കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിനോള്‍ കുടിപ്പിച്ച് റാഗ് ചെയ്ത സംഭവത്തില്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കും

  • By Neethu
Google Oneindia Malayalam News

ദില്ലി: കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലെ നഴ്‌സിംഗ് കോളേജില്‍ നടന്ന റാഗിംങ് കേസില്‍ നഴ്‌സിംഗ് കോളേജിന്റെ അംഗീകാരം നഷ്ടപ്പെടാന്‍ സാധ്യത. മലയാളി സ്വദേശിനിയായ അശ്വതി സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംങിന് ഇരയായ സംഭവത്തില്‍ കോളേജ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയാണ് നടപടി എടുക്കുന്നതിന് കാരണമായത്.

പൊട്ടിക്കരഞ്ഞ് വിസ്താരം നിര്‍ത്താന്‍ നോക്കി സരിത, പക്ഷേ കരച്ചില്‍ ഏറ്റില്ലപൊട്ടിക്കരഞ്ഞ് വിസ്താരം നിര്‍ത്താന്‍ നോക്കി സരിത, പക്ഷേ കരച്ചില്‍ ഏറ്റില്ല

ഇന്ത്യന്‍ നഴ്‌സിംഗ് അസോസിയേഷനാണ് ഇക്കാര്യം പറഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നഴ്‌സിംഗ് അസോസിയേഷന്‍ പ്രത്യേക കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച കോളേജില്‍ എത്തി സംഘം തെളിവെടുപ്പ് നടത്തും.

 25-ragging

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിംങ് തടയുന്നതിന് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കോളേജില്‍ റാഗിംങ് തടയാനുള്ള യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല എന്നാണ് പറയുന്നത്. പലതവണ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ഉപദ്രവം ഉണ്ടായിട്ടും പരാതിപ്പെടാന്‍ അശ്വതിയ്ക്ക് സാധിക്കാത്തിരുന്നത് ഇതു കാരണമായിരിക്കാം എന്നും കമ്മീഷന്‍ പറഞ്ഞു.

എടപ്പാള്‍ സ്വദേശിനിയായ അശ്വതിയുടെ മൊഴി എടുക്കുന്നതിന് കര്‍ണാടകയില്‍ നിന്നും പോലീസ് സംഘം തിങ്കളാഴ്ച കേരളത്തില്‍ എത്തി. പെണ്‍കുട്ടിയുടെ ആത്മഹത്യ ശ്രമമാണ് എന്ന് പറഞ്ഞ് തലയൂരാനമായിരുന്നു കോളേജ് അധികൃതര്‍ ശ്രമിച്ചത്. എന്നാല്‍ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
Ragging case in bengaluru; college affiliation will lost
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X