കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂബര്‍ ആപ്പില്‍ ഇന്‍സ്റ്റന്‍റ് മെസേജിംഗ്: പൂള്‍ സര്‍വ്വീസിനും ഒറ്റയാത്രകള്‍ക്കും കിടിലന്‍ ഫീച്ചര്‍

തിങ്കളാഴ്ചയാണ് യൂബറിന്‍റെ ആപ്പില്‍ പുതിയ രണ്ട് അപ്ഡ‍േറ്റുകള്‍ പ്രാബല്യത്തില്‍ വന്നത്

Google Oneindia Malayalam News

ദില്ലി: യൂബര്‍ ആപ്ലിക്കേഷനില്‍ ഇന്‍സ്റ്റന്‍റ് മെസേജിംഗ് സേവനവുമായി ടാക്സി കമ്പനി. ക്യാബ് യാത്രക്കാര്‍ക്ക് ഡ്രൈവറുമായി ആശയവിനിമയം നടത്തുന്നതിനുള്ള സൗകര്യമാണ് യൂബറിന്‍റെ ഇന്‍സ്റ്റന്‍റ് മെസേജിംഗ് സര്‍വ്വീസിലുള്ളത്. തിങ്കളാഴ്ചയാണ് യൂബറിന്‍റെ ആപ്പില്‍ പുതിയ രണ്ട് അപ്ഡ‍േറ്റുകള്‍ പ്രാബല്യത്തില്‍ വന്നത്. ഇന്‍ ആപ്പ്, മള്‍ട്ടി ഡെസ്റ്റിനേഷന്‍ എന്നീ രണ്ട് ഫീച്ചറുകളാണ് ആപ്പില്‍ പുതിയതായി വന്നിട്ടുള്ളത്.

യാത്രക്കാരന് യൂബര്‍ ഡ്രൈവറുമായി ചാറ്റ് വഴി ആശയവിനിമയം നടത്താനുള്ള സൗകര്യമാണ് ഇന്‍ ആപ്പിലുള്ളത്. രണ്ടാമത്തെ ഫീച്ചര്‍ യാത്രക്കാരന് തന്‍റെ ലൊക്കേഷന്‍, ലാന്‍‍ഡ് മാര്‍ക്ക്, എന്നിവയുള്‍പ്പെട്ട വിവരങ്ങള്‍ ക്യാബ് ഡ്രൈവര്‍ക്ക് കൈമാറുന്നതിനുള്ള സംവിധാനമാണുള്ളത്. പെട്ടെന്ന് ആവശ്യമുള്ളയിടത്തേയ്ക്ക് ക്യാബ് എത്തുന്നതിനും സമയം ലാഭിക്കുന്നതിനും ഫലപ്രദമായ മാര്‍ഗ്ഗം അവതരിപ്പിക്കുകയാണ് ഇതുവഴി യൂബര്‍ ചെയ്തിട്ടുള്ളത്. കോള്‍ ചാര്‍ജ് ഒഴിവാക്കുന്നതിനും ഇത് ഉപകരിക്കും.

 ഇന്‍ ആപ്പ് സൗകര്യപ്രദം

ഇന്‍ ആപ്പ് സൗകര്യപ്രദം


ഇന്‍ ആപ്പ് വഴി അയയ്ക്കുന്ന മെസേജുകള്‍ ഡെലിവേര്‍ഡ് ആകുന്നതും, മറുവശത്തുള്ളയാള്‍ വായിക്കുന്നതും തിരിച്ചറിയാനുള്ള സൗകര്യം ആപ്പിലുണ്ട്. യാത്രക്കാരുമായും ഡ്രൈവറുമായും ബന്ധം പുലര്‍ത്തുന്നതിനായി ഫോണ്‍ നമ്പര്‍ കൈമാറാനുള്ള സൗകര്യവും ആപ്പിലുണ്ട്.

