ജിഎസ്ടിയുടെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക്: രാജ്യത്ത് വിലക്കുറവുണ്ടാകുമെന്ന് മോദി

  • Written By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്ത് നടപ്പിലാക്കിയ ചരക്കുസേവന നികുതിയുടെ ഗുണം ലഭിക്കുന്നത് ഉപഭോക്താക്കള്‍ക്കാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടി രാജ്യത്ത് പുതിയ വ്യാപാര സംസ്കാരത്തിന് രൂപം നല്‍കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച് സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

ജിഎസ്ടി ഏര്‍പ്പെടുത്തുന്നതോടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്ത് വിലക്കുറവുണ്ടാകുമെന്നും ജിഎസ്ടിയുടെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും മോദി പറയുന്നു. ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ ഉല്‍പ്പാദകര്‍ തമ്മിലുള്ള മത്സരം വര്‍ധിക്കുമെന്നും ഇത് വിലക്കുറവ് ഉണ്ടാകുമെന്നുമാണ് മോദി ചൂണ്ടിക്കാണിക്കുന്നത്.

narendra

ഉപഭോക്തൃ സംരക്ഷണത്തിന് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്ന് വ്യക്തമാക്കിയ മോദി ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ള നിയമനിര്‍മാണം പരിഗണനയിലുണ്ടെന്നും തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ബംഗ്ലാദേശ്, ചൈന, സിങ്കപ്പൂര്‍, ശ്രീലങ്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. രണ്ട് ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച് ഐക്യരാഷ്ട്ര മുന്നോട്ടുവയ്ക്കുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനായി ഏഷ്യന്‍ രാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടാകേണ്ട നടപടികള്‍ സംബന്ധിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും.

English summary
Speaking on advantages of GST, Modi said, "We have recently implemented GST. Due to GST, the various indirect and hidden taxes have ceased to exist. The biggest beneficiaries of GST will be the consumers, middle class."

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്