കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിസ്ഥാന സാര്‍വ്വത്രിക വരുമാനം നടപ്പിക്കാന്‍ ഇന്ത്യ റെഡി: ബജറ്റില്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍!

Google Oneindia Malayalam News

ദില്ലി: കേന്ദ്രബജറ്റ് അവതരിപ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അടിസ്ഥാന സാര്‍വ്വത്രിക വരുമാനം നല്‍കാന്‍ ഇന്ത്യ തയ്യാറെന്ന് സൂചന. അടിസ്ഥാന സാര്‍വ്വത്രിക വരുമാനം നല്‍കാന്‍ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞതായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ബിമല്‍ ജലാനാണ് വ്യക്തമാക്കിയത്. രണ്ട് വര്‍ഷം മുമ്പ് സാമ്പത്തിക സര്‍വേയിലാണ് രാജ്യത്ത് സാര്‍വ്വത്രിക അടിസ്ഥാന വരുമാനം ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത്.

<strong>ഇന്ത്യയിലെ ടെലികോം രംഗം പ്രതിസന്ധിയില്‍: ഒമ്പത് മാസത്തിനിടെ 80,000 പേര്‍ക്ക് ജോലി നഷ്ടമാകും!!</strong>ഇന്ത്യയിലെ ടെലികോം രംഗം പ്രതിസന്ധിയില്‍: ഒമ്പത് മാസത്തിനിടെ 80,000 പേര്‍ക്ക് ജോലി നഷ്ടമാകും!!

അടിസ്ഥാന സാര്‍വ്വത്രിക വരുമാനം നടപ്പിലാക്കാനുള്ളത് മികച്ച ആശയമാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിനായി ഒരുങ്ങിക്കഴിഞ്ഞുവെന്നും രണ്ട് വര്‍ഷത്തിനകം പദ്ധതി നടപ്പിലാക്കുമെന്നുമാണ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ബിമല്‍ ജലാന്‍ വ്യക്തമാക്കിയത്. സബ്സിഡികള്‍ വെട്ടിക്കുറച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കുമെന്നും ജലാന്‍ വ്യക്തമാക്കി. ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥയില്‍ സബ്സിഡികള്‍ കൂട്ടിച്ചേര്‍ക്കാന്‍ എളുപ്പമാണെന്നും വരുമാനം ഇത്തരത്തില്‍ കൈമാറാമെന്നുമാണ് ജലാന്‍ ചൂണ്ടിക്കാണിക്കുന്നത്. ‌‌

 അടിസ്ഥാന സാര്‍വ്വത്രിക വരുമാനം

അടിസ്ഥാന സാര്‍വ്വത്രിക വരുമാനം


രാജ്യത്തെ 30 കോടിയോളം വരുന്ന പാവപ്പെട്ടവര്‍ക്ക് പ്രതിമാസം ബങ്ക് അക്കൗണ്ട് വഴി നിശ്ചിത തുക ലഭ്യമാക്കുന്നതാണ് അടിസ്ഥാന സാര്‍വ്വത്രിക വരുമാന പദ്ധതി. 2016-17 സാമ്പത്തിക സര്‍വേയില്‍ ചര്‍ച്ച ചെയ്യപ്പെട്ട പദ്ധതി ആഗോള തലത്തിലും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. രാജ്യത്ത് പട്ടിണി ഇല്ലാതാക്കാന്‍ സാമൂഹിക ക്ഷേമപദ്ധതികളും സബ്സിഡികളും വെട്ടിക്കുറച്ച് ഈ തുക പദ്ധതിയ്ക്ക് വേണ്ടി ചെലവഴിക്കാനുള്ള നിര്‍ദേശമാണ് സാമ്പത്തിക സര്‍വേയില്‍ മുന്നോട്ടുവച്ചത്.

 പദ്ധതി സമര്‍പ്പിച്ചു!!!

പദ്ധതി സമര്‍പ്പിച്ചു!!!

