കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിഐ മാത്രമല്ല ഈ ബാങ്കുകളും അടിസ്ഥാന നിരക്കുകള്‍ കുറച്ചു...

Google Oneindia Malayalam News

ദിവസങ്ങള്‍ക്കു മുന്‍പാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലന്‍സ് പിഴയും അക്കൗണ്ടില്‍ വേണ്ട മിനിമം ബാലന്‍സ് തുകയും കുറച്ചെന്ന വാര്‍ത്ത ഉപഭോക്താക്കളെ തേടിയെത്തിയത്. 20 മുതല്‍ 80 ശതമാനം വരെയാണ് എസ്ബിഐ മിനിമം ബാലന്‍സ് പിഴ തുറച്ചത്. ഒക്ടോബര്‍ 1 മുതലാണ് എസ്ബിഐയുടെ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.

എന്നാല്‍ എസ്ബിഐ മാത്രമല്ല, മറ്റു രണ്ടു ബാങ്കുകള്‍ കൂടു അടിസ്ഥാന നിരക്കുകള്‍ കുറച്ചെന്നാണ് വാര്‍ത്തകള്‍.

ആരൊക്കെ..?

ആരൊക്കെ..?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു പുറമേ ആന്ധ്രാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവരാണ് അടിസ്ഥാന നിരക്കുകള്‍ കുറച്ചത്. ആന്ധ്രാ ബാങ്ക് അടിസ്ഥാന നിരക്ക് 9.55 ശതമാനത്തില്‍ നിന്നും 9.70 ശതമാനം ആയും ബാങ്ക് ഓഫ് ബറോഡ 9.50 ശതമാനത്തില്‍ നിന്നും 9.15 ശതമാനം ആയുമായാണ് അടിസ്ഥാന നിരക്കുകള്‍ കുറച്ചത്.

ആശ്വാസ വാര്‍ത്ത

ആശ്വാസ വാര്‍ത്ത

മിനിമം അക്കൗണ്ട് ബാലന്‍സ് സംബന്ധിച്ച് മെട്രോ, നഗരപ്രദേശങ്ങളെ ഒരു വിഭാഗത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. പിഴയിലൂടെയും സ്വര്‍ണ്ണപ്പണയവായ്പകളിലൂടെയും കൊള്ളലാഭം ഉണ്ടാക്കുകയും ബാങ്കിങ്ങ് സേവനങ്ങള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് കുത്തനെ ഉയര്‍ത്തുകയും ചെയ്ത എസ്ബിഐയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ആശ്വാസ വാര്‍ത്തയായിരുന്നു ഇത്.

എത്ര വേണം..?

എത്ര വേണം..?

എസ്ബിഐ സേവിങ്ങ്‌സ് അക്കൗണ്ടുകളില്‍ വേണ്ട മിനിമം ബാലന്‍സ് മെട്രോകളില്‍ 5,000 ല്‍ നിന്നും 3,000 ആയി കുറച്ചു. നഗരങ്ങളിലെ മിനിമം ക്കൗണ്ട് ബാലന്‍സ് 3000 ആയി തുടരും. ഇതോടെ മിനിമം അക്കൗണ്ട് ബാലന്‍സ് സംബന്ധിച്ച് മെട്രോ, നഗരപ്രദേശങ്ങളെ ഒരു വിഭാഗത്തില്‍ കൊണ്ടുവന്നു.

ഗ്രാമങ്ങളില്‍

ഗ്രാമങ്ങളില്‍

ഗ്രാമങ്ങളിലെയും അര്‍ധ നഗരപ്രദേശങ്ങളിലെയും കുറഞ്ഞ അക്കൗണ്ട് ബാനന്‍സ് നിലവിലുള്ളതു പോലെ യഥാക്രമം 1000, 2000 എന്നിങ്ങനെ തന്നെ ആയിരിക്കും. ജന്‍ധന്‍, ബേസിക് സേവിംഗ്‌സ്, സ്‌മോള്‍, ഫേലാകദം, ഫേലീ ഉദാന്‍ അക്കൗണ്ടുകള്‍ക്ക് മിനിം ബാലന്‍സ് ബാധകമല്ല.

പെന്‍ഷന്‍കാര്‍ക്ക്

പെന്‍ഷന്‍കാര്‍ക്ക്

പ്രായപൂര്‍ത്തിയാകാത്തവരുടെയും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരെയും മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടവരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എസ്ബിഐ ഉപഭോക്താവിന് റെഗുലര്‍ സേവിങ്‌സ് അക്കൗണ്ട് ബേസിക് സേവിങ്‌സ് അക്കൗണ്ടിലേക്ക് എപ്പോള്‍ വേണമെങ്കിലും മാറ്റാമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് സര്‍വ്വീസ് ചാര്‍ജ് ഉണ്ടായിരിക്കുന്നതല്ല.

English summary
Banks led by the State Bank of India and Bank of Baroda have lowered their Base Rate that would benefit a huge chunk of existing customers who have not migrated to the latest Reserve Bank of India prescribed Marginal Cost Based Lending Rates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X