ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കല്‍ ഇനി വളരെ എളുപ്പം, എല്ലാം ഓണ്‍ലൈനില്‍, ചെയ്യേണ്ടത്...

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈൽ നമ്പറുകളും അസാധുവാക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. 2018 ഫെബ്രുവരി 20 ആണ് ആധാറും സിം കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി. ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈൽ നമ്പറുകൾ 2018 ഫെബ്രുവരിയ്ക്ക് ശേഷം അസാധുവാക്കുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്.

നിർണ്ണായക വിധി വന്നു, 18 വയസ്സിൽ താഴെയുള്ള ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം

ആധാറും മൊബൈൽ നമ്പറും തമ്മിൽ ബന്ധിപ്പിക്കേണ്ടതു സംബന്ധിച്ച പലരിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതിനായുള്ള നടപടിക്രമങ്ങൾ എളുപ്പത്തിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. പ്രധാനമായും മുതിർന്ന പൗരൻമാരെ ഉദ്ദേശിച്ചുള്ളതാണ് നീക്കം. ഇതിനായി എന്തു ചെയ്യണമെന്നു നോക്കാം.

 ഓണ്‍ലൈന്‍ ഒടിപി

ഓണ്‍ലൈന്‍ ഒടിപി

ആധാര്‍ സിം കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ എളുപ്പമാക്കുന്നതിനായി ടെലകോം കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനായി ഓണ്‍ലൈന്‍ ഒടിപി അടക്കമുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനാണ് ധാരണയായത്.

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക പരിഗണന

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക പരിഗണന

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക പരിഗണനയുണ്ട്. നടപടിക്രമങ്ങള്‍ക്കായി ഇവരെ വീടുകളില്‍ വന്ന് സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും. ഐറിസ് സ്‌കാനിങ്ങ് പോലുള്ള പരിശോധനക്കായാണ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തുന്നത്.

മറ്റുള്ളവര്‍ക്ക്...

മറ്റുള്ളവര്‍ക്ക്...

ഇപ്പോള്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പിന്നീട് മറ്റു പൗരന്‍മാര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമായിട്ടില്ല. മൊബൈല്‍ സര്‍വ്വീസ് സെന്ററുകള്‍ക്കു പുറത്തുള്ള തിരക്ക് നിയന്ത്രിക്കാന്‍ കൂടിയാണ് പുതിയ നീക്കം.

ഒരുപോലെയാണെങ്കില്‍

ഒരുപോലെയാണെങ്കില്‍

രജിസ്‌ട്രേഷന്‍ സമയത്ത് യുഐഡിഎഐക്ക് നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പര്‍ തന്നെയാണ് ആധാറുമായി ബന്ധിപ്പിക്കുന്നതെങ്കില്‍ ആധാറും സിം കാര്‍ഡും ബന്ധിപ്പിക്കല്‍ എളുപ്പമായിരിക്കും. ടെലികോം കമ്പനികള്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരായിരിക്കും പരിശോധനക്കായി എത്തുക.

ടെലികോം സര്‍വ്വീസ് വഴി

ടെലികോം സര്‍വ്വീസ് വഴി

ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് മൊബൈല്‍ സര്‍വീസ് റീട്ടെയിലറുമായും ബന്ധപ്പെടാം. മിക്ക ടെലികോം കമ്പനികളും ആധാര്‍ - മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍ വളരെ എളുപ്പത്തില്‍ ചെയ്തു നല്‍കുന്നുണ്ട്. ഇതിന് അവര്‍ പ്രത്യേക ഫീസ് ഈടാക്കുന്നുമില്ല.

ബന്ധിപ്പിച്ചില്ലെങ്കില്‍

ബന്ധിപ്പിച്ചില്ലെങ്കില്‍

മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കേണ്ടത് വളരെ നിര്‍ബന്ധമാണ്. 2018 ഫെബ്രുവരി 20നു മുന്‍പ് ഇത് ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ മൊബൈല്‍ സേവനങ്ങള്‍ നിയന്ത്രണ വിധേയമാകും. 2018 ഫെബ്രുവരി 20 ആണ് ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി.

English summary
Govt plans to ease Aadhaar-mobile linking

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്