എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാന്താരി ബാറില്‍ വെടിവെച്ചത് ജയില്‍ മോചിതനും അഭിഭാഷകനും; രണ്ട് പേരും അറസ്റ്റില്‍

Google Oneindia Malayalam News

കൊച്ചി: കുണ്ടന്നൂരിലെ സ്വകാര്യ ബാറിലെ വെടിവെപ്പില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി സോജനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകന്‍ ഹരോള്‍ഡിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ റിസപ്ഷനില്‍ നിന്ന് ഇറങ്ങുവഴിയായിരുന്നു വെടിയുതിര്‍ത്തത്.

കുണ്ടന്നൂരിലെ ഓജി എസ് കാന്താരി ബാറിലായിരുന്നു ബുധനാഴ്ച്ച വെടിവെപ്പുണ്ടായത്. ദേശീയപാതയോട് ചേര്‍ന്നാണ് ബാറുള്ളത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സോജനും ഹരോള്‍ഡും ഇവിടെ എത്തിയത്. വെടിവെച്ച ശേഷം പ്രതികള്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് നേരത്തെ ജീവനക്കാരന്‍ മൊഴി നല്‍കിയിരുന്നു.

1

പോലീസ് ഇവിടെയുള്ള സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് ഇരുവരിലേക്കും എത്തിയത്. ഇവര്‍ വെടിയുതിര്‍ന്ന കാര്യം ബാര്‍ ഉടമകള്‍ രാത്രി എഴ് മണിയോടെ മാത്രമാണ് പോലീസില്‍ അറിയിച്ചത്. പ്രതികള്‍ രണ്ട് പേരും രണ്ട് മണിക്കൂറോളം ലോക്കല്‍ ബാറായ താപ്പാനയില്‍ ഇരുന്ന് മദ്യപിച്ചിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയുമായി പ്രണയം; ആദ്യ കൂടിക്കാഴ്ച്ചയില്‍ യുവാവ് ചെയ്തത് ഇക്കാര്യംസോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയുമായി പ്രണയം; ആദ്യ കൂടിക്കാഴ്ച്ചയില്‍ യുവാവ് ചെയ്തത് ഇക്കാര്യം

വൈകീട്ട് നാല് മണിയോടെ ബില്ലിന്റെ പണം നല്‍കി പുറത്തേക്ക് ഇറങ്ങുന്ന സമയത്താണ് വെടിയുതിര്‍ത്തത്. ഇവരുടെ കൈവശം ഒരു കവറില്‍ റിവോള്‍വറുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് വെടിയുതിര്‍ത്തത്. റിസപ്ഷനിലെ ഭിത്തിയിലേക്ക് സോജനാണ് രണ്ട് തവണ വെടിയുതിര്‍ത്തത്. യാതൊരു പ്രകോപനവും ഇല്ലായിരുന്നു വെടിവെപ്പ്.

റൊമാന്റിക് ഡേറ്റിന് ഒരുങ്ങുകയാണോ? എങ്കില്‍ ഒരു യാത്ര ബെസ്റ്റാണ്; പങ്കാളിയെയും ഒപ്പം ചേര്‍ത്ത് പോകാന്‍ ഈ സ്ഥലങ്ങള്‍

സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഭിത്തിയില്‍ പതിഞ്ഞ നിലയില്‍ ബുള്ളറ്റ് കണ്ടെത്തിയതായും പോലീസ് പറഞ്ഞു. എന്നാല്‍ ജീവനക്കാര്‍ വെടിവെപ്പില്‍ പതറി പോയി. പക്ഷേ ആര്‍ക്കും പരിക്കൊന്നുമുണ്ടായില്ല. അതുകൊണ്ട് ഇവര്‍ പോലീസിനെ അറിയിച്ചില്ല. ജീവനക്കാര്‍ ഇവരെ പിടിക്കണോ എന്ന് ഭയന്ന് നില്‍ക്കുന്നതിനിടെ അഭിഭാഷകനും സോജനും കൂളായി ഇറങ്ങി പോവുകയായിരുന്നു.

ബ്രിട്ടീഷ് രാജാവ് ചാള്‍സിനേക്കാള്‍ പണക്കാരനാണോ ഋഷി സുനാക്; അളവില്ലാത്ത സ്വത്തിന് ഉടമ!!ബ്രിട്ടീഷ് രാജാവ് ചാള്‍സിനേക്കാള്‍ പണക്കാരനാണോ ഋഷി സുനാക്; അളവില്ലാത്ത സ്വത്തിന് ഉടമ!!

തുടര്‍ന്ന് ഇവര്‍ കാറില്‍ രക്ഷപ്പെടുകയും ചെയ്തു. മൂന്ന് മണിക്കൂറോളം ഈ സംഭവത്തെ കുറിച്ച് ബാര്‍ അധികൃതര്‍ പോലീസ് അറിയിച്ചില്ല. സ്ഥലത്തെത്തിയ പോലീസ് ഗേറ്റ് അടച്ച് മുഴുവന്‍ ജീവനക്കാരുടെയും മൊഴിയെടുത്തു. എക്‌സൈസില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഇവിടെയെത്തിയിരുന്നു.

ബാറുടമയോ അധികൃതരോ നേരത്തെ വിവരം പോലീസില്‍ അറിയിച്ചിരുന്നെങ്കില്‍ ഇവരെ ആ നിമിഷം തന്നെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നു. പോലീസിന്റെ ക്രിമിനലുകളുടെ ലിസ്റ്റിലും ഇവരുടെ ചിത്രം ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ഒരു ക്രിമിനല്‍ കേസില്‍ ജയില്‍ മോചിതനായ സോജനാണ് വെടിവെച്ചയാള്‍ എന്ന് പോലീസ് കണ്ടെത്തി.

സോജനെ ജാമ്യത്തിലെടുത്ത അഭിഭാഷനാണ് ഹരോള്‍ഡ്. ഇയാളാണ് ഒപ്പമുള്ളതെന്നും പോലീസ് തിരിച്ചറിഞ്ഞു. അതേസമയം ജാമ്യം കിട്ടി പുറത്തിറങ്ങിയതിന്റെ സന്തോഷത്തിലാണ് സോജന്‍ അഭിഭാഷകനെയും കൂട്ടി ബാറിലെത്തി മദ്യപിച്ചത്. പ്രതികള്‍ ഇപ്പോള്‍ മരട് സ്‌റ്റേഷനിലാണ്. വെടിവെച്ചത് റിവോള്‍വര്‍ ഉപയോഗിച്ചാണ്.

Ernakulam
English summary
kochi kanthari bar firing: jail released guy and advocate behind it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X