എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് കൊവിഡ് ചികിത്സയ്ക്കായി സിംഗപ്പൂരില്‍ നിന്ന് ഓക്‌സിജന്‍ ടാങ്കുകള്‍ എത്തിക്കും

Google Oneindia Malayalam News

കൊച്ചി: എറണാകുളത്ത് കോവിഡ് ചികിത്സാ രംഗത്ത് മുതല്‍ക്കൂട്ടാകാന്‍ സിംഗപ്പൂരില്‍ നിന്നും ഓക്‌സിജന്‍ ടാങ്കുകള്‍ എത്തിക്കുന്നു. ജില്ലയിലെ ആശുപത്രികളില്‍ ഇതോടെ ഓക്‌സിജന്‍ പര്യാപ്തതയും ഉറപ്പുവരുത്താനാവും. 20 ടണ്‍ ഓക്‌സിജന്‍ സംഭരണ ശേഷിയുള്ള മൂന്ന് ടാങ്കുകള്‍ ഇന്ന് പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തും.

1

ഇതില്‍ രണ്ട് ടാങ്കുകള്‍ എറണാകുളം ജില്ലയില്‍ ഉപയോഗിക്കും. ജില്ലയില്‍ ഓക്‌സിജന്‍ സംഭരണത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ടാങ്കുകള്‍ ഉപകരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം അദാനി ഗ്രൂപ്പാണ് ടാങ്കുകള്‍ എത്തിക്കുന്നത്. അതേസമയം കൊവിഡ് ചിത്സയ്ക്കായുള്ള കിടക്കകള്‍ ജില്ലയില്‍ സജ്ജമാണ്. നിലവില്‍ ഒഴിവുള്ളത് 3845 കിടക്കകളാണ്. ജില്ലയില്‍ 6272 കിടക്കകളാണ് കൊവിഡ് രോഗികള്‍ക്കായി ജില്ലയില്‍ ഒരുക്കിയിരുന്നത്. ഇതില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത് 2427 പേരാണ്.

രോഗം സ്ഥിരീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയര്‍ സെന്ററുകളിലായി 3098 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 1089 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ ഇത്തരം 76 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 2009 കിടക്കള്‍ ഒഴിവുണ്ട്.

ജില്ലയില്‍ ബിപിസിഎല്‍, ടിസിഎസ് എന്നീ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 54 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 10 പേര്‍ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 13 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 918 കിടക്കകള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 440 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ 478 കിടക്കള്‍ വിവിധ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി ലഭ്യമാണ്.

Recommended Video

cmsvideo
Covishield shows better antibody response than Covaxin, says study | Oneindia Malayalam

ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 15 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറുകളില്‍ 862 കിടക്കള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 287 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ 575 കിടക്കള്‍ വിവിധ സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി ലഭ്യമാണ്.

കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള 18 സര്‍ക്കാര്‍ ആശുപത്രികളിലായി 1340 കിടക്കള്‍ സജ്ജമാണ്. ഇവിടങ്ങളില്‍ നിലവില്‍ 601 പേര്‍ ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാന്‍ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 739 കിടക്കകളും ലഭ്യമാണ്.

Ernakulam
English summary
adani group will get oxygen tanks for ernakulam district from singapore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X