന്നു വ്യതിചലിച്ച രീതികള്‍ അംഗീകരിക്കാനാകില്ല. പാരിസ്ഥിതികമായി പുഴകളുടെ തടസമില്ലാത്ത ഒഴുക്കാണ് വേണ്ടത്. അതിനു വിഘാതമുണ്ടാക്കിയതാണ് പല പ്രശ്‌നങ്ങളുടെയും കാരണം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ പോലെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കേരളത്തില്‍ പ്രളയം ഇത്രയും ആഘാതമേല്‍പ്പിക്കില്ലായിരുന്നു. സൈലന്റ് വാലി മുതല്‍ പ്ലാച്ചിമട വരെ കേരളത്തില്‍ നടന്ന പരിസ്ഥിതി സമരങ്ങളെയും മുന്നേറ്റങ്ങളെയും അദ്ദേഹം അനുസ്മരിച്ചു. പുഴകളില്‍ പാരിസ്ഥിതിക നീരൊഴുക്ക് തിരിച്ചുകൊണ്ടുവരേണ്ടതാണെന്നത് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട കാര്യമാണെന്നും ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടി. 'ഒഴുകണം പുഴ' സംസ്ഥാനതല ക്യാമ്പയിന്റെ ഭാഗമായി നടന്ന സെമിനാറില്‍ മുന്‍മന്ത്രി കെ.പി.രാജേന്ദ്രന്‍ അധ്യക്ഷനായി. ഡോ.വി.എസ്. വിജയന്‍, ഡോ.പി.ഇന്ദിരാദേവി, ഡോ.പി.വി.സജീവ് എന്നിവര്‍ പ്രസംഗിച്ചു.

English summary
Athirappilly project is undesirable, says Madhav Gadgil,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X