• search
 • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വൈദ്യുതി അപകടങ്ങൾ; ഇടുക്കിയിൽ എട്ട് മാസത്തിനിടെ 10 മരണങ്ങൾ ; കാരണങ്ങൾ പലതാണ്...

Google Oneindia Malayalam News

ഇടുക്കി: ജില്ലയിൽ വൈദ്യുത ആഘാതമേറ്റ് മരണപ്പെട്ടവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്. എട്ട് മാസത്തിന് ഇടയിൽ മാത്രം വൈദ്യുത ആഘാതമേറ്റ് 10 പേരാണ് മരിച്ചത്.

ഈ കണക്കുകൾ പ്രകാരം 7 പേരും പൊതു ജനങ്ങൾ ആണ്. ബാക്കി വരുന്ന 2 പേർ വൈദ്യുതി വകുപ്പ് ജീവനക്കാരും ഒരാൾ കരാർ തൊഴിലാളിയും ആണ്.

1

അതേസമയം, വൈദ്യുതി അപകടങ്ങളിൽ പരുക്കേറ്റവരും ഉണ്ട്. ജോലിക്കിടെ വൈദ്യുത ആഘാതം ഏറ്റുളള മരണ സംഭവങ്ങൾ തുടർ കഥ ആകുകയാണ് ഇടുക്കി ജില്ലയിൽ. കാരണങ്ങൾ പലതാണ് ഇതിന് പിന്നിൽ ഉളളത്. ഇടുക്കിയിലെ കട്ടപ്പനയിൽ വൈദ്യുത ലൈനിൽ അറ്റ കുറ്റപ്പണിക്ക് ഇടെ വൈദ്യുതാഘാതമേറ്റ് കെ എസ് ഇ ബി ലൈൻമാൻ മരിച്ചതാണ് ഏറ്റവും ഒടുവിലായി ജില്ലയിൽ റിപ്പോർട്ട് ചെയ്ത സംഭവം.

കേരളത്തിലെ കെഎസ്ആർടിസിയ്ക്ക് തമിഴ്നാട്ടിൽ അനുമതി ഇല്ല; കീശ വീർപ്പിക്കുന്ന പ്ലാനുമായി ടിഎൻഎസ്ടിസി...കേരളത്തിലെ കെഎസ്ആർടിസിയ്ക്ക് തമിഴ്നാട്ടിൽ അനുമതി ഇല്ല; കീശ വീർപ്പിക്കുന്ന പ്ലാനുമായി ടിഎൻഎസ്ടിസി...

2

വൈദ്യുതി അപകടങ്ങൾക്ക് കാരണങ്ങൾ ഇങ്ങനെയാണ് വായിക്കാം: -

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ച, ഓഫ് ചെയ്താലും ലൈനിലേക്ക് അപ്രതീക്ഷിതമായി വരുന്ന വൈദ്യുതി, സങ്കീർണമായ വിതരണ ശൃംഖല തുടങ്ങി കാരണങ്ങൾ പലതും ജീവനക്കാർ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ ആണ്.

3

ലൈനിൽ പണിയെടുക്കുന്നവർക്കും സൂപ്പർവൈസർക്കും സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി നിഷ്കർഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുടെ കുറവ്, ജീവനക്കാരുടെ അമിത ആത്മവിശ്വാസം, അശ്രദ്ധ, കൃത്യമായ മേൽനോട്ടത്തിന്റെ കുറവ് എന്നിവയെല്ലാം അപകടം പെരുകാൻ കാരണമാകുന്നതായി പറയുന്നു. മിക്ക ഇടത്തും ആ പ്രദേശത്തെ വൈദ്യുതി ലൈനുകളെ കുറിച്ചും മറ്റും വ്യക്തമായ ധാരണ ഇല്ലാത്തവരെ ആണ് പലപ്പോഴും അറ്റ കുറ്റ പണികൾക്കായി നിയോഗിക്കുന്നതെന്നും ആരോപണം ഉണ്ട്.

