ഐ ഫോണ്‍എക്‌സ് ഇന്ത്യന്‍ വിപണിയില്‍, കുതിരപ്പുറത്തെത്തി ഫോണ്‍ വാങ്ങിയ താനെക്കാരന്‍ താരമായി

  • Posted By: Desk
Subscribe to Oneindia Malayalam

മുംബൈ: ആപ്പിള്‍ ഫോണിന്റെ ഏത് പുതിയ മോഡലും അത് ഉപയോഗിക്കുന്നവരുടെ സ്വപ്‌നമാണ്. എന്നാല്‍ താനെ നൗപട സ്വദേശിയായ പല്ലിവാലിന്റെ ആപ്പിള്‍ പ്രേമം ഇത്തിരി കടന്നു പോയിയെന്നു പറയാതെ വയ്യ.

വെള്ളിയാഴ്ച വൈകുന്നേരം ആറു മണി മുതലാണ് ആപ്പിളിന്റെ പുതിയ മോഡലായ 'ഐഫോണ്‍ എക്‌സ്' ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചത്. പ്രീ ഓര്‍ഡര്‍ ചെയ്ത ഫോണ്‍ ലഭിക്കാന്‍ കുതിരപ്പുറത്ത് ആര്‍പ്പുവിളിയും ആരവവുമായിട്ടായിരുന്നു ഇയാളുടെ വരവ്.

Pallival-Puner-Apple

താനെ ഹരിനിവാസ് സര്‍ക്കിളിലുള്ള ഷോറുമില്‍ നിന്നും 6.30നാണ് പല്ലിവാല്‍ ഫോണ്‍ ഏറ്റുവാങ്ങിയത്. എന്നാല്‍ ഫോണ്‍ വാങ്ങുന്നതിന് കുതിരപ്പുറത്ത് നിന്ന് താഴെയിറങ്ങാനൊന്നും പുള്ളി തയ്യാറായില്ല. സ്റ്റോര്‍ ഉടമ ആശിഷ് തക്കര്‍ നേരിട്ടെത്തി ഫോണ്‍ കൈമാറി.

പോലീസിനെതിരെ ദിലീപിന്റെ പൂഴിക്കടകന്‍!! ആ പ്രമുഖരെ തൊടാൻ പിണറായിക്ക് ഭയം? സർക്കാർ ഏറെ വിയർക്കും

ഇന്ന് തന്റെ ഭാഗ്യദിവസമാണെന്നാണ് യുവാവ് പറഞ്ഞത്. സ്വപ്‌നം കണ്ടിരുന്ന ഫോണ്‍ ലഭിച്ചു, കൂടാതെ ഫ്രീയായി ഇത്തിരി പബ്ലിസിറ്റിയും. എന്തായാലും ദേശീയമാധ്യമങ്ങളിലെല്ലാം ഇതു വാര്‍ത്തയായി.

ദില്ലിയിലെയും മുംബൈയിലെയും ആപ്പിള്‍ ഷോറൂമുകള്‍ക്കു മുന്നില്‍ നീളമേറിയ ക്യൂ കാണാമായിരുന്നു. വൈകുന്നേരമാണ് വില്‍പ്പന തുടങ്ങുന്നതെന്ന് അറിയാതെ രാവിലെ മുതല്‍ ഷോപ്പിനു മുന്നില്‍ നില്‍ക്കുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഐഫോണിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ പുതിയ മോഡല്‍ പുറത്തിറക്കിയത്. ഈ മോഡലിന് 89000 രൂപ മുതല്‍ 102000 രൂപവരെ വിലയുണ്ട്.

English summary
A man from Thane's Naupada district surely made headlines with his recent stunt, wherein he took a rather unconventional route to get his pre-ordered iPhone X.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്