ചാറ്റിംഗ് എങ്ങനെ

ചാറ്റിംഗ് എങ്ങനെ

ക്യാബ് ബുക്ക് ചെയ്ത് ഡ്രൈവറും യാത്രക്കാരനും കണക്ടായ ശേഷം യൂബര്‍ ഫീഡില്‍ നിന്ന് കോണ്ടാക്ടില്‍ ടാപ്പ് ചെയ്ത് ചാറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുന്നതോടെ ഡ്രൈവര്‍ക്കും യാത്രക്കാരനും തമ്മില്‍ ആശയവിനിമയം നടത്തുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും.

പൂള്‍ ട്രിപ്പുകളില്‍ എന്ത് സംഭവിക്കും

പൂള്‍ ട്രിപ്പുകളില്‍ എന്ത് സംഭവിക്കും

പൂള്‍ ട്രിപ്പുകളില്‍ ഏത് യാത്രക്കാരനാണ് മെസേജ് അയച്ചിട്ടുള്ളതെന്നും ഡ്രൈവര്‍ക്ക് എളുപ്പം തിരിച്ചറിയാന്‍ സാധിക്കും. പൂള്‍ ട്രിപ്പുകളില്‍ സഹയാത്രികര്‍ക്കും ഡ്രൈവര്‍ക്കും എല്ലാം ഒരുപോലെ കാണാന്‍ കഴിയുന്നതാണ് ചാറ്റ്.


പൂള്‍ ട്രിപ്പുകളില്‍ ഏത് യാത്രക്കാരനാണ് മെസേജ് അയച്ചിട്ടുള്ളതെന്നും ഡ്രൈവര്‍ക്ക് എളുപ്പം തിരിച്ചറിയാന്‍ സാധിക്കും. പൂള്‍ ട്രിപ്പുകളില്‍ സഹയാത്രികര്‍ക്കും ഡ്രൈവര്‍ക്കും എല്ലാം ഒരുപോലെ കാണാന്‍ കഴിയുന്നതാണ് ചാറ്റ്.

മള്‍ട്ടി ഡെസിഗ്നേഷന്‍ ഫീച്ചര്‍

മള്‍ട്ടി ഡെസിഗ്നേഷന്‍ ഫീച്ചര്‍

യൂബര്‍ ആപ്പില്‍ പുതുതായി അവതരിപ്പിച്ച മള്‍ട്ടി ഡെസ്റ്റിനേഷന്‍ ഫീച്ചര്‍ വഴി ഒരേ റൂട്ടിലുള്ള വിവിധ സ്റ്റോപ്പുകള്‍ ഉള്‍പ്പെടുത്താന്‍ യാത്രക്കാരെ സഹായിക്കും. സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരെ വ്യത്യസ്ത സ്ഥലങ്ങളില്‍ ഡ്രോപ്പ് ചെയ്യുന്നതിന് സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. ആപ്പില്‍തന്നെ വ്യത്യസ്ത സ്റ്റോപ്പുകള്‍ ഉള്‍പ്പെടുത്താനും കഴിയും.

സമയം ലാഭിക്കാം

സമയം ലാഭിക്കാം

രണ്ടാമത്തെ ഫീച്ചര്‍ യാത്രക്കാരന് തന്‍റെ ലൊക്കേഷന്‍, ലാന്‍‍ഡ് മാര്‍ക്ക്, എന്നിവയുള്‍പ്പെട്ട വിവരങ്ങള്‍ ക്യാബ് ഡ്രൈവര്‍ക്ക് കൈമാറുന്നതിനുള്ള സംവിധാനമാണുള്ളത്. പെട്ടെന്ന് ആവശ്യമുള്ളയിടത്തേയ്ക്ക് ക്യാബ് എത്തുന്നതിനും സമയം ലാഭിക്കുന്നതിനും ഫലപ്രദമായ മാര്‍ഗ്ഗം അവതരിപ്പിക്കുകയാണ് ഇതുവഴി യൂബര്‍ ചെയ്തിട്ടുള്ളത്.

English summary
Uber, the ridesharing app that connects riders with driver partners, on Monday announced to roll out two new features – In-app chat and multi-destination -- that will provide convenient ride experience to the users and make their experience frictionl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X