സംസ്ഥാനത്ത് മഴ തുടരും; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; മത്സ്യതൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശംസംസ്ഥാനത്ത് മഴ തുടരും; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; മത്സ്യതൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം

4

കാലാവസ്ഥാ വ്യതിയാനമായ മഴയും കാറ്റും ഉള്ള സമയങ്ങളിൽ അനിയന്ത്രിതമായ രീതിയിൽ പരാതികൾ വരുമ്പോൾ അവ യഥാ സമയം തീർത്തു നൽകുന്നതിന് തിരക്ക് കൂട്ടുന്നത് അശ്രദ്ധയ്ക്ക് വഴി വയ്ക്കുന്നു. സുരക്ഷാ നടപടി ക്രമങ്ങൾ മുഴുവനായി പാലിക്കാൻ സമയം കൂടുതൽ വേണ്ടി വരുന്നതിനാൽ അതിന് നിൽക്കാതെ, കഴിയുന്നത്ര വേഗം പണി തീർക്കാനുള്ള ശ്രമം നടത്തുന്നു. സമ്മർദം വരുന്നതോടെ ജാഗ്രത കൈ മോശം വരികയും അപകടത്തിന് കാരണമാവുകയും ചെയ്യുന്നു. ചെറിയ സമയം വൈദ്യുതി പോകുമ്പോഴേക്കും അക്ഷമരാകുന്നവരിൽ നിന്നുള്ള നിരന്തര ഫോൺ വിളിയും സമ്മർദം ഉണ്ടാക്കുന്നതായി ജീവനക്കാർ പറയുന്നു.

cmsvideo
  ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
  5

  ഇതിനായി കൃത്യമായ സുരക്ഷാ മാനദണ്ഡം പാലിക്കണം എന്നതാണ് പ്രധാന കാരണം. വൈദ്യുതി വിതരണ മേഖലകളിൽ ജോലി ചെയ്യുമ്പോൾ ജീവനക്കാർ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ നിർദേശിക്കുന്നുണ്ട് കെ എസ് ഇ ബി. ഓഫീസിൽ നിന്നുള്ള മുൻകൂർ അനുവാദമില്ലാതെ ജീവനക്കാരോ കരാറുകാരോ ലൈനിലോ സമീപത്തോ പണി ചെയ്യരുത്. 11 കെ വി മുതലുള്ള ലൈനുകളിലെ ജോലികൾക്ക് സബ് സ്റ്റേഷനിൽ നിന്നുള്ള അനുവാദം വാങ്ങണം. മേൽ ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കണം. ജോലി ചെയ്യുന്ന സ്ഥലത്തേക്കുള്ള എല്ലാ വൈദ്യുത ബന്ധങ്ങളും വേർപെടുത്തണം. കണക്‌ഷൻ വേർപെടുത്തിയ സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡ് തൂക്കണം എന്നിലയാണ് അത്.

  ഉപഭോക്താക്കൾ വർധിക്കുന്നതിനാലും വൈദ്യുതി ലൈനുകളുടെ ദൈർഘ്യം കൂടുന്നതിനാലും വിതരണ ശൃംഖല സങ്കീർണമാവുകയാണ്. ഇതേ തുടർന്ന് ഒരു സ്ഥലത്തേക്ക് തന്നെ പല ഭാഗത്ത് നിന്നും വൈദ്യുതി പ്രവഹിക്കാനുള്ള സാധ്യത കൂടുതലാണ്. ഒരു ഭാഗത്ത് അറ്റ കുറ്റപ്പണി നടത്തുമ്പോൾ ആ സ്ഥലത്തേക്കുള്ള വൈദ്യുതി വിഛേദിക്കുന്നതിലെ ധാരണാ പിശകോ ഉപഭോക്താക്കളുടെ അധീനതയിലുള്ള ജനറേറ്റർ, ഇൻവെർട്ടർ, യുപിഎസ്, സോളർ എന്നിവയിൽ നിന്നു വൈദ്യുതി തിരിച്ച് ലൈനിലേക്ക് പ്രവഹിക്കുന്നതോ അപകടങ്ങൾക്ക് കാരണം ആകുന്നു.

  Idukki
  English summary
  Electrocution: 10 death reports in eight months in idukki, here's why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X