കേന്ദ്രധനകാര്യ ബജറ്റ് അവതരിപ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സാര്‍വ്വത്രിക അടിസ്ഥാന വരുമാനം സംബന്ധിച്ച ഒരു സര്‍വേയും പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ ഗുണങ്ങള്‍, ആനുകൂല്യങ്ങള്‍, വെല്ലുവിളികള്‍ എന്ന് തുടങ്ങി എല്ലാ പ്രായോഗിക ബുദ്ധിമുട്ടുകളും സര്‍വേയില്‍ പരാമര്‍ശിക്കുന്നുണ്ട്. അടിസ്ഥാന സാര്‍വത്രിക വരുമാനം ലഭ്യമാക്കുന്ന പദ്ധതി ഇന്ത്യയില്‍ ആദ്യം പ്രാലബല്യത്തില്‍ വരുന്നത് ജമ്മു കശ്മീരിലാണ്. സംസ്ഥാനത്തെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് ഇത് വഴി വരുമാനം ലഭ്യമാക്കുന്നത്.

ടെന്‍ഡുല്‍ക്കര്‍ ഗ്രാമീണ ദാരിദ്ര്യ രേഖ

ടെന്‍ഡുല്‍ക്കര്‍ ഗ്രാമീണ ദാരിദ്ര്യ രേഖ

2011-2012ലെ ടെന്‍ഡുല്‍ക്കര്‍ ഗ്രാമീണ ദാരിദ്ര്യ രേഖ പ്രകാരം പ്രതിമാസം ഒരു വ്യക്തിയ്ക്ക് 1000 രൂപ നല്‍കാനാണ് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇന്നത്തെ സ്ഥിതി പ്രകാരം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രതിമാസം 1000 രൂപ വീതം നല്‍കണമെങ്കില്‍ 15.6 ലക്ഷം കോടി രൂപയാണ് ഇന്ത്യ ഒരു വര്‍ഷം ചെലവഴിയ്‌ക്കേണ്ടിവരിക. ഇത്രയധികം പണം കണ്ടെത്തുന്നതിനുള്ള സ്ഥിരവരുമാനം ഇന്ത്യയ്ക്കില്ല എന്നതാണ് പ്രശ്‌നമെന്നും പനഗാരിയ ചൂണ്ടിക്കാണിക്കുന്നു.

തൊഴില്‍ രംഗത്ത് പ്രതിസന്ധി

തൊഴില്‍ രംഗത്ത് പ്രതിസന്ധി


2016 മുതല്‍ തന്നെ ഇന്ത്യയിലെ തൊഴില്‍ രംഗത്ത് പ്രതിസന്ധികളുണ്ടെന്നാണ് സിഐഇഎല്‍ എച്ച്ആര്‍ സര്‍വീസ് സര്‍വേ ഫലം ചൂണ്ടിക്കാണിക്കുന്നത്. തൊഴില്‍ നഷ്ടമാകുന്നവരുടെ എണ്ണം വര്‍ധിച്ചുവെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. 2017ന്റെ തുടക്കത്തില്‍ രാജ്യത്ത് 1.5 മില്യണ്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നും സര്‍വേ വ്യക്തമാക്കിയിരുന്നു. 40,000 ഓളം പേര്‍ക്കാണ് 2017 ല്‍ ജോലി നഷ്ടമായതെന്നും സര്‍വേയില്‍ പറയുന്നു. വരുന്ന ഒമ്പത് മാസങ്ങളില്‍ 80000- 90000 പേര്‍ക്ക് ടെലികോം രംഗത്ത് മാത്രം ജോലി നഷ്ടമാകുമെന്നും സിഐഇഎല്‍ എച്ച്ആര്‍ സര്‍വീസ് സര്‍വേ പറയുന്നു.

 ലോകത്ത് ആദ്യം ഇന്ത്യയില്‍!!

ലോകത്ത് ആദ്യം ഇന്ത്യയില്‍!!

സ്വിറ്റ്‌സര്‍ലണ്ട് 2016ല്‍ എല്ലാ പൗരന്മാര്‍ക്കും സാര്‍വ്വത്രിക അടിസ്ഥാനം വരുമാനം ഉറപ്പുവരുത്തുന്നതിനുള്ള ഒരു ആശയം അവതിപ്പിച്ചെങ്കിലും രാജ്യത്തെ 77 ശതമാനം വോട്ടര്‍മാരും ഈ നീക്കത്തിനെതിരായ നിലപാടായിരുന്നു സ്വീകരിച്ചത്. സ്‌കോട്ട്‌ലന്റും പരീക്ഷണാര്‍ത്ഥം പദ്ധതി അവതരിപ്പിക്കാന്‍ ഒരുങ്ങിയെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

English summary
With only a week left for the Union Budget, former Reserve Bank of India (RBI) governor Bimal Jalan has said that India is ready for Universal Basic Income, an idea that was first proposed in Economic Survey two years ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X