വിമാനത്താവളത്തില്‍ എംആധാര്‍ മതി: പത്ത് രേഖകള്‍ വെളിപ്പെടുത്തി വ്യോമയാന മന്ത്രാലയം

  • Written By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്തിനകത്തെ വിമാനയാത്രകള്‍ക്ക് തിരിച്ചറിയല്‍ രേഖയായി മൊബൈല്‍ ആധാര്‍ മതിയെന്ന് വ്യോമയാന മന്ത്രാലയം. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വിമാന യാത്രയ്ക്ക് തിരിച്ചറിയല്‍ രേഖ ആവശ്യമില്ലെന്നും വ്യോമയാന മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

യാത്രക്കാര്‍ക്ക് വിമാനത്താവളത്തിനുള്ളില്‍ പ്രവേശിക്കുന്നതിനായി പത്ത് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാമെന്നും വ്യോമയാന മന്ത്രാലയം സര്‍ക്കുലറില്‍ പറയുന്നു. ആധാറിന് പുറമേ പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി, എം ആധാര്‍, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയാണ് സമര്‍പ്പിക്കാവുന്ന മറ്റ് തിരിച്ചറിയല്‍ രേഖകള്‍. ഇതിന് പുറമേ ദേശസാല്‍കൃത ബാങ്കുകളുടെ പാസ്ബുക്ക്, പെന്‍ഷന്‍ കാര്‍ഡും, അംഗ വൈകല്യമുള്ളവര്‍ക്ക് സംസ്ഥാന- കേന്ദ്രസര്‍ക്കാരുകള്‍ അനുവദിക്കുന്ന കാര്‍ഡുകളും അംഗീകരിക്കും. ഈ രേഖകളില്‍ ഒന്നുപോലും സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ഗസറ്റഡ‍് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ രേഖയും തിരിച്ചറിയല്‍ രേഖയായി പരിഗണിക്കും.

 എം ആധാര്‍ ആപ്പ്

എം ആധാര്‍ ആപ്പ്


ആധാര്‍ കാര്‍ഡും ബയോമെട്രിക് വിവരങ്ങളും ഡിജിറ്റലായി സൂക്ഷിക്കാന്‍ യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ്എംആപ്പ് എന്നപേരില്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചത്. മൊബൈല്‍ ആധാര്‍ ആപ്പിന്‍റെ ചുരുക്കപ്പേരെന്ന നിലയിലാണ് എംആപ്പ് എന്ന പേര് സ്വീകരിച്ചിട്ടുള്ളത്. ആധാര്‍ കാര്‍ഡ്, ഡെമോഗ്രാഫിക് വിവരങ്ങളായ പേര്, ജനന തിയ്യതി, ലിംഗം, വിലാസം, ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോട്ടോ എന്നിവയാണ് ആപ്പ് വഴി സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാകുന്ന വിവരങ്ങള്‍.

 ഗൂഗില്‍ പ്ലേ സ്റ്റോറില്‍

ഗൂഗില്‍ പ്ലേ സ്റ്റോറില്‍

ലഭ്യമായിക്കഴിഞ്ഞ എം ആപ്പ് ആന്‍ഡ്രോയഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ഐഒ​എസിലും ഉടന്‍ തന്ന ആപ്ലിക്കേഷന്‍ ലഭിക്കുമെന്ന് യുഐഡിഎഐ വ്യക്തമാക്കി. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പറാണ് എംആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ അനിവാര്യമായിട്ടുള്ളത്. ഇതോടെ ആധാര്‍ കാര്‍ഡ് കൈവശം സൂക്ഷിക്കുന്നതിന് പകരം സോഫ്റ്റ് കോപ്പി ആവശ്യം വരുന്ന ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കും.

 ലോക്ക് ചെയ്ത് സൂക്ഷിക്കാം

ലോക്ക് ചെയ്ത് സൂക്ഷിക്കാം

ഒരു വ്യക്തിയുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെട്ട ആധാര്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളിലൂന്നി ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് യുഎഡിഎഐ ആപ്പ് പുറത്തിറക്കുന്നത്. ഒരു വ്യക്തിയക്ക് എംആപ്പിലെ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്തുസൂക്ഷിക്കാനും കഴിയും. ലോക്ക് ചെയ്യാതെ സൂക്ഷിക്കണോ അല്ലാതെ സൂക്ഷിക്കണമോ എന്നുള്ളത് ഉപയോക്താക്കളുടെ താല്‍പ്പര്യപ്രകാരം നടപ്പിലാക്കാന്‍ കഴിയും.

 ടൈം ബേസ്ഡ‍് ഒടിപി

ടൈം ബേസ്ഡ‍് ഒടിപി

സാധാരണ നിലയിലുള്ള എസ്എംഎസ് ഒടിപിയ്ക്ക് പകരമായി ടൈം ബേസ്‍‍ഡ് ഒടിപിയും എംആപ്പിലുണ്ട്. ഒരിക്കല്‍ ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്ത് ക്യൂ ആര്‍ കോഡും, കെവൈസി വിവരങ്ങളും ചേര്‍ക്കുന്നതിനും ആപ്പില്‍ സൗകര്യമുണ്ടായിരിക്കും. പരീക്ഷണാര്‍ത്ഥം പുറത്തിറക്കിയ ആപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ യുഐഡിഎഐ ട്വീറ്റിലാണ് വ്യക്തമാക്കിയിട്ടുള്ളത്. 2017-18 വര്‍ഷത്തെ ധനകാര്യ ബില്ലിലെ ഭേദഗതിയില്‍ നികുതി സമര്‍പ്പിക്കാന്‍ ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്ന ചട്ടം നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഐഡിഎഐ ​എംആപ്പ് പുറത്തിറക്കുന്നത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Mobile Aadhaar can be used as an identity proof to enter airports, while identification documents will not be required for minors accompanied by parents, according to a circular issued by aviation security agency BCAS.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്