
മുസ്ലീം പെണ്‍കുട്ടികള്‍ക്കായി സര്‍ക്കാര്‍ കോളേജുകള്‍; കര്‍ണാടക സര്‍ക്കാരിനെതിരെ ഹിന്ദുത്വ സംഘടനകള്‍
ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ ഹിന്ദുത്വ സംഘടനകള്‍ രംഗത്ത്. മുസ്ലീം പ്രീണനം നടത്തുന്നുവെന്നാണ് ഈ സംഘടനകളുടെ ആരോപണം. മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സര്‍ക്കാര്‍ കോളേജുകള്‍ നിര്‍മിക്കാനുള്ള തീരുമാനമാണ് വിവാദമായിരിക്കുന്നത്. ഇത് മുസ്ലീങ്ങളെ പ്രീണിപ്പിക്കാനാണെന്ന് ഹിന്ദുത്വ സംഘടനകള്‍ ആരോപിക്കുന്നു.
ഹിജാബ് വിഷയത്തില്‍ അടക്കം കര്‍ണാടക സര്‍ക്കാര്‍ എടുത്ത തീരുമാനം, വലിയ വിവാദമായിരുന്നു. ഈ ഘട്ടത്തില്‍ മുസ്ലീങ്ങളെ കൂടി ഒപ്പം നിര്‍ത്താനുള്ള തീരുമാനമായിരുന്നു സര്‍ക്കാര്‍ എടുത്തത്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. അത് കൂടി മുന്നില്‍ കണ്ടാണിത്. വിശദമായ വിവരങ്ങളിലേക്ക്....

ഹിന്ദുത്വ സംഘടനകള്‍ സംസ്ഥാനത്താകെ വ്യാപക പ്രതിഷേധം നടത്തുമെന്നാണ് ഭീഷണി. പുതിയ പത്ത് കോളേജുകള്‍ സ്ഥാപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ പത്ത് സര്‍ക്കാര്‍ കോളേജുകളും മുസ്ലീം പെണ്‍കുട്ടികള്‍ക്കായിട്ടാണ് നിര്‍മിക്കുന്നത്. എന്നാല്‍ ഇത് മുസ്ലീം പ്രീണനമെന്നാണ് ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നത്. സമ്മര്‍ദത്തെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം; ട്രക്കില് ഇന്ധനം അടിക്കാന് എത്തിയ യുവതി ലോട്ടറിയെടുത്തു; അടിച്ചത് 8 കോടി
തീരുമാനവുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. അതിനായി രണ്ടര ബില്യണ്‍ ഗ്രാന്‍ഡായി അനുവദിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. അദ്ദേഹം തന്നെ ഈ സ്ഥാപനത്തിന് തറക്കല്ലിടുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം തന്നെ അതുണ്ടാവുമെന്നും സൂചനയുണ്ട്. മാല്‍നാട്, ഉത്തര കര്‍ണാടക ജില്ലകളിലായിട്ടായിരിക്കും ഈ കോളേജുകള്‍ നിര്‍മിക്കുക.

പേഴ്സില് മാസങ്ങളോളം കിടന്ന് ബംബര് ലോട്ടറി, വൃത്തിയാക്കുന്നതിനിടെ കണ്ടെത്തി, യുവതി ലക്ഷാധിപതി
ഇവിടെ നിന്ന് നിര്‍മിച്ച് തുടങ്ങുന്ന കോളേജുകള്‍, പിന്നീട് കൂടുതല്‍ സംസ്ഥാനങ്ങളിലും ആരംഭിക്കും. ഈ കോളേജുകള്‍ക്കായി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് തങ്ങളാണ് കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മൗലാന ഷാഫി സാദി പറഞ്ഞു. ഹിജാബ് വിഷയത്തെ തുടര്‍ന്ന് നിരവധി മുസ്ലീം പെണ്‍കുട്ടികള്‍ പഠനം നിര്‍ത്തി വീടുകളില്‍ തുടരാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനൊരു നിര്‍ദേശം വഖഫ് ബോര്‍ഡ് മുഖ്യമന്ത്രിയെ അറിയിച്ചത്. ഇതേ തുടര്‍ന്ന് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു.

ഈ നിര്‍ദേശം കേന്ദ്ര വനിത-ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ അറിയിക്കുകയായിരുന്നു. കര്‍ണാടക മന്ത്രി ശശികല ജോളി, കലബുര്‍ഗി എംപി ഉമേഷ് ജാദവ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഇക്കാര്യം മന്ത്രിയെ അറിയിച്ചത്. മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുമെന്ന് ഉറപ്പാക്കിയത് മന്ത്രി ശശികലയാണെന്നും മൗലാന സാദി പറഞ്ഞു. സഹോദരിയെ പോലെയാണ് അവര്‍ മുന്നില്‍ നിന്ന് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും
അതേസമയം ഈ വിഷയത്തിലാണ് ഇപ്പോള്‍ വിവാദമുണ്ടായിരിക്കുന്നത്. ഹിന്ദു ജന ജാഗ്രതി സമിതിയാണ് രംഗത്ത് വന്നിരിക്കുന്നത്. മുസ്ലീം പെണ്‍കുട്ടികള്‍ക്കായി പ്രത്യേക കോളേജുകള്‍ ഉണ്ടാക്കുമെങ്കില്‍ ഹിന്ദു പെണ്‍കുട്ടികള്‍ക്കും അത് വേണം. ഈ തീരുമാനം മതേതരത്വത്തിനും ഭരണഘടനയ്ക്കും എതിരാണെന്ന് സംഘടനയുടെ നേതാവ് മോഹന്‍ ഗൗഡ പറഞ്ഞു. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധം ഉണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ശ്രീരാമ സേന നേതാവ് പ്രമോദ് മുത്താലിക്കും തീരുമാനത്തിനെതിരെ രംഗത്ത് വന്നു. ഇത് കര്‍ണാടകത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.