കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദമ്പതികളെ തടഞ്ഞുവെച്ച ബിഎംടിസി ജീവനക്കാര്‍ അറസ്റ്റില്‍

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: മെട്രോ നഗരമായ ബെംഗളൂരുവിലെ പൊതുഗതാഗത സംവിധാനമായ ബി എം ടി സി ബസ്സില്‍ ദമ്പതികള്‍ക്ക് പീഡനം. മന്ത്‌ലി പാസിനൊപ്പം ഐ ഡി കാര്‍ഡ് കാണിക്കാതിരുന്ന ദമ്പതികളെ ബി എം ടി സി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് അപമാനിക്കുകയും പിടിച്ചുവെക്കുകയും ചെയ്തതായിട്ടാണ് പരാതി. ദമ്പതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ബി എം ടി സി ജീവനക്കാരെ അറസ്റ്റ് ചെയ്തു. ബി എം ടി സി കണ്ടക്ടറായ ശിവസ്വാമി, ഡ്രൈവര്‍ മുത്തണ്ണ എന്നിവരാണ് അറസ്റ്റിലായത്.

ജൂലൈ 21 ചൊവ്വാഴ്ചയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. ഹെസറഘട്ടയില്‍ നിന്നും യശ്വന്ത്പൂരിലേക്കുള്ള ബി എം ടി സി ബസ്സില്‍ കയറിയതായിരുന്നു 30 വയസ്സുള്ള യുവതിയും ഭര്‍ത്താവും. രണ്ടുപേരുടെ കയ്യിലും പാസ് ആണ് ഉണ്ടായിരുന്നത്. പാസിനൊപ്പം ഐ ഡി കാര്‍ഡ് കാണിക്കണമെന്നായി കണ്ടക്ടര്‍. യുവതിയുടെ കയ്യില്‍ ഐ ഡി കാര്‍ഡ് ഉണ്ടായിരുന്നു. ഭര്‍ത്താവ് മൊബൈല്‍ ഫോണില്‍ ഐ ഡിയുടെ കോപ്പി കാണിച്ചു.

bmtc-bus

എന്നാല്‍ ഐ ഡി കാര്‍ഡിന്റെ ഒറിജിനല്‍ കാണിച്ചേ പറ്റൂ എന്ന് പറഞ്ഞ് കണ്ടകക്ടര്‍ ഇവരെ അപമാനിക്കുകയായിരുന്നു. കണ്ടക്ടറായ ശിവസ്വാമിയും ഡ്രൈവര്‍ മുത്തണ്ണയും ചേര്‍ന്ന് ദമ്പതികളോട് സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിക്കുകയായിരുന്നു. കന്നഡയില്‍ തന്നെ സംസാരിക്കണമെന്നായിരുന്നു ബി എം ടി സി ജീവനക്കാരുടെ ആവശ്യം. ചില യാത്രക്കാര്‍ ദമ്പതികളുടെ സഹായത്തിനെത്തി.

യശ്വന്ത്പൂര്‍ ഡിപ്പോയ്ക്ക് മുന്നില്‍ യാത്രക്കാരെയും ദമ്പതികളെയും ഇറക്കിവിട്ട ശേഷം ബസ് ഡിപ്പോയിലേക്ക് പോയി. ശിവസ്വാമിയും മുത്തണ്ണയും തിരിച്ചുവന്ന ശേഷവും ദമ്പതികളോട് മോശമായി പെരുമാറിയത്രെ. ഇവരോടൊപ്പം ഉണ്ടായിരുന്നവര്‍ മൊബൈല്‍ ഫോണില്‍ യുവതിയുടെ ഫോട്ടോയും എടുത്തു. 20 മിനുട്ട് കഴിഞ്ഞ ശേഷമാണ് ദമ്പതികളെ വിട്ടയച്ചതത്രെ. പരാതിയെതുടര്‍ന്ന് ബുധനാഴ്ചയാണ് യശ്വന്ത്പൂര്‍ പോലീസ് കണ്ടക്ടറായ ശിവസ്വാമി, ഡ്രൈവര്‍ മുത്തണ്ണ എന്നിവരെ അറസ്റ്റ് ചെയ്തത്.

English summary
BMTC Driver, conductor detained couple in Bengaluru, arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X